Connect with us

ആ അപകടത്തിൽ തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റു, ഈ എല്ലിന്റെ ഉള്ളിലുള്ള ഫ്ലൂയിഡ് ലീക്കായി; രാധികയ്ക്ക് സംഭവിച്ചതിനെ കുറിച്ച് മാധവ്

Malayalam

ആ അപകടത്തിൽ തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റു, ഈ എല്ലിന്റെ ഉള്ളിലുള്ള ഫ്ലൂയിഡ് ലീക്കായി; രാധികയ്ക്ക് സംഭവിച്ചതിനെ കുറിച്ച് മാധവ്

ആ അപകടത്തിൽ തുടയെല്ലിന് ഗുരുതരമായി പരിക്കേറ്റു, ഈ എല്ലിന്റെ ഉള്ളിലുള്ള ഫ്ലൂയിഡ് ലീക്കായി; രാധികയ്ക്ക് സംഭവിച്ചതിനെ കുറിച്ച് മാധവ്

മലയാളത്തിന്റെ പ്രിയ താരദമ്പതികളാണ് സുരേഷ് ഗോപിയും ഭാര്യ രാധികയും. സുരേഷ് ഗോപി തന്റെ അഭിനയ ജീവിതത്തിലൂടെയും രാഷ്ട്രീയ പ്രവേശനത്തിലൂടെയും ഏവർക്കും സുപരിചിതനാണ്. എന്നാൽ രാധികയെ കലാ ലോകത്തിന് പരിചയമുണ്ടെങ്കിലും പ്രേക്ഷകർ അറിയുന്നത് സുരേഷ് ഗോപിയുടെ ജീവിത പങ്കാളി എന്ന നിലയ്ക്കാണ്. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. കഴിഞ്ഞ വർഷം ആദ്യമായിരുന്നു സുരേഷ് ​ഗോപിയുടെയും രാധികയുടെയും മൂത്ത മകളായ ഭാ​ഗ്യ സുരേഷിന്റെ വിവാഹം.

വളരെ കെങ്കേമമായി നടന്ന വിവാഹത്തിൽ ഏവരുടെയും ശ്രദ്ധ പോയത് രാധികയിലേയ്ക്കായിരുന്നു. രാധികയുടെ സൗന്ദര്യവും എളിമയോടെയുള്ള സംസാര രീതിയുമായിരുന്നു മലയാളികളെ താരപത്നിയിലേയ്ക്ക് അടുപ്പിച്ചത്. മകളുടെ വിവാഹസമയത്തും എല്ലാ കാര്യങ്ങളും നോക്കി നടത്തുന്നതിൽ രാധിക മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു. ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് നടന്ന ചടങ്ങിലൊക്കെ പെൺമക്കൾക്ക് ഒപ്പം തന്നെ രാധികയുടെ സൗന്ദര്യവും ചർച്ച ആയിരുന്നു.

എന്നാൽ അന്ന് രാധിക നടക്കുന്നത് പലരും ശ്രദ്ധിച്ചിരുന്നു. കാലിനു എന്തോ സംഭവിച്ചല്ലോയെന്നാണ് പലരും പറഞ്ഞിരുന്നത്. പിന്നാലെ ഇവരുടെയെല്ലാം വീഡിയോയ്ക്ക് താഴെ പലരും രാധികയ്ക്ക് എന്ത് പറ്റിയെന്ന് ചോദിച്ചിരുന്നു. എന്നാൽ കൃത്യമായ ഒരപ മറുപടി ആരും തന്നെ നൽകിയില്ല. എന്നാൽ ഇപ്പോഴിതാ ആരാധകരുടെ സംശയങ്ങൾക്കുള്ള മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

മുൻപ് ഇവരുടെ ഇളയ മകന‍് മാധവ് നൽകിയ അഭിമുഖത്തിൽ നിന്നുള്ള ഏതാനും ഭാഗങ്ങൾ ആണ് ഇപ്പോൾ വൈറലാകുന്നത്. ലക്ഷ്മി ചേച്ചി മരണപ്പെട്ട ആ അപകടത്തിൽ അമ്മയ്ക്കും സീരിയസ് ആയ മുറിവ് പറ്റിയിരുന്നു. അമ്മയുടെ തുടയെല്ലിന് ഗുരുതരമായി പരിക്ക് പറ്റി. ഇഞ്ച്വറി ഉണ്ടാകുന്ന സമയത്ത് ഈ എല്ലിന്റെ ഉള്ളിലുള്ള ഫ്ലൂയിഡ് ലീക്കായി. അങ്ങനെ വളരെ സീരിയസ് ആയിരുന്നു ഏറെക്കാലം അമ്മ.

