Connect with us

നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ്

Malayalam

നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ്

നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടി വന്നില്ല, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയരുത്; ടിനി ടോമിനെതിരെ എംഎ നിഷാദ്

നടനായും മിമിക്രി താരമായും പ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇന്നും ആരാധകർ ഓർത്തിരിക്കുന്ന ഒരുപാട് പരിപാടികളുടെ ഭാഗമായിരുന്നു ടിനി ടോം. പിന്നീട് സിനിമയിലുമെത്തി ടിനി ടോം. ഇന്ന് സിനിമയിലും ടെലിവിഷനിലുമെല്ലാം നിറഞ്ഞു നിൽക്കുകയാണ് ടിനി.

ഇപ്പോഴിതാ ടിനി ടോം, ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി വിവരക്കേട് വിളിച്ചു കൂവുന്നത് നിർത്തണമെന്ന് പറയുകയാണ് സംവിധായകൻ എം.എ.നിഷാദ്. അന്തരിച്ച നിത്യഹരിത നായകൻ പ്രേം നസീറിനെക്കുറിച്ച് ടിനി ടോം ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് നിഷാദിനെ പ്രകോപിപ്പിച്ചത്. നസീർ സർ മനസ് വിഷമിച്ചാണ് മരിച്ചത്. കാരണം അദ്ദേഹത്തിന്റെ സ്റ്റാർഡം പോയി. എല്ലാ ദിവസവും കാലത്ത് മേക്കപ്പിട്ട് ഇറങ്ങും. സിനിമയില്ല. ബഹദൂർക്കയുടെയും അടൂർ ഭാസി സാറിന്റെയും വീട്ടിൽ പോയിരുന്ന് കരയും.

കരഞ്ഞ് കരഞ്ഞ് അങ്ങനെ മനസ് വിഷമിച്ചാണ് മരിച്ചതെന്ന് പറയുന്നു. ഞാൻ നാളെ ഇവിടെ ഉണ്ടാകണമെന്നില്ല. ഈ പറയുന്ന ഞാൻ പോലും ഡിപ്രസ്ഡ് ആകും. ഏഴ് വർഷം അമ്മ സംഘടനയിൽ നിന്ന് കണ്ടതും പഠിച്ചതും എനിക്ക് തന്നെ ട്രോമയായി. ടിപി മാധവൻ എന്ന നടൻ ഈയടുത്ത് മരിച്ചു. അനാഥനായാണ് മരിച്ചത്. ക്ലബുകളിലായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ലക്ഷ്വറി ലൈഫ്. അവസാനം ഒരു അനാഥാലയത്തിലായി. റീത്ത് വെക്കാൻ പോകുമ്പോൾ ബന്ധുക്കൾ ആരുമില്ലായിരുന്നു എന്നാണ് ടിനി ടോം പറഞ്ഞത്.

എന്നാൽ പ്രേം നസീറിന്റെ ബന്ധു എന്ന നിലയിലും അദ്ദേഹത്തെ അടുത്തറിഞ്ഞ ആളെന്ന നിലയിലും ടിനി ടോമിന് മറുപടി നൽകേണ്ടത് ആവശ്യമായതുകൊണ്ടാണ് താൻ ഇങ്ങനൊരു പോസ്റ്റുമായി വന്നതെന്ന് പറയുകയാണ് സംവിധായകൻ.

എം എ നിഷാദ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു;

ദൈനംദിന ജീവിതത്തിൽ നാം പലതരം ആളുകളെ കാണാറുണ്ട്, പരിചയപ്പെടാറുണ്ട്. അവരിൽ ബുദ്ധിയുളളവരുണ്ട്, വിവരമുളളവരുണ്ട്, മര്യാദക്കാരും, മര്യാദകെട്ടവരുമുണ്ട്. പക്ഷെ പബ്ളിസിറ്റിക്ക് വേണ്ടി വെർബൽ ഡയറിയ അഥവാ ശുദ്ധ ഭോഷ്ക്ക് വിളിച്ച് പറയുന്ന വിവരദോഷികളായവരുമുണ്ട്. അത്തരം ഒരു മാന്യദേഹമാണ് ടിനി ടോം എന്ന മിമിക്രി, സ്കിറ്റ്, സിനിമാപ്രവർത്തകൻ. പ്രേം നസീർ ആരാണെന്ന് അയാൾക്കിന്നും മനസ്സിലായിട്ടില്ല.

മലയാള സിനിമയിലെ നിത്യ വസന്തം പ്രേം നസീറിനെ പറ്റി ടിനി ടോം പറഞ്ഞ വാക്കുകളാണ് ഈ കുറിപ്പെഴുതാൻ എന്നെ പ്രേരിപ്പിച്ചത്. പ്രേം നസീറിനെ അടുത്തറിയുന്ന വ്യക്തി എന്ന നിലയിലും, അദ്ദേഹത്തിന്റെ ബന്ധു എന്ന നിലയിലും ടിനി ടോമിന് മറുപടി കൊടുക്കേണ്ടത് ഒരത്യാവശ്യമാണെന്ന് ഞാൻ കരുതുന്നു.

