രക്ഷപ്പെടാനുള്ള വഴി ജീവന് അവസാനിപ്പിക്കുക മാത്രമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്, ജീവിച്ചിരിക്കാന്‍ യോഗ്യതയില്ലാത്തൊരു പരാജമാണ് ഞാനെന്ന് തോന്നി; ഇന്നും എനിക്ക് ഒരുപാട് പണമില്ല, സക്സസ്ഫുള്‍ ആയൊരു കരിയറില്ല, ഞാന്‍ സിംഗിളാണ്, പക്ഷെ എനിക്ക് പ്രതീക്ഷയുണ്ട്; കുറിപ്പുമായി നടിയും ബിഗ് ബോസ് താരവുമായ ഉര്‍ഫി ജാവേദ്

ബിഗ് ബോസിലൂടെ ശ്രദ്ധേയയായ നടിയാണ് ഉര്‍ഫി ജാവേദ്. ഇപ്പോഴിതാ ഉര്‍ഫി വീണ്ടും ശ്രദ്ധ നേടുകയാണ്. തന്റെ ഭൂതകാലത്തെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഉര്‍ഫിയുടെ കുറിപ്പാണ് വൈറലാകുന്നത്. കുറിപ്പില്‍ താന്‍ ജീവന് അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും ഉര്‍ഫി വെളിപ്പെടുത്തുന്നുണ്ട്.
‘ഞാന്‍ എത്ര തവണ പരാജയപ്പെട്ടിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയുമോ? എനിക്കത് എണ്ണാന്‍ പോലും സാധിക്കുന്നില്ല ഇപ്പോള്‍! രക്ഷപ്പെടാനുള്ള വഴി ജീവന് അവസാനിപ്പിക്കുക മാത്രമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ ജീവിതം ശരിക്കും പ്രശ്നഭരിതമായിരുന്നു. കരിയര്‍ പരാജയപ്പെട്ടു, റിലേഷന്‍ഷിപ്പുകള്‍ പരാജയപ്പെട്ടു, പണമില്ല. ജീവിച്ചിരിക്കാന്‍ യോഗ്യതയില്ലാത്തൊരു പരാജമാണ് ഞാനെന്ന് തോന്നി.
ഇന്നും എനിക്ക് ഒരുപാട് പണമില്ല, സക്സസ്ഫുള്‍ ആയൊരു കരിയറില്ല, ഞാന്‍ സിംഗിളാണ്. പക്ഷെ എനിക്ക് പ്രതീക്ഷയുണ്ട്. ഇന്ന് ഞാന്‍ ജീവിച്ചിരിക്കാന്‍ ഒരേയൊരു കാരണം (എന്റെ ജീവിതത്തില്‍ പലപ്പോഴായി മരിക്കാന്‍ തോന്നിയ ഒരുപാട് ഘട്ടങ്ങളുണ്ടായിട്ടുണ്ട്) ഞാന്‍ നില്ക്കാന് തയ്യാറായില്ല എന്നതാണ്.
ഞാന്‍ നടത്തം തുടര്‍ന്നു, ഇന്നും നടക്കുകയാണ്. എത്തേണ്ടയിടത്തായിരിക്കില്ല പക്ഷെ ഞാന്‍ ആ വഴിയിലാണ്. ഈ വര്‍ഷം അവസാനിക്കും മുമ്പ് ചെറിയൊരു പ്രചോദനം. എഴുന്നേല്ക്കു, പോരാടൂ, ആവര്‍ത്തിക്കൂ. നിങ്ങള്‍ക്ക് ചുറ്റുമുള്ള സാഹചര്യങ്ങളേക്കാള്‍ ശക്തി നിങ്ങള്‍ക്കുണ്ട്’.
പ്രദർശന ശാലകളിൽപൊട്ടിച്ചിരിയുടെ മുഴക്കവുമായി മുന്നേറുന്ന പടക്കളം എന്ന ചിത്രത്തിൻ്റെ ടീമിന് സൂപ്പർ സ്റ്റാർ സ്റ്റൈൽ മന്നൻ രജനീകാന്തിൻ്റെ വിജയാശംസകൾ. ഇക്കഴിഞ്ഞ ദിവസം...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...