Actor
ഏറ്റുമുട്ടലിനിടെ ഒരു മെറ്റല്‍ പീസ് കണ്ണില്‍ തറച്ചു, ഇപ്പോള്‍ ഇടതു കണ്ണിന്റെ കാഴ്ചയ്ക്ക് മങ്ങലുണ്ട്; ഒരിഞ്ച് വ്യത്യാസത്തിലാണ് ബുള്ളറ്റുകള്‍ നമ്മുടെ ദേഹത്ത് തറക്കാതെ പോയത്; മേജര്‍ രവി
ഏറ്റുമുട്ടലിനിടെ ഒരു മെറ്റല്‍ പീസ് കണ്ണില്‍ തറച്ചു, ഇപ്പോള്‍ ഇടതു കണ്ണിന്റെ കാഴ്ചയ്ക്ക് മങ്ങലുണ്ട്; ഒരിഞ്ച് വ്യത്യാസത്തിലാണ് ബുള്ളറ്റുകള്‍ നമ്മുടെ ദേഹത്ത് തറക്കാതെ പോയത്; മേജര്‍ രവി
പട്ടാളസിനിമകളിലൂടെ മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയസംവിധായകനായി മാറിയ വ്യക്തിയാണ് മേജര്‍ രവി. മോഹന്‍ലാല്‍ മേജര്‍ രവി കൂട്ടുക്കെട്ടിലാണ് അധികം സിനിമകളും വന്നിട്ടുള്ളതെങ്കിലും പൃഥ്വിരാജ്, മമ്മൂട്ടി എന്നിവര്‍ക്കൊപ്പവും മേജര്‍ രവി സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളൊക്ക തന്നെ ഓരോ ഭാരതീയനെയും അഭിമാനം കൊള്ളിക്കുന്നതാണ്.
തന്റെ പതിനേഴാം വയസില്‍ സൈന്യത്തില്‍ ചേര്‍ന്ന മേജര്‍ രവി. 1984ല്‍ അദ്ദേഹം ആര്‍മി ഓഫീസറായി നിയമിതനായി. സൈന്യത്തിലെ മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയിരുന്നു. 21 വര്‍ഷത്തെ സൈനിക സേവനത്തിന് ശേഷം 1996ലാണ് സൈന്യത്തില്‍ നിന്ന് വി.ആര്‍.എസ് എടുത്ത് മേജറായി വിരമിച്ചത്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ യുദ്ധ സമയത്ത് തനിക്ക് ഉണ്ടായ ഒരു അപകടത്തെപ്പറ്റി മനസ് തുറക്കുകയാണ് അദ്ദേഹം.
മരണം നമ്മള്‍ വിചാരിക്കുന്ന സമയത്ത്, നമ്മള്‍ തീരുമാനിച്ചാലും നടക്കണമെന്നില്ല. എന്നെ ഒരാള്‍ക്ക് കൊ ല്ലണമെങ്കില്‍ 1880 മുതല്‍ 1992 വരെ ഞാന്‍ സൈന്യത്തില്‍ ഉണ്ടായിരുന്ന സമയത്ത് കൊ ല്ലാമായിരുന്നല്ലോ. ദിവസം എന്നൊന്നും പറയുന്നില്ല, ആഴ്ചയിലോ മാസത്തിലോ ഒന്നോ രണ്ടോ തവണ എങ്കിലും ഏറ്റുമുട്ടല്‍ ഉണ്ടാകാറുണ്ട്.
ആ സമയത്ത് ഒരിഞ്ച് വ്യത്യാസത്തില്‍ ബുള്ളറ്റുകള്‍ നമ്മുടെ ദേഹത്ത് തറക്കാതെ പോയിട്ടുണ്ട്. ഒരു പ്രാവശ്യം മാത്രം കണ്ണിന് ചെറിയ ഒരു പരിക്ക് പറ്റി, അത്രമാത്രം. കണ്ണില്‍ നേരിട്ടുവന്ന് ബുള്ളറ്റ് കൊണ്ടല്ല. കുറച്ചുദിവസം കണ്ണില്‍ കരട് പൊട്ടുന്ന പോലെ ഒരു അനുഭവമായിരുന്നു. പിന്നീടാണ് അതില്‍ നിന്നൊരു മെറ്റല്‍ പീസ് കണ്ടെത്തുന്നത്. ഇപ്പോള്‍ ഇടതു കണ്ണിന്റെ കാഴ്ചയ്ക്ക് കുറച്ച് മങ്ങല്‍ അനുഭവപ്പെടുന്നുണ്ട്.
ബുള്ളറ്റ് വാഹനത്തിന്റെ മുകളില്‍ പോയി അടിച്ച് അതില്‍നിന്ന് ഒരു പീസ് വന്നു കണ്ണില്‍ തറക്കുകയായിരുന്നു. അതല്ലാതെ മറ്റൊന്നും ഉണ്ടായിട്ടില്ല. ഞാനൊരു അക്കാദമി നടത്തുന്ന ആളാണ്. അവിടെ ചേരുന്ന കുട്ടികളോടും അവരുടെ മാതാപിതാക്കളോടും ഞാന്‍ പറയുന്ന ഒരു കാര്യമുണ്ട്. പട്ടാളത്തില്‍ പോയി കഴിഞ്ഞാല്‍ മരിക്കും എന്ന ചിന്ത മാറ്റിവെക്കണം. മരിക്കാന്‍ പട്ടാളത്തില്‍ പോകണമെന്നില്ല. മരണം ആരുടെയും കൈയിലില്ല. അതെങ്ങനെയും സംഭവിക്കാം എന്നും മേജര്‍ രവി പറഞ്ഞു.
അതേസമയം, 7വര്‍ഷത്തെ ഇടവേളയ്ക്ക് ശെഷം മേജര്‍ രവി വീണ്ടും സംവിധാന രംഗത്തേക്ക് മടങ്ങിയെത്തുകയാണ്. ഓപ്പറേഷന്‍ റാഹത്ത് എന്ന സിനിമയിലൂടെയാണ് മേജര്‍ രവി വീണ്ടും സംവിധായകന്റെ കുപ്പായമിടുന്നത്. തെക്ക് നിന്നും ഒരു ഇന്ത്യന്‍ ചിത്രം എന്ന ടാഗ്ലൈനോട് കൂടി സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നു.
കൃഷ്ണകുമാര്‍ കെ തിരക്കത ഒരുക്കുന്ന സിനിമ നിര്‍മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ ആഷ്‌ലിന്‍ മേരി ജോയ് ആണ്. പ്രശസ്ത തെന്നിന്ത്യന്‍ താരമായ ശരത് കുമാറാണ് സിനിമയില്‍ നായകനാകുന്നത്. മലയാളത്തിന് പുറമെ തെലുങ്ക്,തമിഴ്,കന്നഡ ഭാഷകളിലും സിനിമ പുറത്തിറങ്ങും.