അന്നുണ്ടായ ആ വിഷയത്തിൽ അമ്മയുടെ മുട്ട് ഭയങ്കര പ്രോബ്ലം ആയിട്ട് ഇരിക്കുകയുമാണ്. റീപ്ലെസ് മെന്റ് ചെയ്യണോ എന്ന കാര്യത്തിൽ മാത്രം ഡോക്ടർമാർ എന്താണ് പറയുന്നത് എന്ന് നോക്കണം. ഇന്നും അമ്മ വിഷയങ്ങൾ ഫേസ് ചെയ്യുന്നുണ്ട്. അന്ന് മാനസികമായി ഉണ്ടായ ആഘാതം പോലെ ആയിരുന്നു ശാരീരികമായി ഏൽക്കേണ്ടി വന്ന പരിക്കുകളും എന്നാണ് ഗോകുൽ പറയുന്നത്. കൊല്ലത്തുവച്ചുണ്ടായ അപകടത്തിൽ ആണ് സുരേഷ് ഗോപിയുടെയും രാധികയുടെയും മൂത്ത മകൾ ലക്ഷ്മി മരണപ്പെടുന്നത്.

1990 ഫെബ്രുവരി എട്ടിനായിരുന്നു രാധികയും സുരഷ് ഗോപിയും വിവാഹിതരാകുന്നത്. അന്ന് രാധികയുടെ പ്രായം പതിനെട്ട് വയസായിരുന്നു. സുരേഷ് ഗോപിയുടെ പ്രായം 31 വയസും. തന്നെക്കാൾ പതിമൂന്ന് വയസ് പ്രായം കുറവുള്ള രാധികയെ വിവാഹം കഴിച്ചതിനെക്കുറിച്ച് സുരേഷ് ഗോപി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. തീർത്തും അറേഞ്ച്ഡ് മാര്യേജായിരുന്നു സുരേഷ് ഗോപിയുടേയും രാധികയുടേയും. അച്ഛൻ ഗോപിനാഥൻ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേർന്നാണ് നടി ആറന്മുള പൊന്നമ്മയുടെ പേരക്കുട്ടിയായ രാധികയെ സുരേഷ് ഗോപിക്ക് വിവാഹം ആലോചിച്ചത്. വിവാഹ നിശ്ചയം കഴിഞ്ഞതിനു ശേഷമാണ് സുരേഷ് ഗോപിയും രാധികയും നേരിൽ കാണുന്നതു തന്നെ.

സംഗീതത്തെ നെഞ്ചേറ്റിയ രാധിക എന്ന 13 വയസ്സുകാരിയെ എം ജി രാധാകൃഷ്ണൻ പറയാതെ വയ്യ പറയാതിരിക്കാനും വയ്യ എന്ന മലയാള സിനിമയിലൂടെ ചലച്ചിത്ര പിന്നണി രംഗത്തേക്ക് കൈപിടിച്ചു കയറ്റി. അതിനുശേഷം പാട്ടിന്റെ ലോകം തന്നെയാണ് രാധിക തിരഞ്ഞെടുത്തത്. എന്നാൽ എല്ലാവരും രാധികയെ അറിഞ്ഞു തുടങ്ങുമ്പോഴേക്കും അവൾ സിനിമയിലെ സൂപ്പർ സ്റ്റാർ ആയ സുരേഷ് ഗോപിയുടെ വധുവാകാൻ പോകുന്നു എന്ന വാർത്ത സംഗീതപ്രേമികളെ ഞെട്ടിച്ചു.

വീട്ടുകാർ തമ്മിൽ പറഞ്ഞുറപ്പിച്ച വിവാഹത്തിന് രാധിക സമ്മതം മൂളുകയായിരുന്നു. പിന്നീട് തന്റെ പുതിയ ചിത്രത്തിലെ പാട്ട് ആരാധകർ കേട്ട് തുടങ്ങിയ ദിവസത്തിന്റെ മൂന്നാം ദിവസം രാധിക സുരേഷ് ഗോപിയുടെ ജീവിതത്തിലേക്ക് പടി കടന്നു വന്നു. ശേഷം തങ്ങളുടെ കുടുംബ ജീവിതത്തിൽ ഒരു സെലിബ്രിറ്റി മതി എന്ന ഉദ്ദേശത്തോടെ രാധിക തന്റെ സംഗീതത്തെ മാറ്റിവെച്ചുവെന്നാണ് വിവരം.

More in Malayalam

Trending

Recent

To Top