Connect with us

“ഞങ്ങടെ കുട്ടികളെ ഞങ്ങടെ വീട്ടില്‍ തന്നെ മണ്ണിട്ടു മൂട് സാറന്മാരെ”- 3 കോടി വരുന്ന കേരള ജനതയോട് 3200 ഫയര്‍ഫോഴ്‌സുകാരുടെ മാപ്പപേക്ഷ

Malayalam Breaking News

“ഞങ്ങടെ കുട്ടികളെ ഞങ്ങടെ വീട്ടില്‍ തന്നെ മണ്ണിട്ടു മൂട് സാറന്മാരെ”- 3 കോടി വരുന്ന കേരള ജനതയോട് 3200 ഫയര്‍ഫോഴ്‌സുകാരുടെ മാപ്പപേക്ഷ

“ഞങ്ങടെ കുട്ടികളെ ഞങ്ങടെ വീട്ടില്‍ തന്നെ മണ്ണിട്ടു മൂട് സാറന്മാരെ”- 3 കോടി വരുന്ന കേരള ജനതയോട് 3200 ഫയര്‍ഫോഴ്‌സുകാരുടെ മാപ്പപേക്ഷ

“ഞങ്ങടെ കുട്ടികളെ ഞങ്ങടെ വീട്ടില്‍ തന്നെ മണ്ണിട്ടു മൂട് സാറന്മാരെ”- 3 കോടി വരുന്ന കേരള ജനതയോട് 3200 ഫയര്‍ഫോഴ്‌സുകാരുടെ മാപ്പപേക്ഷ

പ്രളയം മുക്കിയ കേരളത്തിന് പുതുജീവന്‍ നല്‍കിയതില്‍ ഏറിയ പങ്കു വഹിച്ചത് ഇന്ത്യന്‍ സൈന്യമാണ്. എയര്‍ ഫോഴ്‌സ്, നേവി, ആര്‍മി, പൊലീസ്, കേന്ദ്ര സേന തുടങ്ങിയവരാണ് ദുരിതത്തിലായവരെ കരയ്ക്കടുപ്പിച്ചത്. സ്വന്തം ജീവന്‍ പോലും പണയം വെച്ച് അപകടത്തിന്റെ തുടക്കം മുതല്‍ തന്നെ നെഞ്ചോട് ചേര്‍ത്ത ഈ സൈന്യത്തോടു ഓരോ മലയാളികള്‍ക്കും കടപ്പാടുണ്ടായിരിക്കണം. കേരളീയര്‍ക്ക് രക്ഷകരായെത്തിയ ഈ ജീവനക്കാര്‍ക്ക് മലയാളികളുടെ ബിഗ് സല്യൂട്ട്… പ്രളയത്തില്‍ നിന്നും മുക്തി നേടിക്കൊണ്ടിരിക്കുകയാണ് കേരളമിപ്പോള്‍. ഈ സാഹചര്യത്തില്‍ ഹൃദയത്തെ തൊടുന്ന കുറിപ്പുമായി ഒരു ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ രംഗത്തെത്തിയിരിക്കുകയാണ്.

ഒരു ഫയര്‍മാന്റെ കുറിപ്പ് വായിക്കാം-

തീര്‍ത്തും ആത്മ സംതൃപ്തിയോടെയാണ് ഞാന്‍ എന്റെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി നിങ്ങളോട് മാപ്പ് ചോദിക്കുന്നത്. ഇങ്ങിനെ ഒരു പോസ്റ്റ് സത്യത്തില്‍ പാടില്ല ഈ അവസരത്തില്‍. എന്നിരുന്നാലും സോഷ്യല്‍ മീഡിയയിലും പത്ര മാധ്യമങ്ങളിലും കണ്ട ചില പോസ്റ്റുകളും വാര്‍ത്തകളും മനസ്സില്‍ ഉണ്ടാക്കിയ സങ്കടം കൊണ്ട് എഴുതി പോകുന്നതാണ്…


