Malayalam
ഭര്‍ത്താവ് തന്നോട് ചെയ്ത അക്രമത്തിനിടയില്‍ തനിക്ക് തലച്ചോറില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥ വരെ ഉണ്ടായി എന്ന് പൂനം പാണ്ഡെ; അവള്‍ക്ക് വിശ്വസ്തത മാത്രം ഇല്ലെന്ന് പറഞ്ഞ് നടിയുടെ ഭർത്താവും
ഭര്‍ത്താവ് തന്നോട് ചെയ്ത അക്രമത്തിനിടയില്‍ തനിക്ക് തലച്ചോറില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥ വരെ ഉണ്ടായി എന്ന് പൂനം പാണ്ഡെ; അവള്‍ക്ക് വിശ്വസ്തത മാത്രം ഇല്ലെന്ന് പറഞ്ഞ് നടിയുടെ ഭർത്താവും
ബോളിവുഡിലെ വിവാദ നായികമാരില്‍ ഒരാളാണ് പൂനം പാണ്ഡെ. നടിയും നൂഡ് മോഡലുമായ പൂനം ഇപ്പോള്‍ ഭര്‍ത്താവിനെ കുറിച്ച് പറയുന്ന കാര്യങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറുന്നത്. സാം ബോംബെ എന്ന വ്യക്തിയുമായി വിവാഹം കഴിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭര്‍ത്താവിനെതിരെയുള്ള ആരോപണവുമായി നടി രംഗത്ത് വന്നിരുന്നു. അദ്ദേഹം തന്നെ ശാരീരികമായി ഉപദ്രവിക്കുകയാണ് എന്നതാണ് പൂനം ആദ്യം മുതലേ പറഞ്ഞ കാര്യങ്ങള്‍.
അടുത്തിടെ നടി കങ്കണ റാണവത് അവതാരകയായിട്ടെത്തുന്ന ലോക്കപ്പ് എന്ന ഷോ യിലൂടെ ഭര്‍ത്താവിനെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പൂനം നടത്തിയിരുന്നു. ഭര്‍ത്താവ് തന്നോട് ചെയ്ത അക്രമത്തിനിടയില്‍ തനിക്ക് തലച്ചോറില്‍ രക്തം കട്ട പിടിക്കുന്ന അവസ്ഥ വരെ ഉണ്ടായി എന്നാണ് നടി വെളിപ്പെടുത്തിയത്. പിന്നാലെ ഇതില്‍ വിശദീകരണം നല്കി കൊണ്ട് സാം ബോംബെ കൂടി രംഗത്ത് വന്നിരിക്കുകയാണിപ്പോള്‍. വിശ്വസ്തത ഒഴികെയുള്ള എല്ലാ ഗുണങ്ങളും തന്റെ ഭാര്യയ്ക്ക് ഉണ്ടെന്നാണ് സാം പറയുന്നത്. വിശ്വസ്തതയില്ലെങ്കില് വിശ്വാസവും സത്യസന്ധതയും ഉണ്ടാവില്ല, പിന്നെ പരാജയമാണ് ഉണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു. നല്ല ആളുകള്‍ക്ക് അതില്‍ നിലനില്ക്കാന് പറ്റില്ല. ഒരു മോശം ആളായിരുന്നെങ്കില്‍ അതിനെ മറികടന്ന് ജീവിക്കാന്‍ സാധിക്കുമായിരുന്നു. ഞാന്‍ ആരെയെങ്കിലും വഞ്ചിച്ചതായി ആരെങ്കിലും എപ്പോഴേും പരാതിപ്പെട്ടിട്ടുണ്ടോ? പൂനത്തേക്കാള് വലിയ സെലിബ്രിറ്റികളുമായി എനിക്ക് ബന്ധം ഉണ്ടായിരുന്നു. അവരില്‍ ആരെങ്കിലും ഞാന്‍ അവരെ ഉപദ്രവിച്ചു എന്ന് ആരോപിച്ചിട്ടുണ്ടോ, ഒരിക്കലുമില്ല. പൂനത്തിന് എതിരെയും ആരെങ്കിലും ആക്രമണം നടത്തിയിട്ടുണ്ടോ. അതേ ഇതിനൊരു മാതൃകയുണ്ട്. പോലീസ് തന്നോട് പറഞ്ഞത് അങ്ങനെയാണെന്നും ഇതേ പറ്റി കൂടുതല്‍ ധാരണ തനിക്കില്ലെന്നുമാണ് സാം വ്യക്തമാക്കിയത്.
തനൊരു അവതാരം പോലെയായത് കൊണ്ട് തന്നെ ആരും വിവാഹം കഴിക്കില്ലെന്ന് പറഞ്ഞത് കൊണ്ടാണ് താന്‍ പൂനത്തെ വിവാഹം കഴിച്ചത്. പിന്നീട് അവള് എന്നെ കുറിച്ച് എന്തിനാണ് ടെലിവിഷന്‍ ഷോ യില്‍ സംസാരിക്കുന്നത്. കാരണം അവളിപ്പോഴും എന്നെ കുറിച്ച് ഓര്‍ക്കുന്നുണ്ടെന്ന് എന്നെ അറിയിക്കാന്‍ വേണ്ടിയാണത്്. ഞങ്ങള്‍ രണ്ടുപേരും പരസ്പരം ഭ്രാന്തമായി സ്നേഹിക്കുന്നതിനാല്‍ ഞങ്ങള്‍ രണ്ടുപേരും പരസ്പരം സംസാരിക്കാറുണ്ടെന്നും സാം പറയുന്നു.2020 സെപ്റ്റംബറിലാണ് പൂനം പാണ്ഡെയും സാം ബോംബെയും തമ്മില്‍ വിവാഹിതരാവുന്നത്. കുറച്ച് കാലത്തെ പ്രണയത്തിനൊടുവിലായിരുന്നു താരവിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളില്‍ ഭര്‍ത്താവിനെതിരെ ഗാര്‍ഹിക പീഡനകേസ് ഫയല്‍ ചെയ്ത് കൊണ്ട് പൂനം രംഗത്ത് വന്നു. ഈ കേസില്‍ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തെങ്കിലും ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. എന്നാല്‍ ഓരോ അഭിമുഖങ്ങളിലും സാമിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായിട്ടാണ് പൂനം എത്തുന്നത്.അടുത്തിടെ കങ്കണയുടെ ഷോ യിലും നടി ഇത് തന്നെ ആവര്‍ത്തിച്ചു. വിവാഹശേഷം തന്റെ മുഴുവന്‍ നിയന്ത്രണവും അദ്ദേഹത്തിലായി. ഒറ്റയ്ക്ക് ഇരിക്കാനോ, ഫോണ്‍ ഉപയോഗിക്കാനോ പോലും അനുവദിച്ചില്ല. രാത്രി മുതല്‍ രാവിലെ വരെ മദ്യപിച്ച് കൊണ്ടിരിക്കുകയും തന്നെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. അന്ന് മര്‍ദ്ദനമേറ്റ തനിക്ക് തലച്ചേറില് രക്തസ്രാവം ഉണ്ടായി. ഇപ്പോഴും ആ പരിക്കുകള്‍ മാറിയിട്ടില്ലെന്നാണ് പൂനം വെളിപ്പെടുത്തിയത്. അതുകൊണ്ടാണ് ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ സൂചിപ്പിച്ചു. ഇതിനൊക്കെയുള്ള മറുപടിയുമായിട്ടാണ് സാം ഇപ്പോള്‍ എത്തിയിരിക്കുന്നത്.
about poonam pandey
