Connect with us

നീ ഞങ്ങളുടെ ഹൃദയം ജയിച്ചു ജാസ്മിന്‍, നീ കാണിച്ചതാണ് ശരിക്കും മാസ് ;ജാസ്മിനെ പിന്തുണച്ച മുൻ ബിഗ്‌ബോസ് താരങ്ങള്‍!

TV Shows

നീ ഞങ്ങളുടെ ഹൃദയം ജയിച്ചു ജാസ്മിന്‍, നീ കാണിച്ചതാണ് ശരിക്കും മാസ് ;ജാസ്മിനെ പിന്തുണച്ച മുൻ ബിഗ്‌ബോസ് താരങ്ങള്‍!

നീ ഞങ്ങളുടെ ഹൃദയം ജയിച്ചു ജാസ്മിന്‍, നീ കാണിച്ചതാണ് ശരിക്കും മാസ് ;ജാസ്മിനെ പിന്തുണച്ച മുൻ ബിഗ്‌ബോസ് താരങ്ങള്‍!

ബിഗ് ബോസ് മലായളം സീസണ്‍ 4 ൽ നിന്ന് ജാസ്മിന്റെ പുറത്താകല്‍ എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഷോയുടെ അകത്തുള്ളവരെ മാത്രമല്ല പുറത്തുള്ളവരേയും ഞെട്ടിച്ചിരിക്കുകയാണ് ജാസ്മിന്‍. സോഷ്യല്‍ മീഡിയയിലെങ്ങും ജാസ്മിനെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ 2 വിലെ താരങ്ങളായ ആര്യയും അലസാന്ദ്രയും പ്രതികരണങ്ങളുമായി എത്തിയിരിക്കുകയാണ്.

ജാസ്മിന് പിന്തുണ അറിയിച്ചു കൊണ്ടുള്ള ഇരുവരുടേയും സ്റ്റോറികള്‍ ജാസ്മിന്‍ തന്നെ പങ്കുവച്ചിട്ടുണ്ട്.നിന്നെയോര്‍ത്ത് അഭിമാനിക്കുന്നു ജാസ്മിന്‍, നീ കാണിച്ചതാണ് ശരിക്കും മാസും ശരിക്കും ഹീറോയിസവും. നീ ചെയ്തത് ശരിയായിരുന്നു. നീ ഞങ്ങളുടെ ഹൃദയം ജയിച്ചു. നീ നിന്റെ ആത്മാഭിമാനം കാത്തു. അഭിനന്ദനങ്ങള്‍ എന്നായിരുന്നു അലസാന്ദ്രയുടെ പ്രതികരണം. അതേസമയം ജാസമിനെ പിന്തുണച്ചതിന് തനിക്കെതിരെ രംഗത്തെത്താന്‍ പോകുന്ന റോബിന്‍ ആരാധകര്‍ക്കുള്ള മറുപടിയും അലസാന്ദ്ര നല്‍കുന്നുണ്ട്.

ഡോക്ടര്‍ ഉയിരെന്നും തയിരെന്നും എനിക്ക് മെസേജ് അയക്കാന്‍ വരുന്നവരോട്, എനിക്ക് മെസേജ് അയച്ച് നിങ്ങളുടെ സമയം കളയണ്ട. ആ സമയം കൊണ്ട് സ്വന്തം കണ്ണ് തുറന്ന് നോക്കാനും ജെനുവിനായവരെ അഭിനന്ദിക്കാനും നോക്കൂ എന്നായിരുന്നു റോബിന്‍ ആര്‍മിക്കാരോട് അലസാന്ദ്രയ്ക്ക് പറയാനുണ്ടായിരുന്നത്. പിന്നാലെ ജാസ്മിന്‍ ആര്യയുടെ പ്രതികരണവും പങ്കുവച്ചിട്ടുണ്ട്. അത് തീയായിരുന്നു.

ആത്മാഭിമാനമാണ് ഏറ്റവും പ്രധാനപ്പെട്ടത്. മാസ് കാ ബാപ്പ് എന്നായിരുന്നു ആര്യയുടെ പ്രതികരണം.കഴിഞ്ഞ ദിവസമായിരുന്നു ബിഗ് ബോസ് വീടിനെയാകെ ഇളക്കി മറിച്ചു കൊണ്ട് റോബിനും റിയാസും തമ്മിലുള്ള പ്രശ്‌നം അരങ്ങേറുന്നത്. ടാസ്‌കിനിടെ റോബിന്‍ റിയാസിനെ കയ്യേറ്റം ചെയ്യുകയായിരുന്നു. തുടര്‍ന്ന് റോബിന്‍ ഈ ഷോയില്‍ തുടരാന്‍ യോഗ്യനല്ലെന്ന് അറിയിച്ചു കൊണ്ട് താരത്തെ ബിഗ ്‌ബോസ് വീട്ടില്‍ നിന്നും മാറ്റുകയായിരുന്നു. പിന്നാലെ റോബിനെ സീക്രട്ട് റൂമിലേക്ക് മാറ്റുകയായിരുന്നു.

എന്നാല്‍ റോബിനെ പുറത്താക്കില്ലെന്നും വാരാന്ത്യത്തില്‍ തിരികെ കൊണ്ടു വരുമെന്നും ബിഗ് ബോസ് വീടിനകത്തും പുറത്തും ഒരുപോലെ കണക്ക് കൂട്ടലുകളുണ്ടായിരുന്നു. ഇതിനിടെ റിയാസിനെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ബിഗ് ബോസ് വീട്ടിലെ എല്ലാവരില്‍ നിന്നും അഭിപ്രായം തേടിയിരുന്നു. ഇതോടെയാണ് റോബിന്‍ തിരികെ വരാന്‍ സാധ്യതയുള്ളതായി ബിഗ് ബോസ് താരങ്ങള്‍ക്ക് മനസിലാകുന്നത്. പിന്നാലെയായിരുന്നു ജാസ്മിന്‍ സ്വയ്ം പുറത്താകുന്നത്.

എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത് ജാസ്മിന് പിന്നാലെ റോബിനും ഷോയില്‍ നിന്നും പുറത്തായെന്നാണ്. താരത്തെ നിയമലംഘനം നടത്തിയ കുറ്റത്തിന് മോഹന്‍ലാലിന്റെ സാന്നിധ്യത്തില്‍ തന്നെ ഷോയില്‍ നിന്നും പുറത്താക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതോടെ ജാസ്മിനും റോബിനും ഒരുമിച്ച് തന്നെ ബിഗ് ബോസ് വീട്ടില്‍ നിന്നും പടിയിറങ്ങിയിരിക്കുകയാണ്

Continue Reading
You may also like...

More in TV Shows

Trending

Recent

To Top