എയര്‍ ഫോഴ്‌സ്.. നേവി.. ആര്‍മി.. പോലീസ് കേന്ദ്ര സേന.. ഇവരാണ് ജനങ്ങള്‍ക്ക് ഹീറോ.. അപകടത്തിന്റെ തുടക്കത്തില്‍ സ്വജീവന്‍ മറന്നു നിങ്ങളെ നെഞ്ചോട് ചേര്‍ത്തവരാണ് ഞങ്ങള്‍. തുടക്കത്തിലെടുത്ത വലിയ തീരുമാനങ്ങള്‍ ആണ് ദുരന്തത്തിന്റെ വ്യാപ്തി കുറച്ചത്. ഫയര്‍ഫോഴ്‌സ് എന്ന നാമം മറന്ന ജനതയോടും സോഷ്യല്‍ മീഡിയയില്‍ ഇരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയവരോടും ഞങ്ങളുടെ പുറകില്‍ നിന്നും തങ്ങള്‍ സുരക്ഷിതരാണ് എന്ന് മനസ്സില്‍ കണ്ട് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകരോടും മാപ്പ്…

നിങ്ങളുടെ മുന്നില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല മാപ്പ്. 101 അത് വെറും ഒരു നമ്പര്‍ അല്ല.. അത് ഒരു വിശ്വാസം ആണ്… അത് ഒരു പ്രതീക്ഷയാണ്.. വിളിച്ചാല്‍ സ്വന്തം സുരക്ഷാ മറന്നും അവര്‍ വരും.. ഞങ്ങളെ രക്ഷിക്കും.. എന്ന പ്രതീക്ഷ എവിടെയെങ്കിലും തകര്‍ന്നു പോയെങ്കില്‍ അതിനു മാപ്പ്. ദുരന്ത മുഖങ്ങളില്‍ ഒരു ജീവന്‍ രക്ഷ ഉപാധിയും കൂടാതെ ഓടിയെത്തുന്നവരാണ് ഞങ്ങള്‍.. വെറും ജോലിയല്ല ഞങ്ങള്‍ക്കു ഇത്.. അപകടമുഖങ്ങളില്‍ കാണുന്നത് ഞങ്ങളുടെ ഉറ്റവരെ തന്നെയാണ് അത് തന്നെയാണ് അതിനു കാരണം. 3200 ഫയര്‍ഫോഴ്‌സ് കാരനും കഴിഞ്ഞ 20 ദിവസമായി റസ്റ്റ് എന്തെന്നറിയാതെ കേരള ജനതക്ക് ഒപ്പമുണ്ടായിരുന്നു എന്നത് ഞങ്ങളുടെ വിശ്വാസമാണ്..

നിങ്ങള്‍ക്ക് ഞങ്ങളെ എങ്ങും കാണാന്‍ കഴിഞ്ഞില്ലേല്‍ മാപ്പ്.. ഇടുക്കിയിലായിരുന്നു എനിക്ക് ഡ്യൂട്ടി.. പണ്ട് കൊതിയോടെ മനസ്സില്‍ കണ്ട ഇടുക്കി..മൂന്നാറില്‍ ഹോട്ടല്‍ തകര്‍ന്നു 8 പേര്‍ കുടുങ്ങി.. കോണ്‍ക്രീറ്റ് പാളികള്‍ക് ഇടയില്‍ ആള് കുടുങ്ങി കൂടുതല്‍ ഉപകരണങ്ങള്‍ വേണം എന്ന കാളിനാണ് ഞാന്‍ ആദ്യം പോയത്..6 പേരെ ജീവനോടെയും ഒരാളെ മരണ ശേഷവും ആണ് പുറത്തെത്തിച്ചത്.. തിരികെ ഇടുക്കിക് വരും വഴി അടുത്ത ഉരുള്‍പൊട്ടി… 3 പേര്‍ 100 മീറ്റര്‍ ദൂരേക് തെറിച്ചുപോയി.. സാറേ മണ്ണിനടിയില്‍ ആളുണ്ട് എന്ന വിളി കേട്ട് ഞങ്ങള്‍ പാറയും ചെളിയും നിറഞ്ഞ ഉരുളിലേക് സ്വന്തം ജീവന്‍ മറന്നും ഓടിക്കയറി.. കോണ്‍ക്രീറ്റ് കട്ടകള്‍ അരക്കു താഴെ തറച്ചതിനാല്‍ നന്നേ പണിപ്പെട്ടു ഒരു ജീവന്‍ പുറത്തെടുക്കാന്‍..

