Connect with us

‘ചായ കുടിച്ചാൽ അവളെ പോലെ കറുത്തു പോകും; അനുഭവം വിവരിച്ച് മാളവിക

Malayalam

‘ചായ കുടിച്ചാൽ അവളെ പോലെ കറുത്തു പോകും; അനുഭവം വിവരിച്ച് മാളവിക

‘ചായ കുടിച്ചാൽ അവളെ പോലെ കറുത്തു പോകും; അനുഭവം വിവരിച്ച് മാളവിക

അമേരിക്കൻ പൊലീസിന്റെ ക്രൂരതയിൽ കറുത്ത വർ​ഗക്കാരനായ ജോർജ് ഫ്ലോയി‍ഡ് ദാരുണമായി കൊല്ലപ്പെട്ടത് സമൂഹ മാധ്യമങ്ങളിലടക്കം വലിയ വാർത്തയായിരുന്നു

ഈ സാഹചര്യത്തിൽ ഇന്ത്യയിൽ വെച്ച് തനിക്ക് നേരിടേണ്ടി വന്ന വർണവിവേചനത്തെ കുറിച്ച് തുറന്നെഴുതുകയാണ് നടി മാളവിക മോഹനൻ.

മാളവികയുടെ കുറിപ്പ്

‘ എനിക്ക് 14 വയസ്സുള്ളപ്പോൾ എന്റെ അടുത്ത കൂട്ടുകാരിൽ ഒരാൾ അവന്റെ അമ്മ ഒരിക്കലും അവനെ ചായ കുടിക്കാൻ സമ്മതിക്കാറില്ല എന്ന് പറഞ്ഞു. ചായ കുടിച്ചാൽ കറുത്തു പോകുമെന്നാണ് അവർ കരുതിയിരുന്നത്. ഒരിക്കൽ അവൻ ചായ ചോദിച്ചപ്പോൾ നീ അവളെ പോലെ (എന്നെ പോലെ) കറുത്തു പോകും എന്ന് അവനോട് അവർ പറഞ്ഞു. അവൻ മഹാരാഷ്ട്രക്കാരനായ വെളുത്ത പയ്യനും ഞാൻ അൽപം ഇരുണ്ട നിറമുള്ള മലയാളി പെൺകുട്ടിയും ആയിരുന്നു. ഞങ്ങൾ തമ്മിലുള്ള നിറവ്യത്യാസം അതു വരെ എനിക്ക് ഒരു പ്രശ്നവുമല്ലായിരുന്നു. പക്ഷേ എന്റെ നിറത്തെ കുറിച്ച് ആദ്യമായി ഒരാൾ അങ്ങനെ പറഞ്ഞതോടെയാണ് ഞാനും അതെക്കുറിച്ച് ചിന്തിച്ചു തുടങ്ങിയത്.’

‘ ജാതീയതയും വർണവിവേചനവും നമ്മുടെ സമൂഹത്തിൽ ഇപ്പോഴുമുണ്ട്. ഇരുണ്ട നിറമുള്ളവരെ ‘ കാലാ’ എന്ന് അഭിസംബോധന ചെയ്യുന്നത് എപ്പോഴും കേൾക്കാം. ഉത്തരേന്ത്യക്കാരും ദക്ഷിണേന്ത്യക്കാരും തമ്മിലുള്ള ഈ വർണവിവേചനം ഭീകരമാണ്. ഇരുണ്ട നിറമുള്ള ആളുകളെ മദ്രാസികൾ എന്നാണ് ഉത്തരേന്ത്യക്കാർ പൊതുവെ വിളിക്കുന്നത്. എന്തു കൊണ്ടാണ് ദക്ഷിണേന്ത്യക്കാരെ അവർ ഇങ്ങനെ വിളിക്കുന്നതെന്ന് അറിയില്ല. ഉത്തരേന്ത്യക്കാർ വെളുത്തവരും സുന്ദരന്മാരും ആണെന്നും ദക്ഷിണേന്ത്യക്കാർ ഇരുണ്ട നിറക്കാരും വിരൂപരും ആണെന്നും ഒരു ധാരണ ഇപ്പോഴുമുണ്ട്.’

‘ ലോകത്തെ വംശവെറിയെ അപലപിക്കുമ്പോൾ നമുക്ക് ചുറ്റും കൂടി ഒന്ന് കണ്ണോടിക്കണം. നമ്മുടെ വീട്ടിലും സമൂഹത്തിലുമൊക്കെ ഇതിന്റെ ഓരോ പതിപ്പുകൾ കാണാൻ സാധിക്കും. ഒരുവന്റെ ഉള്ളിലെ നന്മയാണ് അവനെ സുന്ദരനാക്കുന്നത് അല്ലാതെ നിറമല്ല

More in Malayalam

Trending

Recent

To Top