മുപ്പത്തിരണ്ട് വർഷത്തോളം മലയാള സിനിമയിലെ നിറസാന്നിധ്യമായിരുന്ന പ്രേം നസീറിന് ടിനി ടോം പറയുന്നത് പോലെ ഒരു ഗതികേടും സംഭവിച്ചിട്ടില്ല. മുഖം മിനുക്കാൻ മേക്കപ്പ് ഇട്ട നടക്കേണ്ട സാഹചര്യവുമുണ്ടായിട്ടില്ല. അടിമുടി സുന്ദരനായ നസീർ സാറിന് ടിനി ടോമിനെ പോലെ വിഗ്ഗും വെച്ച് നടക്കേണ്ടിയും വന്നിട്ടില്ല. 1986ൽ അദ്ദേഹത്തിന് സിനിമയിൽ തിരക്ക് കുറഞ്ഞു എന്നുളളത് ഒരു യാഥാർത്ഥ്യമാണ് പക്ഷെ ആ സമയം അദ്ദേഹം രാഷ്ട്രീയ പ്രവേശനം നടത്തിയിരുന്നു.

പൊതുപ്രവർത്തനത്തിന്റെ തിരക്കുകളിലും, നാഷണൽ ഫിലിം അവാർഡ് കമ്മിറ്റി ജൂറി ചെയർമാനായിരുന്നു ശ്രീ നസീർ. സുഹാസിനിക്ക് സിന്ദുഭൈരവി എന്ന ചിത്രത്തിന് മികച്ച നടിക്കുളള അവാർഡും, മലയാളത്തിന്റെ ഭാവ ഗായകൻ പി ജയചന്ദ്രന് ആദ്യമായിട്ട് മികച്ച ഗായകനുളള അവാർഡ് ലഭിച്ചതും നസീർ സാർ ജൂറി ചെയർമാനായി ഇരുന്നപ്പോളാണ്. (അടുർഭാസിയുടേയും, ബഹദൂറിന്റെയും വീട്ടിൽ പോയിയിരുന്ന് കരയാൻ അദ്ദേഹത്തിന് നേരമില്ലായിരുന്നു എന്ന് സാരം. ടിനി ടോം നോട്ട് ചെയ്യുമല്ലോ).

1987-ൽ ലോക പര്യടനത്തിന് പോയ പ്രേം നസീർ തിരിച്ച് വന്ന് അഭിനയിച്ച പടമാണ് എ ടി അബു സംവിധാനം ചെയ്ത ”ധ്വനി”. 1987-ൽ റിലീസായ ചിത്രം നല്ല വിജയം നേടിയ ചിത്രമാണ്. പ്രശസ്ത സംഗീത സംവിധായകൻ നൗഷാദ് ആദ്യമായി മലയാള സിനിമയിൽ സംഗീതം നിർവ്വഹിച്ച സിനിമയെന്ന പ്രത്യേകതയും ധ്വനി എന്ന ചിത്രത്തിന് സ്വന്തം. ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പക്ഷെ എന്ത് കൊണ്ടോ അത് നടന്നില്ല.

പ്രേം നസീർ അദ്ദേഹത്തിന്റെ മരണം വരെ ആരോടും വേഷത്തിന് വേണ്ടി യാചിച്ചിട്ടില്ല. പകരം മറ്റുളളവരെ സഹായിക്കാനും ജീവകാരുണ്യ പ്രവർത്തനത്തിലും അദ്ദേഹം സജീവമായിരുന്നു. അതിനുളള സാമ്പത്തിക ഭദ്രതയും അദ്ദേഹത്തിനുണ്ടായിരുന്നു. അത് കൊണ്ട് മിസ്റ്റർ ടിനി ടോം വിട്ട് പിടി. വായിൽ തോന്നുന്നത് കോതക്ക് പാട്ടെന്ന രീതി ഇനിയെങ്കിലും താങ്കൾ അവസാനിപ്പിക്കുക. അമ്പിളി അമ്മാവനെ നോക്കി ശ്വാനൻ ഓളിയിടുന്നത് പോലെ വിവരക്കേട് വിളിച്ച് കൂവരുത്.

ചീപ്പ് പബ്ളിസിറ്റിക്ക് വേണ്ടി ഇതിന് മുമ്പും പല വിവരക്കേടും വിളമ്പിയിട്ടുളള താങ്കൾ വായ പൂട്ടുന്നതായിരിക്കും ഉചിതം. ഇംഗ്ളീഷിൽ ‘Shut up’ എന്ന് പറയും. അമ്മ സംഘടനാ നേതാക്കളുടെ ശ്രദ്ധക്ക്, ഈ വിവരദോഷിക്ക് നല്ല നടപ്പിനാവശ്യമായ പരിശീലനം നൽകുന്നത് നന്നായിരിക്കും. എക്സിക്ക്യൂട്ടീവ് മെമ്പറല്ലേ ഒരു കരുതൽ നല്ലതാ’’.

More in Malayalam

Trending

Recent

To Top