ജീവിതത്തില്‍ സന്തോഷവും സമാധാനവും ഏറെ പ്രധാനപ്പെട്ടതാണ് ; ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മാധവി
നടി മാധവിയെ മറക്കാനിടയിൽ ഒരു കാലത്ത് മലയാള സിനിമയില്‍ തിളങ്ങിനിന്ന നടിയായിരുന്നു നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടി ഇപ്പോള്‍ ഭര്‍ത്താവ് റാല്‍ഫ് ശര്‍മയ്ക്കൊപ്പം അമേരിക്കയിലാണ് താമസം. ആന്ധ്രപ്രദേശുകാരിയായ മാധവി പതിനഞ്ചാം വയസ്സിലാണ് സിനിമയിലേക്ക് എത്തുന്നത്. തെലുങ്ക് സിനിമയിലൂടെയാണ് മാധവിയുടെ അരങ്ങേറ്റം. പിന്നീട് മലയാളം, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം മാധവി അഭിനയിച്ചു.
എല്ലാ ഭാഷകളിലും തന്റേതായ ഒരിടം കണ്ടെത്താൻ സാധിച്ച നായികയാണ് മാധവി. എന്നാൽ മലയാളത്തിലാണ് ശ്രദ്ധേയ സിനിമകൾ മാധവിക്ക് ലഭിച്ചത്. വളർത്ത് മൃഗങ്ങൾ, ഓർമ്മക്കുയിൽ, ഒരു വടക്കൻ വീരഗാഥ എന്നീ സിനിമകളിലെ പ്രകടനം വലിയ പ്രശംസ നേടി. എന്നാൽ വിവാഹം കഴിഞ്ഞതോടെ അഭിനയം ഉപേക്ഷിക്കുകയായിരുന്നു താരം. കരിയറിലെ മികച്ച സമയത്ത് നിൽക്കുന്ന സമയത്തായിരുന്നു മാധവിയുടെ വിവാഹം.
ബിസിനസ്സുകാരനായ റാൾഫ് ശർമ്മയാണ് മാധവിയെ വിവാഹം ചെയ്തത്. വിവാഹശേഷം അമേരിക്കയിലേക്ക് താമസം മാറിയ താരം പൂർണമായും കുടുംബജീവിതത്തിലേക്ക് ശ്രദ്ധകൊടുക്കുകയായിരുന്നു. മൂന്ന് മക്കളാണ് താരത്തിനുള്ളത്. സിനിമയിൽ സജീവമല്ലെങ്കിലും മാധവിയുടെ വിശേഷങ്ങളെല്ലാം ആരാധകർ സോഷ്യൽമീഡിയ വഴി അറിയുന്നുണ്ട്. മക്കളുടെയും ഭർത്താവിന്റെയും ചിത്രങ്ങളും അവർക്കൊപ്പമുള്ള സന്തോഷ നിമിഷങ്ങളെ കുറിച്ചുമെല്ലാം മാധവി തന്റെ സോഷ്യൽമീഡിയയിലൂടെ പ്രേക്ഷകരമായി പങ്കവെക്കാറുണ്ട്
ഇപ്പോഴിതാ അങ്ങനെ മാധവി പങ്കുവെച്ച ഒരു ചിത്രവും അതിന്റെ ക്യാപ്ഷനുമാണ് ശ്രദ്ധനേടുന്നത്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഏറെ പ്രധാനപ്പെട്ടതാണ്. പൈസയേക്കാളും അധികാരത്തേക്കാളും ജീവിതത്തില്‍ വേണ്ടത് ഈ രണ്ട് കാര്യങ്ങളാണെന്നും മാധവി കുറിക്കുന്നു. ഭർത്താവിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് മാധവിയുടെ കുറിപ്പ്. നിരവധി പേരാണ് മാധവിയുടെ വാക്കുകൾക്ക് കയ്യടിച്ചു കൊണ്ട് കമന്റ് ചെയ്യുന്നത്.
അടുത്തിടെ മൂത്തമകൾ ടിഫാനി ഗൗരികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മാധവി പങ്കുവെച്ച പോസ്റ്റും വൈറലായി മാറിയിരുന്നു. ‘ജന്മദിനാശംസകള് ടിഫാനി ഗൗരിക. നിന്റെ സൗമ്യമായ സ്വഭാവം, ആന്തരിക സൗന്ദര്യം എന്നിവയെ ഞാന്‍ അഭിനന്ദിക്കുന്നു.’ എന്നാണ് മകളുടെ ചിത്രം പങ്കുവെച്ച് മേധാവി കുറിച്ചത്. മാധവിയുടെ പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയത്. അമ്മയുടെ അതേ സൗന്ദര്യം മകള്‍ക്കും ലഭിച്ചിട്ടുണ്ടെന്നാണ് അധികപേരും കമന്റ് ചെയ്തത്.
അതിനുമുൻപ് ബിരുദപഠനം പൂര്‍ത്തിയാക്കിയ രണ്ടാമത്തെ പ്രിസില അര്പണയ്ക്ക് അഭിനന്ദം അറിയിച്ചും മാധവി പോസ്റ്റ് പങ്കുവെച്ചിരുന്നു. മകള്‍ മികച്ച വിജയമാണ് നേടിയതെന്നും ഉന്നത പഠനത്തിന് ഹാര്‍വാര്‍ഡ്, ഓക്സഫോര്‍ഡ് തുടങ്ങിയ വിദേശ സര്‍വകലാശാലകളില്‍ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും മാധവി പോസ്റ്റില്‍ പറഞ്ഞിരുന്നു. ടിഫാനിയും പ്രിസിലയും കൂടാതെ എവ്ലിന് ദിവ്യ എന്നൊരു മകള്‍ കൂടി മാധവിക്കും റാല്ഫിനുമുണ്ട്.
1996 ൽ ആയിരുന്നു റാൽഫും മാധവിയും തമ്മിലുള്ള വിവാഹം. ഫാർമസ്യൂട്ടിക്കൽ ബിസിനസ് രംഗത്താണ് റാൽഫ് പ്രവർത്തിക്കുന്നത്. വിവാഹശേഷം നിരവധി സിനിമകളിൽ നിന്നും അവസരങ്ങൾ വന്നിരുന്നെങ്കിലും അതൊന്നും വേണ്ടെന്ന് വെച്ച് കുടുംബജീവിതവുമായി മുന്നോട്ട് പോവുകയായിരുന്നു മാധവി. 1997-ല്‍ റിലീസ് ചെയ്ത കന്നഡ ചിത്രം ശ്രീമതിയിലാണ് അവസാനം അഭിനയിച്ചത്. ആയിരം നാവുള്ള അനന്തന് ആയിരുന്നു മലയാളത്തിലെ അവസാന ചിത്രം. അതേസമയം അഭിനയവും സിനിമയുമൊക്കെ തനിക്ക് മിസ്സ് ചെയ്യുന്നുണ്ടെന്ന് മുന്‍പൊരിക്കല്‍ മാധവി പറഞ്ഞിരുന്നു.
