Connect with us

മാമാങ്കത്തിൽ അനു സിത്താരയ്ക്ക് പകരം മാളവികയോ? വെളിപ്പെടുത്തി താരം..

Malayalam Breaking News

മാമാങ്കത്തിൽ അനു സിത്താരയ്ക്ക് പകരം മാളവികയോ? വെളിപ്പെടുത്തി താരം..

മാമാങ്കത്തിൽ അനു സിത്താരയ്ക്ക് പകരം മാളവികയോ? വെളിപ്പെടുത്തി താരം..

മമ്മൂട്ടിയുടെ മാമാങ്കം പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഒരു ബ്രഹ്മാണ്ഡ സിനിമയായാണ് മാമാങ്കത്തെ എല്ലാവരും വിലയിരുത്തുന്നത് . എന്നാൽ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ നടി മാളവിക മേനോൻ ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ വൈറലായത് .ഷൂട്ടിനിടെ ഈ അത്ഭുതകരമായ സിനിമ എനിക്ക് നഷ്‌ടമായി എന്നാണ് കുറിച്ചിരിക്കുന്നത്. സിനിമയിൽ അനുസിത്താര അവതരിപ്പിച്ച കഥാപാത്രമായിരുന്നോ മാളവിക ചെയ്യേണ്ടത് എന്നാണ് പോസ്റ്റ് വായിക്കുന്ന പ്രേക്ഷകർക്കിടയിൽ നിന്ന് ഇപ്പോൾ ഉയരുന്നത്.

കഴഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങിയത്. അനുസിത്താര സിനിമയിലെ ഒരു പ്രധാന സാന്നിധ്യം തന്നെയാണ് എന്ന് ട്രെയ്‌ലറിലൂടെ മനസിലാക്കാം . പതിവ് പാവം വേഷങ്ങളിൽ നിന്നും നെഞ്ചുറപ്പുള്ള പെണ്ണായാണ് അനു സിത്താര മാമാങ്കത്തിൽ എന്ന് ഉറപ്പായിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം..

മാമാങ്കത്തിൽ നിന്നുള്ള ഒരു ചിത്രമാണിത്! നിർഭാഗ്യവശാൽ, റീഷൂട്ടിനിടെ ഈ അത്ഭുതകരമായ സിനിമ എനിക്ക് നഷ്‌ടമായി! വിധി… പൊറി‌ഞ്ചുമറിയത്തിൻറെ ഷൂട്ട് ഉള്ളതിനാൽ തീയതികൾ പ്രശ്നമായിപി‌എം‌ജെ (പൊറിഞ്ചുമറിയം ജോസ്) പോലുള്ള ഒരു ഹിറ്റ് ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, എന്നാൽ നഷ്ടം നഷ്ടമാണ് (മാമാങ്കം)
“പ്രതീക്ഷയാണ് എന്നെ ചലിപ്പിക്കുന്നത്”ഒപ്പം നിങ്ങളുടെ പ്രാർത്ഥനകളിലൂടെയും എനിക്ക് നല്ലത് സംഭവിക്കുമെന്ന്പ്രതീക്ഷിക്കുന്നു.

Malavika

More in Malayalam Breaking News

Trending

Recent

To Top