Connect with us

അവൻ കഠിനപ്രയത്നത്തിലൂടെ സ്വയം മുന്നേറിയാണ് ഇവിടെ വരെ എത്തിയത്,അവനെ വേദനിപ്പിക്കരുത്;ഷെയിനെ പിന്തുണച്ച് മേജർ രവി!

News

അവൻ കഠിനപ്രയത്നത്തിലൂടെ സ്വയം മുന്നേറിയാണ് ഇവിടെ വരെ എത്തിയത്,അവനെ വേദനിപ്പിക്കരുത്;ഷെയിനെ പിന്തുണച്ച് മേജർ രവി!

അവൻ കഠിനപ്രയത്നത്തിലൂടെ സ്വയം മുന്നേറിയാണ് ഇവിടെ വരെ എത്തിയത്,അവനെ വേദനിപ്പിക്കരുത്;ഷെയിനെ പിന്തുണച്ച് മേജർ രവി!

ഷെയിൻ നിഗം കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവാധം സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.ഒരു പ്രമുഖ നിർമ്മാതാവ് വെറും നിസാര സംഭവത്തിന്റെ പേരിൽ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കേരളത്തിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞതായും ഷെയിൻ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.വളരെ പെട്ടന്ന് വാർത്ത സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.പലരും ഷെയിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ്.തന്റെ ഫേസ്ബുക് ലിവിലൂടെയാണ് ഷെയിൻ ഇക്കാര്യം വെളിപ്പെടുത്തിയത്.ഇപ്പോളിതാ മേജർ രവി താരത്തിനെ പിന്തുണച്ചുകൊണ്ട് പങ്കുവെച്ച ഒരു ഫേസ്ബുക് കുറിപ്പാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

‘അന്തരിച്ച അബിയുടെ മകൻ ഷെയ്ൻ നിഗത്തിന്റെ വിഡിയോ കാണാൻ ഇടയായി. ഷെയ്ൻ എന്ന കുട്ടിയെ വേദനിപ്പിക്കുന്നവർ ഒന്നറിഞ്ഞിരിക്കണം അവൻ കഠിനപ്രയത്നത്തിലൂടെ സ്വയം മുന്നേറിയാണ് ഇവിടെ വരെ എത്തിയത്. കഴിവുള്ള താരങ്ങളെ ഒരിക്കലും നിരുത്സാഹപ്പെടുത്തരുത്. അവരെ പിന്തുണയ്ക്കാൻ ആരുമില്ല. മലയാളം ഇൻഡസ്ട്രിക്ക് മോശമായ കാര്യങ്ങൾ ചെയ്യരുത്. ഷെയ്ന് എന്റെ എല്ലാ പിന്തുണയും. എല്ലാം ശരിയാകും. സ്നേഹത്തോടെ മേജർ രവി.’മേജർ രവിയുടെ കുറിപ്പ് ഇങ്ങനെയായിരുന്നു.

അബീക്കയുടെ മകനായി ജനിച്ചതിന്റെ പേരിൽ മാത്രം അനുഭവിക്കുന്നതാണിതെന്നും തനിക്ക് മടുത്തെന്നും ഷെയ്ൻ വിഡിയോയിൽ പറഞ്ഞിരുന്നു.നടൻ ഷെയ്ൻ നിഗമിന്റെ ആരോപണങ്ങൾ തള്ളി നിർമാതാവ് ജോബി ജോർജും രംഗത്തുവന്നിരുന്നു. പുറത്തുവരുന്ന വാർത്തകളൊന്നും ശരിയല്ലെന്നും കഴിഞ്ഞ ആറുദിവസമായി പനി പിടിച്ചു കിടപ്പിലായിരുന്നെന്നും ജോബി വെളിപ്പെടുത്തി.

major ravi’s facebook post about shain nigam

More in News

Trending