Connect with us

ജ​ഗതിയോട് അന്ന് രാത്രി പോകേണ്ടെന്ന് നെടുമുടിവേണു പറഞ്ഞു : പിന്നീട് കേട്ടത് അപകടവാർത്ത ; എം. പദ്മകുമാർ പറയുന്നു

featured

ജ​ഗതിയോട് അന്ന് രാത്രി പോകേണ്ടെന്ന് നെടുമുടിവേണു പറഞ്ഞു : പിന്നീട് കേട്ടത് അപകടവാർത്ത ; എം. പദ്മകുമാർ പറയുന്നു

ജ​ഗതിയോട് അന്ന് രാത്രി പോകേണ്ടെന്ന് നെടുമുടിവേണു പറഞ്ഞു : പിന്നീട് കേട്ടത് അപകടവാർത്ത ; എം. പദ്മകുമാർ പറയുന്നു

ജ​ഗതി ശ്രീകുമാറിന്റെ അപകടം മലയാള സിനിമ ലോകത്തെ തന്നെ വിറപ്പിച്ച ഒരു വാർത്തയായിരുന്നു. വർഷങ്ങൾ പിന്നിട്ടിട്ടും അതിന്റെ വേദന ഇന്നുമുണ്ട് മലയാള സിനിമയ്ക്ക്. ഇപ്പോഴിതാ ജ​ഗതി ശ്രീകുമാറിന്റെ അപകടത്തെ കുറിച്ച് സംവിധായകൻ എം. പദ്മകുമാർ പറയുന്ന വാക്കുകളാണ് വൈറലാകുന്നത്. വാഹനാപകടം സംഭവിക്കുന്നതിന്റെ തലേ ദിവസത്തെക്കുറിച്ചുള്ള ഓർമകളാണ് അദ്ദേഹം പങ്കുവച്ചത്.

എം. പദ്മകുമാർ സംവിധാനം ചെയ്ത ‘തിരുവമ്പാടി തമ്പാൻ’ എന്ന് സിനിമയുടെ ചിത്രീകരണത്തിനിടെ വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെയ്‌ക്കാണ് നടൻ ജഗതി ശ്രീകുമാറിന് വാഹനാപകടം സംഭവിച്ചത്.
തലേദിവസം രാത്രി രണ്ട് മണി വരെ ചാലക്കുടിയിൽ ഷൂട്ടിങ്ങുണ്ടായിരുന്നു. എന്നാൽ പിറ്റേ ദിവസം ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടതെന്ന് സംവിധായകൻ ഓർത്തെടുക്കുന്നു.

‘അത് തീർത്തും ഞെട്ടിക്കുന്ന അപകടവാർത്തയായിരുന്നു. തലേദിവസം രാത്രി രണ്ട് മണി വരെ ചാലക്കുടിയിൽ ഷൂട്ടിങ്ങുണ്ടായിരുന്നു. അതിനു ശേഷം അദ്ദേഹം പോകാനിറങ്ങുമ്പോൾ നെടുമുടി വേണു ചേട്ടൻ പറഞ്ഞു അമ്പിളി നീ ഇപ്പോൾ പോകേണ്ട, രാവിലെ പോകാമെന്ന്. നമ്മൾ എത്ര സൂക്ഷിച്ചാലും വേറെ ആരെങ്കിലും അശ്രദ്ധമായാൽ പോരെ എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ താൻ സ്ഥിരമായി യാത്ര ചെയ്യുന്നതല്ലേ എന്നായിരുന്നു ജ​ഗതി ചേട്ടൻ നൽകിയ മറുപടി.

എന്നാൽ അടുത്ത ദിവസം ഞങ്ങൾ എഴുന്നേറ്റത് ആ ദു:ഖ വാർത്ത കേട്ടാണ്. അന്ന് പോലും ഇത്രത്തോളം പോകുമെന്ന് ആരും കരുതിയില്ല. അപകടത്തെ തുടർന്ന് അദ്ദേഹത്തിന്റെ സിനിമയിലെ ഭാഗങ്ങൾ മറ്റൊരാളെവെച്ചാണ് ഡബ്ബ് ചെയ്തത്. അദ്ദേത്തിന്റെ അദ്ദേഹത്തെവെച്ച് ഒരു ഗാനരംഗവും ചില സീനുകളും ഷൂട്ട് ചെയ്യാനുണ്ടായിരുന്നെങ്കിലും അതും ഒഴിവാക്കിയാണ് സിനിമ റിലീസ് ചെയ്തത്.’- എം. പദ്മകുമാർ പറഞ്ഞു.

More in featured

Trending

Recent

To Top