Malayalam Breaking News
എനിക്കറിയാവുന്ന ദിലീപേട്ടന് വളരെ ഉത്തരവാദിത്വം ഉള്ള നല്ല ഒരാളാണ്…. ഡീസന്റാണ്: മഡോണ
എനിക്കറിയാവുന്ന ദിലീപേട്ടന് വളരെ ഉത്തരവാദിത്വം ഉള്ള നല്ല ഒരാളാണ്…. ഡീസന്റാണ്: മഡോണ
എനിക്കറിയാവുന്ന ദിലീപേട്ടന് വളരെ ഉത്തരവാദിത്വം ഉള്ള നല്ല ഒരാളാണ്…. ഡീസന്റാണ്: മഡോണ
പ്രേമത്തിലൂടെ നിവിന്‍ പോളിയുടെ കൈപിടിച്ച് വെള്ളിത്തിരയിലെത്തിയ താരമാണ് മഡോണ സെബാസ്റ്റിയന്. ആദ്യ ചിത്രത്തിന് ശേഷം പഠനത്തിന്റെ തിരക്കുമായി പോയ മഡോണ തമിഴകത്തിലൂടെ തിരിച്ചെത്തിയ മഡോണ ഇബ്ലീസ്, കിംഗ് ലിയര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലേയ്ക്ക് തിരിച്ചെത്തുകയാണ്. ആസിഫ് അലിയ്ക്കൊപ്പം അഭിനയിച്ച ഇബ്ലീസ് ഇപ്പോള്‍ തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്.
ഒരു ഗായിക കൂടിയായ മഡോണ അപ്രതീക്ഷിതമായാണ് താന്‍ സിനിമയിലേയ്ക്കെത്തിയതെന്നും ജീവിതം കുറെയൊക്കെ മാറിയെന്നും പറയുന്നു. പക്ഷേ പേഴ്സനല്‍ ലൈഫ് പഴയതു പോലെ തന്നെയെന്നും തനിക്ക് മാറ്റമൊന്നുമില്ലെന്നും മഡോണ പറയുന്നു. തമിഴില്‍ നിന്ന് ഒന്നിനു പിറകേ ഒന്നായി ചിത്രങ്ങള്‍ വന്നു. അങ്ങനെ അവിടെ തിരക്കായി. മലയാളത്തിലും സിനിമകള്‍ വരുന്നുണ്ട്, സെലക്ടീവായി ചെയ്യാനാണ് ശ്രമിക്കുന്നതെന്നും താരം പറഞ്ഞു.
കിങ് ലയറില്‍ ദിലീപിന്റെ നായികയായിരുന്നു മഡോണ. ദിലീപിനെക്കുറിച്ചും ദിലീപ് ഉള്‍പ്പെട്ട കേസിനേക്കുറിച്ചും മഡോണ പറയുന്നു. വിവാദങ്ങളില്‍ പ്രതികരിക്കാത്തത്, തനിക്കൊരു കാര്യത്തെക്കുറിച്ച് പ്രതികരിക്കണമെങ്കില്‍ 100 ശതമാനം വിവരങ്ങളും വേണം. അല്ലെങ്കില്‍ അതു നീതിയല്ല. ഒരു വ്യക്തിയെക്കുറിച്ചാണെങ്കിലും 100 സത്യങ്ങളുണ്ടാവും. ഞാനാരാ അതു ശരിയല്ലെന്നു പറയാന്‍. അതില്ലാതെ ആ കാര്യങ്ങളിലൊന്നും പ്രതികരിക്കാനെയില്ല, അതാണ് എന്റെ നയം. എന്റെ കൂടെ ജോലി ചെയ്തിരുന്ന ദിലീപേട്ടന് നല്ല ആളായിരുന്നു. ഡീസന്റായിരുന്നു. വളരെ ഉത്തരവാദിത്വമുളള ആളായിരുന്നെന്നും മഡോണ പറയുന്നു.
Madona about Dileep
