Connect with us

മാളവികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി യൂസഫ് അലി; വൈറലായി വീഡിയോ

Malayalam

മാളവികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി യൂസഫ് അലി; വൈറലായി വീഡിയോ

മാളവികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഹെലികോപ്റ്ററില്‍ പറന്നിറങ്ങി യൂസഫ് അലി; വൈറലായി വീഡിയോ

കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക എന്ന ചക്കി വിവാഹിതയായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താരപുത്രിയുടെ വിവാഹം. ഇരുവരുടെയും വിവാഹ നിശ്ചയവും സേവ് ദ ഡേറ്റ് ഷൂട്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിരുന്നു. സിനിമ സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കും മറ്റ് ബന്ധുക്കള്‍ക്കുമായി ജയറാം വിവാഹസത്കാരവും തൃശൂര്‍ വെച്ച് നടത്തിയിരുന്നു.

രാവിലെ 10.30 ന് തുടങ്ങിയ ചടങ്ങില്‍ നിരവധി താരങ്ങളാണ് എത്തിയിരുന്നത്. രാഷ്ട്രീയ പ്രമുഖരും ബിസിനസുകാരുമടക്കം ജയറാമിന് വേണ്ടപ്പെട്ടവരെല്ലാം അദ്ദേഹത്തിന്റെ മകളെ അനുഗ്രഹിക്കാന്‍ എത്തിയിരുന്നു. ഈ വേളയില്‍ എല്ലാവരുടെയും ശ്രദ്ധ ചെന്നെത്തിയത് മലയാളികള്‍ക്കേറെ പ്രിയങ്കരനായ, ശതകോടീശ്വരന്‍ യൂസഫലിയിലേയ്ക്ക് ആയിരുന്നു. പ്രത്യേകമായി ക്രമീകരിച്ച അദ്ദേഹത്തിന്റെ സ്വന്തം പ്രൈവറ്റ് ഹെലികോപ്റ്ററിലാണ് എത്തിയത്.

ഹെലികോപ്റ്റര്‍ പറന്നിറങ്ങുന്നതും യൂസഫലിയെ മാധ്യമങ്ങള്‍ പൊതിയുന്നതുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. കനത്ത സുരക്ഷയോട് കൂടിയാണ് അദ്ദേഹം എത്തിയത്. ശേഷം മാളവികയെയും നവനീതിനെയും അനുഗ്രഹിച്ച് കുറച്ച് സമയം ചെലവഴിച്ച ശേഷം മടങ്ങി പോകുകയായിരുന്നു. വളരെയധികം തിരക്കിനിടയിലും ജയറാമിന്റെ ക്ഷണം സ്വീകരിച്ച് അവിടെയെത്താന്‍ കാണിച്ച മനസിനെയാണ് ഏവരും അഭിനന്ദിച്ചത്. യൂസഫലിയും ജയറാമും നല്ല സൗഹൃദത്തിലാണ്.

അത്യാഢംബരങ്ങള്‍ ഒന്നുമില്ലെങ്കിലും താരങ്ങളാലും സുഹൃത്തുക്കളാലും നിറഞ്ഞതായിരുന്നു മാളവികയുടെ വിവാഹം. നിരവധി താരങ്ങളാണ് വിവാഹത്തിന് പങ്കെടുക്കാന്‍ എത്തിയിരുന്നു. ദിലീപും കാവ്യയും മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കുമൊപ്പമാണ് എത്തിയത്. സുരേഷ് ഗോപിയും രാധികയും മോഹന്‍ലാലും എന്നു തുടങ്ങി പ്രമുഖ താരങ്ങളെല്ലാം തന്നെ എത്തിയിരുന്നു. ചിലര്‍ ഷൂട്ടിംഗ് തിരക്കുകളിലായതിനാല്‍ എത്തിയിരുന്നില്ല.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താരപുത്രിയുടെ വിവാഹം. തമിഴ് സ്‌റ്റൈലില്‍ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്. കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്റെ വേഷം.നെറ്റിച്ചുട്ടിയും മൂക്കുത്തിയുമണിഞ്ഞ്, മുല്ലപ്പൂവും ചൂടി അതീവസുന്ദരിയായിട്ടാണ് വധു മണ്ഡപത്തിലെത്തിയത്.

ഹെവി ചോക്കറും അതിന് യോജിക്കുന്ന കമ്മലും വളയുമാണ് ആഭരണങ്ങളായി അണിഞ്ഞത്. മിഞ്ചിയും വിരല്‍ വരെ കോര്‍ത്തുവെച്ച വലിയ പാദസരവും അരപ്പട്ടയും വ്യത്യസ്തത നല്‍കി. ജയറാമാണ് ചക്കിയെ കല്യാണ മണ്ഡപത്തിലേക്ക് കൈപിടിച്ച് കൊണ്ട് പോയത്. ശേഷം പിതാവിന്റെ മടിയില്‍ മാളവികയെ ഇരുത്തിയതിന് ശേഷമാണ് താലിക്കെട്ടിയത്.

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന നിമിഷമാണിതെന്നാണ് മകളുടെ വിവാഹത്തിന് ശേഷം ജയറാം പറഞ്ഞത്. വാക്കുകളിലൂടെ തന്റെ വികാരം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. 32 വര്‍ഷം മുന്‍പ് താനും പാര്‍വതിയും ഇവിടെ വെച്ചാണ് വിവാഹിതരായത്. ഇപ്പോള്‍ മകളുടെ വിവാഹവും അവിടെ വെച്ച് നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടന്‍ പറഞ്ഞു.

ചക്കിയുടെ വിവാഹത്തില്‍ സഹോദരനും നടനുമായ കാളിദാസ് ജയറാമും ശ്രദ്ധേയനായി. ചുവപ്പ് നിറമുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു കാളിദാസിന്റെ വേഷം. തന്റെ പ്രതിശ്രുത വധുവിന്റെ കൈയ്യും പിടിച്ചായിരുന്നു നടന്‍ വിവാഹവേദിയിലേക്ക് എത്തിയത്.

പാലക്കാട് സ്വദേശിയും യുകെ യില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയുടെ വരന്‍. പാലക്കാടുകാരാണ് നവനീതിന്റെ ഫാമിലി. നവനീത് ജനിച്ച് വളര്‍ന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്താണ്. അതിനുശേഷം പഠിച്ചത് ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ എന്ന സ്ഥലത്തും. ഇപ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിട്ടും സൈബര്‍ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡായും വര്‍ക്ക് ചെയ്യുകയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top