ഹോസ്പിറ്റലിക്ക് മാറ്റുമ്പോള്‍ അവന്‍ നിറഞ്ഞ കണ്ണുകളോടെ ഞങ്ങളോട് നന്ദി പറഞ്ഞു.. ഡാമില്‍ നിന്നും തുറന്നു വിടുന്ന വെള്ളം ആദ്യം വന്നിടിക്കുന്നത് ഞണ്ടാളുടെ സ്റ്റേഷന് 150 മീറ്റര്‍ അകലെ ആണെന് അറിഞ്ഞപ്പോ മനസ്സില്‍ പേടി തോന്നിയില്ല.. പക്ഷെ ഞങ്ങളുടെ സ്റ്റേഷന് 50 മീറ്റര്‍ അപ്പുറത് ഉരുള്‍ പൊട്ടി എന്ന് കേട്ടപ്പോള്‍ നെഞ്ച് ഒന്ന് പതറി.. അതുവരെ സ്റ്റേഷനില്‍ നിന്നും 15 കിലോമീറ്ററ് ചുറ്റളവില്‍ മനുഷ്യരായി ഉണ്ടായത് ഞങ്ങളും ഗാന്ധിനഗര്‍ നിവാസികള്‍ മാത്രമായിരുന്നു.. ഇടുക്കി അവരെ ചതിക്കില്ല എന്ന വിശ്വാസമാണ് അവരെ അവിടെ പിടിച്ചു നിര്‍ത്തിയത്. ഒഴിഞ്ഞു പോകണമെന്ന് എത്ര പറഞ്ഞിട്ടും കേള്‍ക്കാതെ ജനിച്ച മണ്ണ് വിട്ടു പോകാന്‍ ചിലര്‍ വിസമ്മതിച്ചു.. പക്ഷെ ഭൂമി പിളര്‍ന്ന് പാറയും വെള്ളവും വന്നത് നിമിഷങ്ങള്‍ക് ഉള്ളിലാണ്.. ആളുകള്‍ നിലവിളിച്ച് സ്‌റേഷനിലേക് വന്നു.. ചെന്ന് നോക്കുമ്പോള്‍ കാണുന്നത് ഒരു കിലോമീറ്റര്‍ താഴേക്കു മണ്ണും പാറയും ഒഴുകി വന്നു നില്‍കുന്നു. 2 കുട്ടികളടക്കം 6 പേരെ മണ്ണ് ഉള്ളിലേക്കു വലിച്ചുകൊണ്ടു പോയി.. 2ജീപ്പ് 2 ഓട്ടോ ദൂരേക്ക് തെറിച്ചു പോയി..

മുകളില്‍ കലി തീരാതെ താഴേക്കു ഒലിച്ചുകൊണ്ടിരിക്കുന്ന ഉരുളിന് താഴേക്കു സഹപ്രവര്‍ത്തകര്‍ ഓടി കയറി രണ്ടു പേരെ പുറത്തെടുത്തു.. ഇടുപ്പോളം ചെളി ആയതിനാല്‍ വേഗത്തില്‍ അവരെ പുറത്തെത്തിക്കാന്‍ കഴിഞ്ഞില്ല.. പിന്നീട് എല്ലാവരെയും ഞങ്ങള്‍ പുറത്തെടുത്തു.. രക്ഷാപ്രവര്‍ത്തനത്തില്‍ ഉടനീളം ആരും മനോധൈര്യം കൈ വിട്ടില്ല പക്ഷെ ഞങ്ങടെ കുട്ടികളെ ഞങ്ങടെ വീട്ടില്‍ തന്നെ മണ്ണിട്ടു മൂട് സാറന്മാരെ ഞങ്ങള്‍ക്കിനി ഇനി ഈ ഭൂമി വേണ്ട എന്ന വാക്കുകള്‍ മനസ് പിളര്‍ക്കുന്നതായിരുന്നു.

