IFFKയിൽ ‘മുഹമ്മദ്, ദ മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന സിനിമ പ്രദർശിപ്പിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി സംവിധായകൻ മജീദ് മജീദി . “കേരളത്തില്‍ സംഭവിച്ചത് വലിയ പിശകാണ്. വലിയ വൈകാരിക വിഷയമായി അവരത് മാറ്റി” എന്ന് മജീദി..

മത സൗഹാർദ്ദമെന്ന പേരിൽ ഇന്ത്യ അഭിമാനിച്ച സമയമുണ്ടായിരുന്നു. എന്നാൽ അതെല്ലാം വെറും കഴിഞ്ഞ കാല സ്മരണകൾ മാത്രമാണെന്ന് തെളിയിക്കുകയാണ് സമീപകാല സംഭവങ്ങൾ. കേരളം ഇപ്പോൾ ഏറ്റവും കലുഷിതമായിരിക്കുന്നത് ഇത്തരം പ്രശ്നങ്ങൾ മൂലമാണ് . കലയെ പോലും ആ തരത്തിൽ വിലയിരുത്തി തുടങ്ങിയിരിക്കുന്നത്. ഇത്തരം പ്രതിസന്ധികൾ നേരിടേണ്ടി വരുന്നത് സിനിമക്കാണ് . ഇക്കഴിഞ്ഞ ഐ എഫ് എഫ് കെ അത്തരത്തിൽ ഒഴിവാക്കിയത് ഒട്ടേറെ രാജ്യങ്ങളിൽ നിരൂപക പ്രശംസ നേടിയ ‘മുഹമ്മദ്, ദ മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന ചിത്രമാണ്. സെൻസർബോർഡ് ഈ ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചു . ഇതിനെതിരെ സംസാരിക്കുകയാണ് ജൂറി അധ്യക്ഷനായിരുന്ന മജീദ് മജീദി .
“ഒട്ടേറെ ഇസ്ലാമികരാജ്യങ്ങളില്‍ പ്രദര്‍ശിപ്പിച്ച സിനിമയാണ് ‘മുഹമ്മദ്, ദ മെസഞ്ചര്‍ ഓഫ് ഗോഡ്’. തുര്‍ക്കിയില്‍ നല്ല പ്രതികരണമാണ് ലഭിച്ചത്. റഷ്യയിലെ മുസ്ലിംസമൂഹം ചിത്രത്തെപ്പറ്റി നല്ല അഭിപ്രായം പറഞ്ഞു. എന്നാല്‍, സൗദി അറേബ്യ ചിത്രത്തെ എതിര്‍ക്കുകയാണ് ചെയ്തത്. പക്ഷേ, സൗദിയല്ല ഇന്ത്യ. വലിയ അന്തരമുണ്ട് രണ്ടുരാജ്യവും തമ്മില്‍. ഐ.എഫ്.എഫ്.കെ.യില്‍ ചിത്രം പ്രദര്‍ശിപ്പിക്കാതിരുന്നത് ഗുരുതരമായ തെറ്റാണ്. ചിത്രത്തിന്റെ പ്രദര്‍ശനംകൊണ്ട് എന്തുകുഴപ്പമുണ്ടാകുമെന്നാണ് അവര്‍ കരുതുന്നതെന്ന് എനിക്കറിയില്ല. സര്‍ക്കാരിന്റെ ആള്ക്കാര് ഈ ചിത്രം കാണാന്‍ തയ്യാറായിരുന്നെങ്കില്‍ ധാരണ മാറുമായിരുന്നു. കൊല്‍ക്കത്തയില്‍ ചിത്രം കാണിച്ചു. ഒരു കുഴപ്പവും സംഭവിച്ചില്ല. അമുസ്ലിങ്ങളടക്കം മികച്ച പ്രതികരണം തന്നു. പക്ഷേ, കേരളത്തില്‍ സംഭവിച്ചത് വലിയ പിശകാണ്. വലിയ വൈകാരിക വിഷയമായി അവരത് മാറ്റി. ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ ഒന്നും സംഭവിക്കുമായിരുന്നില്ല. അത് അവര്‍ക്ക് ബോധ്യപ്പെടുമെന്നുതന്നെയാണ് എന്റെ വിശ്വാസം.
“സെന്‍സര്‍ഷിപ്പിന്റെ ശരിയായ വ്യാഖ്യാനം എനിക്കറിയില്ല. ഞങ്ങള്‍ക്ക് മനസ്സിലാകാത്ത ഒരു വാക്കാണത്. എങ്കിലും സമൂഹത്തെ, കുടുംബങ്ങളെ, മനുഷ്യബന്ധങ്ങളെ അലോസരപ്പെടുത്തുന്ന എന്തെങ്കിലും സിനിമയില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ അത് മുറിച്ചുമാറ്റുന്നതില്‍ തെറ്റൊന്നും കാണുന്നില്ല. സിനിമ നന്മയുടെ വസന്തമാകണം. സിനിമയുടെ ഉദ്ദേശ്യവും നല്ലതാകേണ്ടതുണ്ട്.” മജീദ് മജീദി പറയുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...