Malayalam Breaking News
കന്നി ചിത്രം തന്നെ 100 കോടി ക്ലബ്ബിൽ – പ്രിത്വിരാജിനെ മോഹൻലാൽ ആരാധകനായി മാത്രം കണക്കാക്കിയവർക്ക് തെറ്റിയത് ഇവിടെയാണ് !
കന്നി ചിത്രം തന്നെ 100 കോടി ക്ലബ്ബിൽ – പ്രിത്വിരാജിനെ മോഹൻലാൽ ആരാധകനായി മാത്രം കണക്കാക്കിയവർക്ക് തെറ്റിയത് ഇവിടെയാണ് !
By
മലയാള സിനിമയിൽ വിമർശകരുടെ വായടപ്പിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ലൂസിഫർ. വെറും എട്ടു ദിവസം കൊണ്ടാണ് ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുന്നത്. ആദ്യ രണ്ടു ദിവസം കൊണ്ട് തന്നെ നൂറു കോടി എത്തുമെന്നും എത്തിയെന്നുമൊക്കെ പ്രചാരണം ഉണ്ടായിരുന്നു. എന്തായാലും ഔദ്യോഗിക സ്ഥിരീകരണവുമായി സംവിധായകൻ പ്രിത്വിരാജ്ഉം മോഹൻലാലും രംഗത്ത് എത്തി. പുലിമുരുകനിലൂടെ ബോക്സോഫീസില്‍ ആദ്യ നൂറ് കോടി സ്വന്തമാക്കിയ മോഹന്‍ലാല്‍ വീണ്ടും നൂറ് കോടി ചിത്രവുമായി വന്നിരിക്കുകയാണ്.
ഇതോടെ മലയാള സിനിമയില്‍ പൃഥ്വിരാജ് മറ്റൊരു ചരിത്രം കുറിച്ചിരിക്കുകയാണെന്ന് പറയാം.
മലയാള സിനിമയ്ക്ക് വീണ്ടുമൊരു നൂറ് കോടി ചിത്രം ലഭിച്ചിരിക്കുകയാണ്. ഈ വര്‍ഷം ആരാധകര്‍ ഏറ്റവുമധികം പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ലൂസിഫര്‍. വമ്ബന്‍ താരങ്ങള്‍ അണിനിരന്ന ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യരുമായിരുന്നു നായിക നായകന്മാര്. റിലീസിനെത്തിയ ആദ്യ ദിവസങ്ങളില്‍ തന്നെ വിജയ സാധ്യത കാണിച്ച ചിത്രം ബോക്സോഫീസില്‍ കോടികള്‍ വാരിക്കൂട്ടിയിരിക്കുകയാണ്. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ വന്ന വാര്‍ത്ത മോഹന്‍ലാലും പൃഥ്വിരാജുമടക്കം അണിയറ പ്രവര്‍ത്തകരെല്ലാം ഷെയര്‍ ചെയ്തിരുന്നു. ഇതിന്റെ ആവേശത്തിലാണ് ആരാധകരും.
പ്രിയപ്പെട്ടവരേ, വളരെ സന്തോഷമുള്ള ഒരു വാര്‍ത്ത നിങ്ങളെ അറിയിക്കാനാണ് ഈ കുറിപ്പ്. ഞങ്ങളുടെ ‘ലൂസിഫര്‍’ എന്ന സിനിമ നൂറു കോടി ഗ്രോസ് കളക്ഷന്‍ എന്ന മാന്ത്രിക വര ലോക ബോക്സോഫിസില്‍ കടന്നു എന്നറിയിച്ചു കൊള്ളട്ടെ. റിലീസ് ചെയ്ത് എട്ട് ദിവസത്തിനുള്ളില്‍ ഇത് സാധ്യമായത് നിങ്ങളേവരും ഈ സിനിമയെ സ്നേഹാവേശത്തോടെ നെഞ്ചിലേറ്റിയത് കൊണ്ടും ഈശ്വരാനുഗ്രഹം കൊണ്ടുമാണ്. ഇതാദ്യമായാണ് കളക്ഷന്‍ വിവരങ്ങള്‍ ഔദ്യോഗികമായി നിങ്ങളോടു ഞങ്ങള്‍ പങ്കുവയ്ക്കുന്നത്. കാരണം, മലയാള സിനിമയുടെ ഈ വന്‍ നേട്ടത്തിന് കാരണം നിങ്ങളുടെ ഏവരുടെയും സ്നേഹവും നിങ്ങള്‍ തന്ന കരുത്തും ആണ്. ഇത് നിങ്ങളെ തന്നെയാണ് ആദ്യം അറിയിക്കേണ്ടത്. വലിയ കുതിപ്പാണ് ‘ലൂസിഫര്‍’ നടത്തിക്കൊണ്ടിരിക്കുന്നത്. നിങ്ങളെയേവരെയും ഈ സിനിമയിലൂടെ രസിപ്പിക്കാന്‍ കഴിഞ്ഞു എന്നത് വലിയ ഒരു കാര്യമാണ് ഞങ്ങള്‍ക്ക്. ഇന്ത്യന്‍ സിനിമ വ്യവസായം ഒന്നടങ്കം ‘ലൂസിഫ’റിനെ ഉറ്റു നോക്കുന്ന ഈ വേളയില്‍, നമുക്ക് ഏവര്‍ക്കും അഭിമാനിക്കാം, ആഹ്ലാദിക്കാം. എന്നുമാണ് ഫേസ്ബുക്കിലൂടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
സംവിധാനം ചെയ്യുന്ന കന്നിച്ചിത്രം ഹിറ്റാക്കിയ ഒട്ടനവധി നവാഗത സംവിധായകര്‍ മലയാളത്തിലുണ്ട്. എന്നാല്‍ സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ നൂറ് കോടി ക്ലബ്ബിലെത്തിച്ച പുതുമുഖ സംവിധായകനായി പൃഥ്വിരാജ് മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ കടുത്ത ആരാധകന് കൂടിയായ പൃഥ്വിയ്ക്ക് ലൂസിഫര്‍ ആളുകള്‍ ഏറ്റെടുക്കുമോ എന്ന ടെന്‍ഷനുണ്ടായിരുന്നു. ലൂസിഫര്‍ പരാജയത്തിലേക്കാണെങ്കില് ഇനി സംവിധാനം ചെയ്യുമോ എന്നതിനെ കുറിച്ച് വരെ ആലോചിക്കേണ്ടി വരുമെന്നും താരം വ്യക്തമാക്കിയിരുന്നു. ഇനി അക്കാര്യത്തില്‍ സംശയങ്ങളൊന്നുമില്ല. കഴിവുള്ളതും ഭാഗ്യമുള്ളൊരു സംവിധായകനുമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ്.
lucifer in 100 crore club