ചെങ്ങന്നൂരും പത്തനംതിട്ടയും തൃശ്ശൂരും നിങ്ങള്‍ക് hightlights ആയപ്പോള്‍ നിങ്ങള്‍ ഇടുക്കിയെ മറന്നു. ഞങ്ങള്‍ അപ്പോഴും ഇടുക്കിയോടൊപ്പം ഉണ്ടായിരുന്നു.. അതുകൊണ്ട് ഉപ്പുതോടും.. കീരിത്തോടും..എനിക്ക് ഇപ്പോഴും പേരറിയാത്ത കുറെ സ്ഥലങ്ങളില്‍ ജീവനുകള്‍ കവര്‍ന്ന ഉരുള്‍ പൊട്ടലുകള്‍ പുറംലോകം അറിഞ്ഞില്ല.. അറിയിക്കാന്‍ ഞങ്ങള്‍ക്കും സമയം ഇല്ലായിരുന്നു മാപ്പ്. രക്ഷാപ്രവര്‍ത്തനത്തിന് പോകുമ്പോള്‍ ജീപ്പിനു മുന്നിലേക്കു ഉരുള്‍ കല്ലും ചെളിയുമായി രുദ്ര രൂപത്തില്‍ വന്നപ്പോഴും.. കൂടെ നിന്ന ആളെ ഉരുള്‍ കവര്‍ന്നെടുത്ത പോയപ്പോഴും സ്വന്തം തോള്‍ എയര്‍ ലിഫ്റ്റ് ആയപ്പോഴും.. യൂണിഫോം സ്ട്രക്ച്ചര്‍ ആയപ്പോഴും.. നിങ്ങളെ അറിയിക്കാന്‍ ഞങ്ങള്‍ മറന്നു മാപ്പ്.

യൂണിഫോം ഇട്ടവര്‍ എല്ലാം പോലീസുകാര്‍ ആയപ്പോഴും ഞങ്ങള്‍ക്ക് നിങ്ങള്‍ക് അറിഞ്ഞില്ല അറിയിക്കാന്‍ ഞങ്ങള്‍കൊട്ടു സമയവും കിട്ടിയില്ല. മാപ്പ്. കാരണം കരഞ്ഞു കലങ്ങിയ കണ്ണുമായ് സ്വന്തം ജീവന്‍ തിരിച്ചു കിട്ടിയ സന്തോഷം പറഞ്ഞവരും നെഞ്ചോട് ചേര്‍ത്തു പുണര്‍ന്നവരും.. അവരുടെ മനസ്സില്‍ ഉണ്ട് ഓരോ ഫയര്‍ഫോഴ്‌സുകാരനും അത് മാത്രം മതി ഞങ്ങള്‍ക്ക്. മൂക്ക് പൊത്തിക്കൊണ്ട് മാത്രമേ യൂണിഫോമില്‍ നോക്കാന്‍ കഴിയുന്നുള്ളു.. ദിവസങ്ങള്‍ നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനം യൂണിഫോം ചീത്തയാക്കി സിവില്‍ ഡ്രെസ്സില്‍ എത്തിയ ഫോയര്‍ഫോഴ്‌സുകാരനെ ആരും കാണില്ല മാപ്പ്. ഞങ്ങളെ ഓര്‍ക്കാത്തതില്‍ വിഷമമില്ല കാരണം നിങ്ങള്‍ പറയും പോലെ പിന്നെ എന്തിനാ സര്‍ക്കാര്‍ ഇവന്മാര്‍ക് ശമ്പളം കൊടുക്കുന്നെ ഇതിനൊക്കെ വേണ്ടിയല്ലേ..

2 ലക്ഷത്തോളം പേരെ ഫയര്‍ഫോഴ്‌സ് രക്ഷിച്ചു എന്ന വാര്‍ത്ത ഒരു ചെറിയ കോളത്തില്‍ പ്രമുഖ പാത്രത്തില്‍ കണ്ടപ്പോള്‍ അത് ഞങ്ങളുടെ 3200 ജീവനുകള്‍ പകരം തരാം എന്ന കരാറില്‍ യമദേവന്റെ കയ്യില്‍ നിന്നും പിടിച്ചു വാങ്ങിയതാണ് എന്ന് അഹങ്കാരത്തോടെ ഞങ്ങള്‍ പറയും. ഇനി മാപ്പ് പറയാനുള്ളത് 3200 ഫയര്‍ഫോഴ്‌സ് കാരന്റെയും അമ്മയോടും അച്ഛനോടും ഉറ്റവരോടുമാണ്… ഞങ്ങള്‍ പറഞ്ഞ കള്ളങ്ങള്‍ കേട്ട് കരച്ചില്‍ അടക്കിയതിനു.. കുടിക്കല്‍ വെള്ളം ഇല്ലാത്തപ്പോഴും വയറു നിറച്ചു ആഹാരവും കഴിച്ചു എന്ന് പറഞ്ഞപ്പോ വിശ്വസിച്ചതിനു.. കിടക്കുന്ന ചുവരിനോട് ചേര്‍ന്നിരിക്കുന്ന തകര ഷീറ്റ് ഡാമില്‍ നിന്നും വരുന്ന വെള്ളത്തിന്റെ ശക്തിയില്‍ വിറക്കുമ്പോള്‍ ഒന്ന് നേരെ ഉറങ്ങാന്‍ പറ്റാത്തപ്പോഴും സുഖമായി ഉറങ്ങാന്‍ സമ്മതിക്കില്ല ഈ അമ്മ എന്ന് പറയുമ്പോള്‍ മക്കള്‍ സുഖമായി ഉറങ്ങിക്കോ എന്ന് പറഞ്ഞതിന്.. പറഞ്ഞു കൂട്ടിയ നൂറു കണക്കിന് കള്ളങ്ങള്‍ക് മാപ്പ്.

