Social Media
മഹാലക്ഷ്മിയയെ മാറോട് ചേർത്ത് ദിലീപ്; ചിത്രം വൈറൽ
മഹാലക്ഷ്മിയയെ മാറോട് ചേർത്ത് ദിലീപ്; ചിത്രം വൈറൽ
മലയാള സിനിമയുടെയും,പ്രേക്ഷകരുടെയും ഇഷ്ട്ട താര ജോഡികളാണ് ദിലീപും കാവ്യാ മാധവനും. ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള ദിലീപിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വെെറലാവുകയാണ്. മഹാലക്ഷ്മിയെ മാറോട് ചേർത്തിരിക്കുന്ന ദിലീപിനെയാണ് ചിത്രത്തിൽ കാണുന്നത്
മകളുടെ ഒന്നാം പിറന്നാളിനായിരുന്നു മകളെ ആരാധകര്‍ക്ക് താരദമ്പതികള്‍ പരിചയപ്പെടുത്തിയത്. പിന്നീട് മഹാലക്ഷ്മിയുടെ ചിത്രങ്ങൾക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ
2016 നവംബര്‍ 25 നായിരുന്നു ദിലീപ് കാവ്യ വിവാഹം. വിവാഹ ശേഷമുളള ചിത്രങ്ങളും വീഡിയോകളുമെല്ലാം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. വിവാഹ വാര്‍ഷികവും മകള്‍ മഹാലക്ഷ്മിയുടെ പിറന്നാളുമെല്ലാം അടുത്തിടെ ഇരുവരും ആഘോഷമാക്കി മാറ്റി. തുടര്‍ന്ന് കുടുംബത്തോടൊപ്പമുളള ദിലീപിന്റെ പുതിയ ചിത്രവും തരംഗമായിരുന്നു.വിവാഹ ശേഷം കാവ്യ സിനിമ വിട്ടെങ്കിലും ദിലീപ് വീണ്ടും സജീവമായിരുന്നു.
വിജയദശമി ദിനത്തില്‍ പിറന്നത്കൊണ്ടാണ് മകള്‍ക്ക് മഹാലക്ഷ്മിയെന്ന പേര് ദിലീപും കാവ്യയും നൽകിയത്. കൂടാതെ മീനാക്ഷിയാണ് മഹാലക്ഷ്മിക്ക് പേരിട്ടതെന്ന തരത്തിലുളള റിപ്പോര്‍ട്ടുകളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു
mahalakshmi
