Malayalam
സാന്ത്വനത്തോട് വിട പറഞ്ഞ് സേതു; വീഡിയോ വൈറൽ
സാന്ത്വനത്തോട് വിട പറഞ്ഞ് സേതു; വീഡിയോ വൈറൽ
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന സാന്ത്വനം സീരിയലിന് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാണ്ഡ്യന് സ്റ്റോര്‍സിന്റെ മലയാള പതിപ്പാണ് സാന്ത്വനം. ചിപ്പിയും രാജീവ് പരമേശ്വറുമാണ് പ്രധാന വേഷത്തിലെത്തുന്നത്. സംഭവ ബഹുലമായ എപ്പിസോഡുകള്‍ ആണ് സാന്ത്വനം പരമ്പരയില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. വാനമ്പാടി പരമ്പരക്ക് ശേഷം അവന്തിക ക്രിയേന്‍ഷന്‍സിന്റെ ബാനറില്‍ ആണ് പരമ്പര എത്തുന്നത്.
പരമ്പരയില്‍ കഥാപാത്രങ്ങള്‍ ആയെത്തുന്ന താരങ്ങള്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഉറ്റ സുഹൃത്തുക്കള്‍ കൂടിയാണ്. മിക്കവാറും ആ സൗഹൃദത്തെ സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്രോ്്ട് പങ്ക് വെയ്ക്കാറുമുണ്ട്. സാന്ത്വനത്തിന്റെ ലൊക്കേഷന്‍ കാഴ്ചകള്‍ക്കും ആരാധകര്‍ ഏറെയാണ്. സേതു എന്ന കഥാപാത്രം ആയി എത്തുന്ന ബിജേഷ് അവണൂര്‍ പങ്കിടുന്ന വീഡിയോകളും ചിത്രങ്ങളും അതിവേഗം ആണ് വൈറല്‍ ആകുന്നത്.
ഇപ്പോൾ ഇതാ ബിജേഷിന്റെ സാന്ത്വനത്തിലെ ഷെഡ്യൂള്‍ ബ്രേക്കിനെക്കുറിച്ചുള്ള പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്
‘അകലില്ല കൂട്ടുകാർ ഞങ്ങൾ, പിരിയാത്ത നന്മയോടെ. ഇന്ന് ഷെഡ്യൂൾ ബ്രേക്ക് തുടങ്ങും. അടുത്ത ഷെഡ്യൂളിൽ കാണും വരെ സാന്ത്വനം ഫാമിലിയിലെ എല്ലാർക്കും താത്കാലിക വിടയെന്നായിരുന്നു ബിജേഷ് കുറിച്ചത്. ഗോപികയ്ക്കും അച്ചുവിനുമൊപ്പമുള്ള വീഡിയോയിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്. സേതുവേട്ടന് പങ്കുവെച്ച വീഡിയോ മനോഹരമായിരിക്കുന്നുവെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്. നിരവധി പേരാണ് വീഡിയോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയത്
