Malayalam Breaking News
പൃഥ്വിയുടെ പ്രാർത്ഥന സഫലമായി ; ലൂസിഫറിന് യു സർട്ടിഫിക്കറ്റ് !
പൃഥ്വിയുടെ പ്രാർത്ഥന സഫലമായി ; ലൂസിഫറിന് യു സർട്ടിഫിക്കറ്റ് !
മോഹൻലാലിനെ നായകനാക്കി വമ്പൻ താരനിരയിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ സെൻസറിങ് പൂർത്തിയായി. ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് സെൻസര്‍ ബോർഡ് നൽകിയിരിക്കുന്നത്. മാർച്ച് 28 ന് ചിത്രം റിലീസ് ചെയ്യും . 2 മണിക്കൂര്‍ 48 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം.
അച്ഛൻ സുകുമാരന്റെ സംവിധാനമോഹം നടപ്പിലാക്കി അമ്മയുടെ അനുഗ്രഹം നേടിയിരുന്നു പൃഥ്വിരാജ്. എല്ലാം സുഗമമായി നടക്കുന്നതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ.
സിനിമയുടെ ട്രെയിലർ മാർച്ച് 22ന് റിലീസ് ചെയ്യും. ദുബായിൽ വച്ച് നടക്കുന്ന ചടങ്ങിലായിരിക്കും ട്രെയിലർ പ്രകാശനം. മോഹൻലാൽ, പൃഥ്വിരാജ്, ടൊവീനോ തോമസ്, മഞ്ജു വാരിയർ തുടങ്ങി പ്രമുഖർ ഇതിനായി ദുബായില്‍ എത്തും.
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ മുരളി ഗോപിയാണ്. ആന്റണി പെരുമ്പാവൂര്‍ നിർമാണം. ചിത്രം മാർച്ച് 28ന് ലോകമൊട്ടാകെ റിലീസ് ചെയ്യും.
lucifer got clean u certificate
