Malayalam Breaking News
രാവിലെ 7 മുതൽ നൂറിലധികം ഫാൻസ് ഷോകളുമായി വൻ വരവേൽപ്പിനു തയ്യാറായി ലൂസിഫർ .
രാവിലെ 7 മുതൽ നൂറിലധികം ഫാൻസ് ഷോകളുമായി വൻ വരവേൽപ്പിനു തയ്യാറായി ലൂസിഫർ .
By
അഭിനയത്തിന്റെ തിരക്കിനിടയിൽ തന്നെ സമയം കണ്ടെത്തി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ലൂസിഫർ അവസാന വട്ട തയ്യാറെടുപ്പുകൾ കഴിഞ്ഞു തീയേറ്ററിലേക്ക് ഉടൻ എത്തുന്നു .അഭിനയത്തിൽ കഴിവ് തെളിയിച്ച താരമാണ് പ്രിത്വിരാജ് . സംവിധാനം എന്ന വലിയ സ്വപ്നമാണ് പ്രിത്വിരാജിനെ ഈ രംഗത്തേക്ക് എത്തിച്ചത് .അഭിനയത്തിൽ കാട്ടുന്ന മികവ് സംവിധാനത്തിലും താരം കാണിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം .
അഭിനയത്തിനും അപ്പുറത്ത് സംവിധാനത്തോടും താല്പര്യമുണ്ടെന്ന് പൃഥ്വിരാജ് നേരരത്തെ വ്യക്തമാക്കിയിരുന്നു. സ്വന്തമായി പ്രൊഡക്ഷന്‍ കമ്ബനി തുടങ്ങിയതിന് പിന്നാലെയായാണ് സംവിധാനത്തിലേക്ക് താരം കടന്നത്. മോഹന്‍ലാലിനെ നായകനാക്കിയൊരുക്കിയ ലൂസിഫര്‍ വിഷുവിന് മുന്നോടിയായാണ് തിയേറ്ററുകളിലേക്കെത്തുന്നത്. ഒടിയന് ശേഷം മോഹന്‍ലാലും മഞ്ജു വാര്യരും ലൂസിഫറിലൂടെ ഒരുമിച്ചെത്തുകയാണ്.
വിവേക് ഒബ്റോയ് വില്ലനായാണ് എത്തുന്നത്. ഇന്ദ്രജിത്ത്, ടൊവിനോ തോമസ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍ തുടങ്ങിയവരാണ് ചിത്രത്തിനായി അണിനിരക്കുന്നത്. മോഹന്‍ലാല്‍-പൃഥ്വിരാജ് ആരാധകര്‍ക്ക് ആഘോഷിക്കാനാവുന്ന സിനിമയാണ് ഇതെന്ന് വ്യക്തമാക്കി കലാഭവന്‍ ഷാജോണ്‍ രംഗത്തെത്തിയിരുന്നു. മോഹന്‍ലാലിന്റെ വലം കൈയ്യായ അലോഷി എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞത്. സംവിധായകനെന്ന നിലയില്‍ പൃഥ്വി ശരിക്കും ഞെട്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലൂസിഫറിനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഫാന്‍സ് പ്രവര്‍ത്തകര്‍. മാര്‍ച്ച് 28 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിന് ഗംഭീര വരവേല്‍പ്പ് തന്നെയാണ് ആരാധകര്‍ ഒരുക്കുന്നത്. റോഡ് ഷോയുള്പ്പടെയുള്ള പ്രചാരണ പരിപാടികള്‍ നടത്താനുള്ള തീരുമാനത്തിലാണ് ആരാധകര്‍. കേരളമൊട്ടാകെയായി രാവിലെ 7നാണ് സിനിമയുടെ ആദ്യ പ്രദര്‍ശനം. 100 ലധികം ഫാന്‍സ് ഷോകള്‍ ചിത്രത്തിനായി ചാര്‍ട്ട് ചെയ്തുവെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
പ്രിത്വിരാജിന്റെയും മോഹന്ലാലില്ന്റെയും ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത് .
LUCIFER soon on theatre
