Malayalam
ഗാനരചയിതാവ് അന്‍വര്‍ സാഗര്‍ അന്തരിച്ചു
ഗാനരചയിതാവ് അന്‍വര്‍ സാഗര്‍ അന്തരിച്ചു
Published on
ബോളിവുഡിലെ മുതിര്‍ന്ന ഗാനരചയിതാവ് അന്‍വര്‍ സാഗര്‍ അന്തരിച്ചു. മുബൈയിലെ കോകിലാബെന്‍ ധാരുബായി അംബാനി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം, 70 വയസായിരുന്നു.
80-കളിലും 90-കളിലും ഹിറ്റായ നിരവധി ഹിന്ദി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. 1992-ല്‍ ഇറങ്ങിയ അക്ഷയ് കുമാര്‍ ചിത്രമായ ഖിലാഡിയിലെ പ്രശസ്തമായ ‘വാദാ രഹാ സന’മാണ് അന്‍വറിന്റെ ഹിറ്റായ ഒരു ഗാനം.
യാരാ, സലാമി, ആ ഗലേ ലഗ് ജാ, വിജയ്പഥ് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി ഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. നദീം-ശ്രാവണ്‍, രാജേഷ് റോഷന്, ജതിന്-ലളിത്, അനു മാലിക് തുടങ്ങി പല പ്രമുഖ സംഗീത സംവിധായകരുടെ ഒപ്പവും അന്‍വര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Lyricist Anwar Sagar passes away
Continue Reading
You may also like...
Related Topics:
