Connect with us

നടന്‍മാരെ പോലെ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള പ്രാപ്തി നടിയ്ക്കുമുണ്ട്; മാളവിക മോഹനന്‍

Actress

നടന്‍മാരെ പോലെ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള പ്രാപ്തി നടിയ്ക്കുമുണ്ട്; മാളവിക മോഹനന്‍

നടന്‍മാരെ പോലെ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള പ്രാപ്തി നടിയ്ക്കുമുണ്ട്; മാളവിക മോഹനന്‍

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാളവിക മോഹനന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇപ്പോഴിതാ ഇമേജ് സെറ്റ് ചെയ്ത് മുന്നോട്ടു പോകുന്നതില്‍ തനിക്ക് താല്‍പര്യം ഇല്ലെന്ന് പറയുകയാണ് നടി. നടന്‍മാരെ പോലെ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനുള്ള പ്രാപ്തി നടിയ്ക്കുമുണ്ട്. സിനിമയിലും ജീവിതത്തിലു നിലപാട് ഉണ്ടാകുക വളരെ പ്രധാനമാണെന്നും മാളവിക മോഹനന്‍ പറഞ്ഞു.

‘ക്രിസ്റ്റി’ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലായിരുന്നു മാളവിക മോഹനന്‍ മനസ് തുറന്നത്. ‘ക്രിസ്റ്റി’ എന്ന ടൈറ്റില്‍ കഥാപാത്രം നല്‍കുന്ന ഉത്തരവാദിത്തവും സാധ്യതളും പ്രധാനമാണ്. സമീപകാലത്ത് എനിക്ക് ലഭിച്ച കഥാപാത്രളെല്ലാം അല്‍പം സീരിയസ് ആയ പശ്ചാത്തലം ഉള്ളവയായിരുന്നു. എന്നാല്‍ ‘ക്രിസ്റ്റി’യുടെ പശ്ചാത്തലം അതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് എന്നതാണ് തന്നെ ആകര്‍ഷിച്ച ഘടകം എന്നും മാളവിക മോഹനന്‍ പറഞ്ഞു.

അക്ഷരങ്ങളുടെ ‘ലോകത്തെ പ്രതിഭാധനന്മാര്‍ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആര്‍ ഇന്ദുഗോപനും ഒത്തുചേര്‍ന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യുവനിരയിലെ ശ്രദ്ധേയനായ നടന്‍ മാത്യു തോമസ് ചിത്രത്തില്‍ നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തിലുള്ള ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും എന്നാണ് അറിയിച്ചിരിക്കുന്നത്. റോക്കി മൗണ്ടന്‍ സിനിമാ സിന്റ് ബാനറില്‍ സജയ് സെബാസ്റ്റ്യനും കണ്ണന്‍ സതീശനും ചേര്‍ന്നാന്ന് ചിത്രം നിര്‍മ്മിക്കുന്നത്. പൂവാര്‍ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും ചേരുന്ന പൊഴി പൂവാറിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഒരിടവേളയ്ക്ക് ശേഷം മാളവിക മോഹനന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്. ‘പട്ടം പോലെ’, ‘ഗ്രേറ്റ് ഫാദര്‍’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം മാളവികാ മോഹനന്‍ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണിത്.

ജോയ് മാത്യു, വിനീത് വിശ്വം രാജേഷ് മാധവന്‍, മുത്തുമണി. ജയാ എസ് കുറുപ്പ് , വീണാ നായര്‍ മഞ്ജു പത്രോസ്, സ്മിനു സിജോ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കഥ ആല്‍വിന്‍ ഹെന്റി. മനു ആന്റണി എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. അന്‍വര്‍ അലി, വിനായക് ശശികുമാര്‍ എന്നിവര്‍ വരികള്‍ എഴുതിയിരിക്കുന്നു. കലാസംവിധാനം സുജിത് രാഘവ്, മേക്കപ്പ് ഷാജി പുല്‍പ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍ ഷെല്ലി ശ്രീസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് പ്രദീപ് ഗോപിനാഥ്, വിജയ് ജി എസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, പിആര്‍ഒ വാഴൂര്‍ ജോസ്.

Continue Reading
You may also like...

More in Actress

Trending

Recent

To Top