ഗൂഡാലോചന എന്ന് ആദ്യം പറഞ്ഞ മഞ്ജുവിന്റെ മൗനത്തിനു കാരണം ???
By
Published on
ഗൂഡാലോചന എന്ന് ആദ്യം പറഞ്ഞ മഞ്ജുവിന്റെ മൗനത്തിനു കാരണം ???
ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടി വിവാദമായ സാഹചര്യത്തിൽ മൗനം പാലിക്കുന്ന മഞ്ജു വാര്യർക്ക് എതിരെ വനിതാ കമ്മീഷൻ ചെയർപേഴ്സൺ എം സി ജോസഫൈൻ.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം പറഞ്ഞത് മഞ്ജുവായിരുന്നു. സംഭവത്തെ അപലപിക്കാന്‍ അമ്മ നടത്തിയ യോഗത്തിലായിരുന്നു മഞ്ജുവിന്റെ പ്രസ്താവന. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് രൂപീകരിക്കുന്നതില്‍ മഞ്ജുവും മുന്നിട്ടിറങ്ങിയിരുന്നു.
ഇടത് എം.എല്‍.എ മാരായ ഗണേഷ് കുമാറിന്റെയും മുകേഷിന്റെയും നിലപാട് സര്‍ക്കാര്‍ ഗൗരവകരമായി എടുക്കണമെന്നും ജോസഫൈന് കൂട്ടിച്ചേര്‍ത്തു. മോഹന്‍ലാലിനെതിരെയും ജോസഫൈൻ നിലപാട് വ്യക്തമാക്കി .
m c josephine against manju warrier
Continue Reading
You may also like...
Related Topics:m c josephine, Manju Warrier
