Malayalam
കേസിന് പിന്നില്‍ പല ലക്ഷ്യങ്ങളുണ്ട്, ആ സംവിധായകന് വലിയ സിനിമയൊക്കെ പ്രഖ്യാപിച്ച് ഒന്നും അല്ലതായതാണ്, പിന്നെ വലിയൊരു നടിയെ സ്വന്തമാക്കാമെന്ന ചിന്തയൊക്കെ ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി നടന്
കേസിന് പിന്നില്‍ പല ലക്ഷ്യങ്ങളുണ്ട്, ആ സംവിധായകന് വലിയ സിനിമയൊക്കെ പ്രഖ്യാപിച്ച് ഒന്നും അല്ലതായതാണ്, പിന്നെ വലിയൊരു നടിയെ സ്വന്തമാക്കാമെന്ന ചിന്തയൊക്കെ ഉണ്ടായിരുന്നു; വെളിപ്പെടുത്തലുമായി നടന്
സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ നടനാണ് മഹേഷ് പത്മനാഭന്. 1989 മുതല്‍ സിനിമാ ലോകത്തുള്ള താരം ഇപ്പോഴും ഈ മേഖലയില്‍ സജീവമാണ്. നടന് മാത്രമല്ല തിരക്കഥാകൃത്തായും സംവിധായകനായും അദ്ദേഹം മികവ് തെളിയിച്ചിട്ടുണ്ട്. 2007ല്‍ അശ്വാരൂഢന് എന്ന സിനിമയ്ക്ക് വേണ്ടിയാണ് അദ്ദേഹം ആദ്യമായി തിരക്കഥയൊരുക്കിയത്. 2009ല്‍ ആദ്യമായി സിനിമ സംവിധാനം ചെയ്തു. പൃഥ്വിരാജ് സുകുമാരന്‍ നായകനായ കലണ്ടര്‍ എന്ന സിനിമയായിരുന്നു അത്. തീയേറ്ററുകളില്‍ ചിത്രം പരാജയപ്പെട്ടിരുന്നു.
മഹേഷ് സംവിധാനം ചെയ്ത് സജി നന്ത്യാട്ട് നിര്‍മ്മിച്ച സിനിമയായിരുന്നു കലണ്ടര്‍. ബാബു ജനാര്ദ്ദനന് കഥ തിരക്കഥ സംഭാഷണം രചിച്ച സിനിമയില്‍ പൃഥ്വിരാജ്, നവ്യ നായര്‍, സറീനാ വഹാബ്, മുകേഷ്, ജഗതി ശ്രീകുമാര്‍, മണിയന്‍പിള്ള രാജു തുടങ്ങി നിരവധി താരങ്ങള്‍ അഭിനയിച്ചിരുന്നു. ഇപ്പോഴും ഇടയ്ക്ക് സീരിയലുകളില്‍ അഭിനയിക്കാറുണ്ട് മഹേഷ്.
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ പറയാറുള്ള നടന് കൂടിയാണ് മഹേഷ്. നടന് ദിലീപുമായി ബന്ധപ്പെട്ട് കേസും വിവാദങ്ങളും ഉണ്ടായപ്പോള്‍ ദിലീപിന് വേണ്ടി ശബ്ദമുയര്‍ത്തിയ ചുരുക്കം ചില താരങ്ങളില്‍ ഒരാളായിരുന്നു മഹേഷ്. എന്തുകൊണ്ടാണ് മഹേഷ് ഇത്തരത്തില്‍ ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നതെന്ന സംശയം പ്രേക്ഷകരിലും സിനിമയ്ക്ക് അകത്ത് പ്രവര്‍ത്തിക്കുന്നവരിലും ഉണ്ടായിരുന്നു.
ഇപ്പോഴിതാ എന്തുകൊണ്ടാണ് ദിലീപിന് വേണ്ടി സംസാരിച്ചതെന്ന് കാര്യ കാരണ സഹിതം വിശദീകരിക്കുകയാണ് മഹേഷ്. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതേ കുറിച്ച് സംസാരിച്ചത്.
‘ദിലീപിന്റെ ഭാഗത്താണ് ശരിയെന്നത് നേരിട്ട് അറിയുന്നത് കൊണ്ടാണ് ഞാന്‍ അദ്ദേഹത്തിന് വേണ്ടി സംസാരിച്ചത്. അദ്ദേഹം സബ് ജയിലില്‍ ആയിരുന്നപ്പോഴൊന്നും ഞാന്‍ പ്രതികരിച്ചിരുന്നില്ല. പിന്നീട് പോലീസും മാധ്യമങ്ങളുമൊക്കെ ഈ സംഭവം കൈകാര്യം ചെയ്ത രീതി കണ്ടാണ് എന്തോ ദുരൂഹത ഉണ്ടെന്ന് തനിക്ക് തോന്നിയത്. ഒന്നാമത്തെ കാരണം മോഹന്‍ലാല്‍ മമ്മൂട്ടി എന്ന വടവൃക്ഷങ്ങള്ക്കിടയിലും വളര്‍ന്ന് വന്ന താരമാണ് ദിലീപ്.
