Actor
അയ്യപ്പനായി ഞാന്‍ ഉണ്ണി മുകുന്ദനെ കണ്ട് തൊഴുത് നിന്നുപോയി; എം ശശികുമാര്‍
അയ്യപ്പനായി ഞാന്‍ ഉണ്ണി മുകുന്ദനെ കണ്ട് തൊഴുത് നിന്നുപോയി; എം ശശികുമാര്‍
സൂരി നായകനായി എത്തിയ ഗരുഡനില്‍ ഉണ്ണി മുകുന്ദന്‍ പ്രധാന വേഷത്തിലാണ് എത്തുന്നത്. ഇവര്‍ക്കൊപ്പം ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറാണ്. വെട്രിമാരന്റെ തിരക്കഥയില്‍ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി പ്രേക്ഷകരും വലിയ ആകാംക്ഷയിലായിരുന്നു.
കഴിഞ്ഞ ദിവസം സ്വകാര്യ മാധ്യമവുമായി ഗരുഡന്‍ ടീമുമായി നടത്തിയ അഭിമുഖത്തില്‍ എം ശശികുമാര്‍ ഉണ്ണിമുകുന്ദനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ മലയാളികള്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്.
ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാളികപ്പുറം തനിക്ക് ഏറെ ഇഷ്ടപ്പെട്ട ചിത്രമാണെന്നും, അതില്‍ നിന്ന് കര്‍ണനായി വന്നത് വലിയ ട്രാന്‍സ്ഫര്‍മേഷനാണെന്നുമാണ് ശശികുമാര്‍ പറയുന്നത്. അധികം നടന്മാര്‍ക്ക് അത് ചെയ്യാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പനായി ഞാന്‍ ഉണ്ണി മുകുന്ദനെ കണ്ടു . തൊഴുത് നിന്നു , വളരെ നന്നായി ചെയ്തു . അതില്‍ നിന്ന് കര്‍ണനായി വന്നത് വലിയ ട്രാന്‍സ്ഫര്‍മേഷന്‍ . അധികം നടന്മാര്‍ക്ക് അത് ചെയ്യാനാകില്ല. ചെയ്യുകയുമില്ല. അയ്യപ്പനായി പോസിറ്റീവായി വന്ന നടനാണ് ഗരുഡനില്‍ കരുണയായി എത്തുന്നത്. ഉണ്ണി മുകുന്ദനാണ് ആ വേഷം ചെയ്യുന്നതെന്നറിഞ്ഞ് ഞാന്‍ ഇക്കാര്യം ചോദിക്കുകയും ചെയ്തു.
കാരണം മാളികപ്പുറം ഞാന്‍ കണ്ടു എനിക്ക് വളരെ ഇഷ്ടപ്പെട്ട ചിത്രമാണത്. അങ്ങനെയുള്ളപ്പോള്‍ കരുണ എന്ന ഒരു ക്യാരക്ടര്‍ ഉണ്ണി ചെയ്യുമോയെന്നായിരുന്നു സംശയം.
മാളികപ്പുറത്തില്‍ ചെയ്തതു പോലെ വളരെ മനോഹരമായി തന്നെ ഗരുഡനിലും ചെയ്തു.’ എന്നും ശശികുമാര്‍ പറഞ്ഞു.
എന്നാല്‍ താന്‍ തമിഴ് പഠിച്ചു വരുന്നേയുള്ളൂവെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ മറുപടി . തമിഴ് ഡയലോഗുകള്‍ മലയാളത്തില്‍ എഴുതി കഷ്ടപ്പെട്ട് പഠിച്ചാണ് ഉണ്ണി മുകുന്ദന്‍ ഗരുഡനില്‍ അഭിനയിച്ചതെന്നും, അതിന്റെ ഫലം ലഭിച്ചെന്നും ശശി കുമാര്‍ പറഞ്ഞു . കഥാപാത്രത്തിന് തന്റെ ശബ്ദം ചേരുമെന്ന് തോന്നിയതിനാലാണ് ഡബ്ബ് ചെയ്തതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.
