Connect with us

പൃഥ്വിരാജിന്റെ കോവിഡ് ടെസ്റ്റ് പുറത്തുവന്നു

Malayalam

പൃഥ്വിരാജിന്റെ കോവിഡ് ടെസ്റ്റ് പുറത്തുവന്നു

പൃഥ്വിരാജിന്റെ കോവിഡ് ടെസ്റ്റ് പുറത്തുവന്നു

കോവിഡ് ടെസ്റ്റ് നെഗറ്റീവ് ആണെന്ന് നടൻ പൃഥ്വിരാജ്. സമൂഹമാധ്യമത്തിലൂടെയാണ് ഈ സന്തോഷവാർത്ത താരം പങ്കുവച്ചത്. ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ജോർദ്ദാനിലെ ചിത്രീകരണത്തിനു ശേഷം കൊച്ചിയിലെത്തി ക്വാറന്റീനിൽ കഴിയുകയാണ് താരം.

കോവിഡ് ടെസ്റ്റിന് സ്വമേധയാ വിധേയനായിരുന്നു. ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്. എങ്കിലും ക്വാറന്റീൻ പൂർത്തിയാക്കിയതിനു ശേഷമേ വീട്ടിലേക്ക് മടങ്ങൂ. സുരക്ഷിതരായിരിക്കൂ… സ്വസ്ഥമായിരിക്കൂ.” ആരാധകർക്കായി തന്റെ പരിശോധനഫലവും താരം പേജിൽ പങ്കുവച്ചിട്ടുണ്ട്.

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് 58 പേരടങ്ങുന്ന സംഘം മാസങ്ങൾക്ക് മുമ്പ് ജോർദാനിലേക്ക് പോയത്. ലോക്ക് ഡൗണിൽ ചിത്രീകരണം താൽക്കാലികമായി നിർത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിക്കുകയായിരുന്നു. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് പൃഥ്വി ഉൾപ്പെട്ട സംഘത്തെ നാട്ടിലെത്തിച്ചത്. ആരോ​ഗ്യ പരിശോധനകൾക്ക് ശേഷം ഫോർട്ട് കൊച്ചിയിലെ ഹോട്ടലിൽ ഒരുക്കിയ നിരീക്ഷണ കേന്ദ്രത്തിലേക്ക് സ്വയം കാറാേടിച്ചാണ് പൃഥ്വി പോയത്.

മെയ് 29നാണ് താരത്തിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ പൂർത്തിയായത്. ഫോർട്ടു കൊച്ചിയിലെ ഹോട്ടലിലായിരുന്നു താരത്തിന്റെ താമസം. അടുത്ത ഒരാഴ്ച ഹോം ക്വാറന്റീനിൽ കഴിയുമെന്നായിരുന്നു താരം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ക്വാറന്റീൻ ദിവസങ്ങൾ മറ്റൊരു സുരക്ഷിത കേന്ദ്രത്തിൽ ചെലവഴിച്ചിട്ടാകും താരം വീട്ടിലേക്ക് മടങ്ങുക എന്ന സൂചന നൽകുന്നതാണ് പുതിയ പോസ്റ്റ്.

More in Malayalam

Trending

Recent

To Top