Malayalam
ചിക്കന്‍ ഗുനിയ കഴിഞ്ഞസമയത്ത് ലിസി എന്നെ കംപ്ലീറ്റ് റിലാക്സ് ചെയ്യിച്ച ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല, എന്നെ ഒരു മസ്ജിദില്‍ കൊണ്ട് പോയി പൂജ ചെയ്യിപ്പിച്ചു; അത്തരത്തില്‍ ഉള്ള ഒരു ബന്ധമായിരുന്നു ഞങ്ങള്‍ക്കിടയില്‍; മേജര്‍ രവി
ചിക്കന്‍ ഗുനിയ കഴിഞ്ഞസമയത്ത് ലിസി എന്നെ കംപ്ലീറ്റ് റിലാക്സ് ചെയ്യിച്ച ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല, എന്നെ ഒരു മസ്ജിദില്‍ കൊണ്ട് പോയി പൂജ ചെയ്യിപ്പിച്ചു; അത്തരത്തില്‍ ഉള്ള ഒരു ബന്ധമായിരുന്നു ഞങ്ങള്‍ക്കിടയില്‍; മേജര്‍ രവി
നടനായും നിര്‍മാതാവായും സംവിധായകനായും എല്ലാത്തിനുപരി റിട്ടേര്‍ഡ് ഇന്ത്യന്‍ ആര്‍മി ഓഫീസര്‍ എന്ന നിലയിലും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനാണ് എകെ രവീന്ദ്രന് നായരെന്ന മേജര്‍ രവി. 21 വര്‍ഷത്തെ സൈനിക സേവനത്തിനുശേഷം 1996ല്‍ സൈന്യത്തില്‍ നിന്ന് വിആര്‍എസ് എടുത്ത് മേജറായി വിരമിച്ചശേഷം സിനിമകള്‍ക്ക് വേണ്ടി സൈനിക സംബന്ധമായ സഹായങ്ങള്‍ ചെയ്ത് കൊടുക്കുന്ന പ്രവര്‍ത്തന മേഖലയിലേക്ക് പ്രവേശിച്ചു മേജര്‍ രവി.
പിന്നീട് പ്രിയദര്ശന്, രാജ്കുമാര് സന്തോഷി, കമലഹാസന്, മണിരത്നം തുടങ്ങിയവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതോടെ മേജര്‍ രവി മലയാള സിനിമയിലെ അവിഭാജ്യഘടകമായി മാറുകയായിരുന്നു. പ്രിയദര്ശന് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച് 1999ല്‍ റിലീസായ മേഘം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ രവി ഇരുപതോളം സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങളില്‍ അഭിനയിച്ചു.
പിന്നീട് സംവിധാന രംഗത്തേക്ക് പ്രവേശിച്ച മേജര്‍ രവി 2002ല്‍ രാജേഷ് അമനക്കരക്കൊപ്പം പുനര്‍ജനി എന്ന സിനിമ സംവിധാനം ചെയ്തു. ഈ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് മേജര്‍ രവി തന്നെയാണ്. സിനിമയില്‍ വന്നകാലം മുതല്‍ മേജര്‍ രവിക്ക് പ്രിയദര്‍ശനുമായും മോഹന്‍ലാലുമായും അടുത്ത സൗഹൃദമാണുള്ളത്. എന്നാല്‍ ഇരുവരുടെയും ഭാര്യമാരായ ലിസിയെ കുറിച്ചും സുചിത്രയെ കുറിച്ചും മേജര്‍ രവി അധികം എവിടെയും തുറന്ന് സംസാരിച്ചിട്ടില്ല. ഇപ്പോഴിതാ താരപത്നിമാരെ കുറിച്ച് മേജര്‍ രവി കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്.
ലിസിയുമായി വളരെ അടുത്ത സൗഹൃദം തനിക്കുണ്ടായിരുന്നുവെന്നും എന്നാല്‍ ചില തെറ്റിദ്ധാരണകള്‍ മൂലം തങ്ങള്‍ പിന്നീട് അകന്നുവെന്നും ഒരു അഭിമുഖത്തില്‍ മേജര്‍ രവി വെളിപ്പെടുത്തി.
‘എന്റെ ഗുരുനാഥനാണ് പ്രിയദര്ശന്. ഞാനും പ്രിയേട്ടനും പലപ്പോഴും പല കാര്യങ്ങളിലും ഉടക്കാറുണ്ട്. പക്ഷെ തേര്‍ഡ് പാര്‍ട്ടി വന്നിട്ട് പ്രിയേട്ടന് ശരിയല്ലെന്ന് എന്നോട് പറഞ്ഞാല്‍ ഞാനത് സഹിക്കില്ല. എന്റെ ഗുരുനാഥനുമായി ഞാന്‍ ഉടക്കുന്നത് ആധികാരികമായിട്ടാണ്. അത് പല കാര്യങ്ങളിലും അദ്ദേഹം തെറ്റ് ചെയ്താല്‍ ഞാനത് തുറന്നുപറയും. ഒരിക്കലും അതിനെ ന്യായീകരിക്കാന്‍ നില്‍ക്കാറില്ല. കാരണം അദ്ദേഹം തെറ്റ് തിരുത്തണം. അതിനുവേണ്ടിയാണ്.’
