Social Media
പച്ചസാരിയിൽ തിളങ്ങി നടി മാളവിക മോഹനൻ;വൈറലായി ചിത്രം!
പച്ചസാരിയിൽ തിളങ്ങി നടി മാളവിക മോഹനൻ;വൈറലായി ചിത്രം!
By
ദുൽഖർ സൽമാന്റെ നായികയായി പട്ടം പോലെ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ നായികയാണ് മാളവിക മോഹൻ. സിനിമയിൽ പെട്ടന്ന് തന്നെ ഇടം നേടുക എന്നത് വലിയ കാര്യമാണ്.എന്നാൽ മാളവിക വളരെ പെട്ടന്നാണ് സിനിമ ലോകത്ത് സുപരിചിതയായി മാറിയത്.മാളവികയുടെ അടുത്ത് വന്ന ചിത്രങ്ങൾക്കെല്ലാം വളരെ വലിയ പ്രേക്ഷക സ്വീകരണമായിരുന്നു.താരം ഈ ഇടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങളെല്ലാം തന്നെ വളരെ ഏറെ പ്രേക്ഷക പിന്തുണയുള്ളതായിരുന്നു.
പുതിയ ചിത്രത്തിൽ താരത്തിന്റെ വേഷവും വളരെ ഏറെ വൈറലായ വാർത്തയായ സംഭവം കൂടെ ആയിരുന്നു.നാടൻ വേഷത്തിൽ വന്ന മാളവിക തന്നെ ആണോ ഇതെന്ന ചോദ്യമായിരുന്നു വന്നത്.സമൂഹ മാധ്യമങ്ങളിൽ തന്റെ ചിത്രങ്ങൾ പതിവായി പങ്കു വയ്ക്കാറുള്ള മാളവിക എപ്പോളും വിമർശിക്കപ്പെടുന്നത് അതീവ ഗ്ലാമറസ് വേഷങ്ങളിലൂടെയാണ് .അത്തരം വസ്ത്രങ്ങളിലൂടെ മാളവികയെ വളരെയധികം വിമർശിക്കാറുണ്ട് . എന്നാൽ തന്നെ അത് ബാധിക്കില്ലെന്ന് മാളവിക പലപ്പോളും വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ ഇപ്പോൾ ആ വിമർശനങ്ങളെ എല്ലാം തന്നെ കീഴ്പെടുത്തിയാണ് താരം എത്തിയിട്ടുള്ളത് ഏത് വേഷവും ഇവിടെ ചേരുമെന്നാണ് താരം തെളിയിക്കുന്നത്.
വിജയ് നായകനായി എത്തുന്ന ‘ദളപതി 64ന്റെ’ പൂജ ഇന്നലെ നടന്നു. മാളവിക മോഹന്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.പൂജയിൽ തിളങ്ങിയത് മാളവികയായിരുന്നു വളരെ നാടൻ ലുക്കിലാണ് താരം എത്തിയത് പച്ച കളർ സാരിയിൽ ആണ് താരം എത്തിയത് .താരത്തിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
സോഷ്യൽ മീഡിയയിൽ താരത്തിൻറെ ഭാഗ്യമാണ് എന്നൊക്കെയാണ് സോഷ്യൽ മീഡിയിൽ വാർത്തവരുന്നത്.ഇത്രയും പെട്ടന്ന് സിനിമകളളിൽ ഇത്രയേറെ കഥാപാത്രങ്ങൾ അതും സ്റ്റർകളോടപ്പം എന്നൊക്കെയാണ് ആരാധകർ പറയുന്നത്. ആറുവര്‍ഷത്തിനിടെ പുറത്തിറങ്ങിയത് വെറും ആറ് ചിത്രങ്ങള്‍, എങ്കിലും മാളവിക മോഹന്‍ എന്ന യുവതാരം തെന്നിന്ത്യക്കും ബോളിവുഡിനും പരിചിതയാണ്.
തമിഴകത്തിന്റെ ഇളയ ദളപതി വിജയ് ചിത്രത്തില്‍ മാളവികയുടെ പുതിയ ചിത്രം . ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന വിജയ്യുടെ 64-ാം ചിത്രത്തിലാണ് നായികയാകുന്നത്. ചിത്രത്തില്‍ വിജയ് സേതുപതിയും മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് . ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. മാനഗരം, കൈദി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ആന്റണി വര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു.ദളപതി 64 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം എക്സ് ബി ഫിലിം ക്രിയേറ്റേഴ്സ് ആണ് നിര്‍മിക്കുന്നത്.
malavika mohanan new photos