രണ്ടാമത്തെ കാര്യം അദ്ദേഹമാണ് ചങ്കൂറ്റത്തോടെ അമ്മയുടെ സിനിമ ചെയ്യാന്‍ വന്നത്. അദ്ദേഹത്തിന്റെ ബിസിനസ് മൈന്റാണ് ട്വന്റി ട്വന്റിയിലും വര്‍ക്ക് ചെയ്തത്. വലിയ ബുദ്ധിയുള്ള ദിലീപിനെ പോലൊരാള്‍ ഇത്രയും പൈസ മുടക്കി വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമാന രീതിയില്‍ കുറ്റം ചെയ്തൊരാള്‍ക്ക് പണം കൊടുത്ത് ഇത്തരം ഒരു കാര്യം ചെയ്യിക്കുമോയെന്നതാണ് ചോദ്യം. അത്ര മണ്ടനല്ല ദിലീപ്. അയാള്‍ക്ക് അങ്ങനെ ചെയ്യണമെങ്കില്‍ ദുബായില്‍ നിന്നോ ബോംബെയില്‍ നിന്നോ ഒക്കെ ആരെയെങ്കിലും ഇറക്കാം.
മറ്റൊരു കാര്യം അഞ്ചിന്റെ പൈസ എടുക്കാന്‍ ഇല്ലാത്ത ആളാണ് പള്‍സര്‍ സുനി. രണ്ട് കോടി രൂപയ്ക്കാണ് ക്വട്ടേഷന്‍ എന്നാണ് പറഞ്ഞത്. അതിന് 10,000 രൂപയാണോ അഡ്വാന്‍സ് കൊടുക്കുക?. പോലീസിന്റെ നീക്കങ്ങളും കേസില്‍ ദുരൂഹമായിരുന്നു. എടുത്ത് ചാടിയായിരുന്നു കാര്യങ്ങള്‍ അവര്‍ ചെയ്തത്. ഇക്കാര്യങ്ങളൊക്കെ കൊണ്ടാണ് ഞാന്‍ ഈ വിഷയത്തില്‍ ആഴത്തില്‍ പഠിക്കാനും മനസിലാക്കാനും ശ്രമിച്ചത്.
ദിലീപിന് വേണ്ടി സംസാരിച്ച നടന് ഞാന്‍ മാത്രമാണ്. പിന്നെ നടിമാരായ ചില ഫെമിനിസ്റ്റ് ചേച്ചിമാര് ദിലീപിനെതിരെ സംസാരിച്ചിട്ടുണ്ട്. ദിലീപിനെതിരായ കേസിന് പിന്നില്‍ പല ലക്ഷ്യങ്ങളുമുണ്ട്. ഒന്ന് ദിലീപിനെ താഴെയിറക്കുകയാണെന്ന ചിലരുടെ ലക്ഷ്യം തന്നെയായിരുന്നു. അതുവഴി വേറെ ചിലരെ നേടുകയെന്നതും. പക്ഷേ ഒന്നും അല്ലാതായി പോയി. അയാള്‍ വലിയ സിനിമയൊക്കെ പ്രഖ്യാപിച്ച് ഒന്നും അല്ലതായതാണ്. പിന്നെ വലിയൊരു നടിയെ സ്വന്തമാക്കാമെന്ന ചിന്തയൊക്കെ ഉണ്ടായിരുന്നു അയാള്‍ക്ക്. അതൊന്നും നടന്നില്ല, തകര്‍ന്ന് തരിപ്പണമായി പോയി.
അഡ്വ ആളൂര്‍ എന്തിന് ഈ കേസ് എടുക്കാന്‍ വരണം? ലക്ഷങ്ങളാണ് അയാളുടെ ഫീസ്. ഇതിന് പിന്നില്‍ ആരാണ്? ആളൂരിനെ പിടിച്ച് അകത്ത് ഇടണം.സത്യാവസ്ത മനസിലാകും. ദിലീപ് എനിക്ക് പണം തന്നിരുന്നുവെങ്കില്‍ എനിക്ക് ഈ ഗതിക്കെട്ട് നില്‍ക്കേണ്ടതുണ്ടോ? ദിലീപിന് വേണ്ടി സംസാരിക്കന്‍ പോയിട്ട് എനിക്ക് സിനിമ പോലുമില്ല. ദിലീപിന് വേണ്ടി സംസാരിക്കാന്‍ പോയിട്ട് എന്റെ കുടുംബം പോലും കഷ്ടപ്പെട്ട് തുടങ്ങി’ എന്നും മഹേഷ് പറഞ്ഞു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ്രൈകംബ്രാഞ്ച് ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ്രൈകംബ്രാഞ്ച് ഹര്‍ജി നല്‍കിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ 2017 ലാണ് ഹൈക്കോടതി ദിലീപിന് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്. കേസ് അട്ടിമറിക്കാനോ സാക്ഷികളെ സ്വാധീക്കാനോ ശ്രമിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു ജാമ്യം.
നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാല്‍ പ്രോസിക്യൂഷന് വിചാരണ കോടതിയെ സമീപിക്കാമെന്നും അന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനിടയില്‍ കേസ് അട്ടിമറിക്കാന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ ശ്രമിച്ചെന്നാരോപിച്ച് സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തല്‍ നടത്തുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവന് അപകടത്തിലാക്കാന്‍ ശ്രമിച്ചെന്നും പ്രതികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നടക്കമായിന്നു ആരോപണങ്ങള്‍.