‘സുചിയും ലിസിയുമായി അത്രയും നല്ല സുഹൃത്തുക്കളാണ്. ഇവര്‍ക്ക് ഞാന്‍ ഒരു സഹോദരതുല്യനും. കീര്‍ത്തിചക്ര സിനിമ ചെയ്യുന്ന സമയത്ത് ഞാന്‍ ഒരിക്കലും മറക്കാത്ത വ്യക്തികളാണ് ഇവര്‍ രണ്ടാളും. അതില്‍ ലിസി കൂടുതല്‍ ഇന്‍വോള്‍വ്ഡായിരുന്നു. സുചിയും അങ്ങനെ തന്നെ. കീര്‍ത്തി ചക്ര ചെയ്യുന്ന സമയത്ത് ഒരു സീക്വന്‍സ് ബാക്കിയുണ്ട്.’
‘പെട്ടെന്ന് ആകെ ബോഡി പെയിനായി എനിക്ക്. ഡോക്ടറുടെ അടുത്ത് പോയപ്പോഴാണ് ചിക്കന്‍ ഗുനിയയാണെന്ന് അറിയുന്നത്. ലൊക്കേഷനില്‍ പോയിട്ടും ഒന്നും ചെയ്യാന്‍ വയ്യ. ഞാന്‍ എന്നിട്ടും കഷ്ടപെട്ടിട്ട് മൈക്കിലൂടെ കാര്യങ്ങള്‍ ഷൂട്ട് ചെയ്യുകയാണ്. പ്രൊഡ്യൂസര്‍ നോക്കുമ്പോള്‍ ഞാന്‍ മൈക്കിലൂടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നു. അത്രയും വേദനയായിരിക്കുന്ന സമയമാണ്. എന്റെ അവസ്ഥ കണ്ടിട്ട് പ്രൊഡ്യൂസര്‍ ചൗധരി സാര്‍ പാക്കപ്പ് പറഞ്ഞു.’
‘പക്ഷെ ഞാന്‍ സമ്മതിച്ചില്ല. ഈ സിനിമ ചെയ്യുന്ന സമയത്ത് പല തെറ്റിദ്ധാരണകളും നാട്ടില്‍ പ്രചരിച്ചു. ലാലിനെപോലും തെറ്റിധരിപ്പിച്ചു. ലാല്‍ മണ്ടനാണ്… മോഹന്‍ലാല്‍ ആകെ പതിനേഴുദിവസമാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഇപ്പോള്‍ തന്നെ കുറെ പടങ്ങള്‍ പൊട്ടിപ്പോയി എന്നൊക്കെ. ഈ അവസരത്തിലാണ് ഞാന്‍ ലിസിയുമായി കാര്യങ്ങള്‍ ഷെയര്‍ ചെയ്യുന്നത്.’ ‘പല സമയത്ത് ലിസി എന്നെ ആശ്വസിപ്പിച്ചിട്ടുണ്ട്. ചിക്കന്‍ ഗുനിയ കഴിഞ്ഞസമയത്ത് ലിസി എന്നെ കംപ്ലീറ്റ് റിലാക്സ് ചെയ്യിച്ച ദിവസം ഞാന്‍ ഒരിക്കലും മറക്കില്ല. എന്നെ ഒരു മസ്ജിദില്‍ കൊണ്ട് പോയി പൂജ ചെയ്യിപ്പിച്ചു എനിക്ക് വേണ്ടി. എന്നെ അത്ര കെയറായിരുന്നു ലിസിക്ക്. അത്തരത്തില്‍ ഉള്ള ഒരു ബന്ധമായിരുന്നു ഞങ്ങള്‍ക്കിടയില്‍.’
‘എന്നാല്‍ ഇടക്ക് ഒരു തെറ്റിദ്ധാരണ ഞങ്ങള്‍ക്കിടയിലുണ്ടായി. എന്നെങ്കിലും ഒരു അവസരം കിട്ടുമ്പോള്‍ ഞാന്‍ അത് തുറന്നുപറയും. ഈ രണ്ടുപേരും എനിക്ക് അത്രയും പ്രിയപ്പെട്ടവരാണ്. സുചി ഇന്നും ബന്ധം നല്ല രീതിയില്‍ കൊണ്ടുപോകുന്നു.’ ‘മറ്റൊന്നും പറയാന്‍ ഇപ്പോള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പടം കണ്ടിട്ട് ഇന്നും ലിസി എന്നോട് പറഞ്ഞ വാക്കുകള്‍ ഓര്‍മ്മയുണ്ട്. പ്രിയേട്ടനെ കൊണ്ട് പടം കാണിക്കുന്നതും ലിസിയാണ്. എങ്ങനെയുണ്ട് അസിസ്റ്റന്റെന്ന് ചോദിക്കുന്നതും ലിസിയാണെന്നും’, മേജര്‍ രവി ഓര്‍ത്തെടുക്കുന്നു.
