News
തമിഴ് ഹാസ്യതാരം ലൊല്ല് സഭ ശേഷു അന്തരിച്ചു
തമിഴ് ഹാസ്യതാരം ലൊല്ല് സഭ ശേഷു അന്തരിച്ചു
Published on
പ്രശസ്ത തമിഴ് ഹാസ്യതാരം ലൊല്ല് സഭ ശേഷുഅന്തരിച്ചു. അറുപത് വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍വെച്ച് ചൊവ്വാഴ്ചയാണ് മരണം സംഭവിച്ചത്.
ലക്ഷ്മി നാരായണന് ശേഷു എന്നാണ് യഥാര്‍ത്ഥ പേര്. ലൊല്ല് സഭ എന്ന ജനപ്രിയ കോമഡി ഷോ അവതരിപ്പിച്ചതിലൂടെയാണ് അദ്ദേഹം ലൊല്ല് സഭ ശേഷു എന്ന് അറിയപ്പെടാന്‍ കാരണം. 2002ല്‍ ധനുഷ് നായകനായ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്.
നടന് സന്താനവുമൊത്തുള്ള തമാശരംഗങ്ങളാണ് ശേഷുവിനെ തമിഴ് സിനിമാലോകത്ത് പ്രസിദ്ധനാക്കിയത്. എ1, ഡിക്കിലൂന, ഗുലു ഗുലു, നായ് ശേഖര്‍ റിട്ടേണ്‍സ്, ദ്രൗപതി, വടക്കുപെട്ടി രാമസാമി എന്നിവയാണ് അഭിനയിച്ചതില്‍ ശ്രദ്ധേയമായ ചിത്രങ്ങള്‍.
മകന് അഭിലാഷ് സംവിധാനംചെയ്ത അറോറ എന്ന ഹ്രസ്വചിത്രത്തിലാണ് ഒടുവില്‍ അഭിനയിച്ചത്.
Continue Reading
You may also like...
Related Topics:Actor