ഇനി ആരും അറിയാതെ ഞങ്ങളെ പോലെ ഉള്ള കുറെ ആള്‍ക്കാരുണ്ട് മാധ്യമവും സോഷ്യല്‍ മീഡിയയും മറന്നവര്‍ അവര്‍ക്കുവേണ്ടിയും കൂടിയാണ് ഈ മാപ്പുപറച്ചില്‍.. ആര്‍മി എയര്‍ ഫോഴ്‌സ് നേവി NDRF.. കേന്ദ്രസേന (നിങ്ങളെ ഞങ്ങള്‍ മറക്കില്ല.. രക്ഷ പ്രവര്‍ത്തനം ചിത്രീകരിക്കാനും ജനങ്ങളില്‍ എത്തിക്കാന്‍ നിയോഗിക്കപ്പെട്ട ആളുകള്‍ ഉണ്ട് ഇതിനൊന്നിനും ആളില്ലാത്തവര്‍ ഉണ്ട് ഇവിടെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്ന ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍.. കടലിന്റെ മക്കള്‍ പേരറിയാത്ത നാട്ടുകാര്‍ കൊടികള്‍ക്കോ നിറങ്ങള്‍ക്കോ മുന്നില്‍ അണി നിരക്കാത്തവര്‍. സോഷ്യല്‍ മീഡിയയിലെ ചില നല്ല മനുഷ്യര്‍ #കേരളം.. ഞങ്ങള്‍ കേറി വരും തകര്‍ത്തതെല്ലാം തിരികെ കൊണ്ട് വരും ഒറ്റക്കെട്ടായി.. തളര്‍ത്താനാകില്ല ഞങ്ങളെ… ഓരോ ഫയര്‍ഫോഴ്‌സ് കാരനും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും സ്വന്തം ജീവന്‍ മറന്നും. അതിനു ഒരു ടാഗും വേണ്ട ഒരു അവാര്‍ഡും വേണ്ട.


സോഷ്യല്‍ മീഡിയകള്‍ വാചകപ്പുരകള്‍ ആക്കാന്‍ സമയമില്ല. കര്‍മ്മ നിരതരായി ഒറ്റക്കെട്ടായി നമുക്ക് പൊരുതാം.. ഒരു വലിയ ദുരന്തം വരാനിരിക്കുന്നു പകര്‍ച്ച വ്യാധിയുടെ രൂപത്തില്‍.. പൊരുതാം നമുക്ക്.. കൈപിടിച്ചുയര്‍ത്താം ദുരിതം അനുഭവിക്കുന്നവരെ പുതു ജീവിതത്തിലേക്കു. മരണം മുന്നില്‍ കാണുമ്പോഴും ഓരോ ഫയര്‍ഫോഴ്‌സുകാരനും നിങ്ങള്‍ക്കൊപ്പം ഉണ്ടാകും.. ഇത് ഞങ്ങള്‍ നിങ്ങള്‍ക് നല്‍കുന്ന ഉറപ്പ്.. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടാല്‍ 3200 ജീവനുകള്‍.. പക്ഷെ ഞങ്ങള്‍ കൂടെ കൂട്ടിയത് ലക്ഷങ്ങളുടെ ജീവിതം.. ഞങ്ങള്‍ക്ക് പിന്മുറക്കാറുണ്ട് ചങ്കൂറ്റത്തോടെ അവര്‍ വരും നിങ്ങളുടെ ഓരോ ജീവനും കൈത്താങ്ങായി.. ഉറപ്പ്..
കടപ്പാട്: ശ്യാം (ഫയര്‍മാന്‍, FRS ഗാന്ധിനഗര്‍)

Indian army s apologize post

More in Malayalam Breaking News

Trending

Recent

To Top