Connect with us

ശങ്കറിന് ഏറ്റവും ഇഷ്‌ടപ്പെട്ട 2 മലയാള സിനിമകൾ … നിവിൻ പോളിക്കും , ലിജോ ജോസ് പെല്ലിശേരിക്കും സന്തോഷിക്കാം..

Malayalam Breaking News

2.0 യുടെ വൻ വിജയത്തിൽ സന്തോഷത്തിലാണ് ശങ്കർ . ഏറെ കാത്തിരുപ്പുകൾക്കൊടുവിൽ എത്തിയ 2.0 യിൽ രജനികാന്തും വില്ലനായെത്തിയ അക്ഷയ് കുമാറും കയ്യടികൾ ഏറ്റു വാങ്ങി . തമിഴകത്തിന്റെ അഭിമാന സംവിധായകനായ ശങ്കർ ഇപ്പോൾ തന്റെ പ്രിയപ്പെട്ട മലയാള സിനിമകൾ ഏതെന്നു വ്യക്തമാക്കിയിരിക്കുകയാണ്.

പ്രേമവും , അങ്കമാലി ഡയറീസുമാണ് തന്റെ പ്രിയ ചിത്രങ്ങളെന്നും അടുത്തിടെ മലയാളം ചാനലുമായി നടന്ന അഭിമുഖത്തിൽ ശങ്കർ വെളിപ്പെടുത്തി. എന്തായാലും 2.0യുടെ ഷൂട്ടിംഗ് സെറ്റിൽ പ്രേമത്തിന്റെ സംവിധായകൻ അൽഫോൻസ് പുത്രൻ ശങ്കറിനെ കാണാൻ എത്തുകയും താൻ ശങ്കറിന്റെ വലിയ ഫാൻ ആണെന്നും അറിയിച്ചിരുന്നു. ജന്റിൽ മാൻ എന്ന ചിത്രം മുതൽ തന്നെ ശങ്കർ ചിത്രങ്ങൾ ഫസ്റ്റ് ഡേ , ഫസ്റ്റ് ഷോ കാണാറുണ്ടെന്നും അൽഫോൻസ് അറിയിച്ചിരുന്നു.

2015 ലാണ് പ്രേമം റിലീസ് ചെയ്യുന്നത് . നിവിൻ പോളി , സായി പല്ലവി , മഡോണ സെബാസ്റ്റ്യൻ , അനുപമ പരമേശ്വരൻ തുടങ്ങി നിരവധി പേര് അഭിനയിച്ച ചിത്രം നാല് കോടി മുതല്മു ടക്കി അറുപത് കോടിയാണ് തിരിച്ചു പിടിച്ചത് .

ലിജോ ജോസ് പെല്ലിശേരിയുടേതാണ് അങ്കമാലി ഡയറീസ്. ചെമ്പൻ വിനോദിന്റെ രചനയിൽ പുതുമുഖങ്ങൾ അണിനിരന്ന ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. 2017 ലാണ് ചിത്രം റിലീസ് ചെയ്തത്.

director shankar about his favorite malayalam cinema

More in Malayalam Breaking News

Trending

Recent

To Top