Tamil
രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രം കൂലി പാക്ക്അപ്പ് ആയി
രജനികാന്ത്- ലോകേഷ് കനകരാജ് ചിത്രം കൂലി പാക്ക്അപ്പ് ആയി
ബസ് കണ്ടക്ടറിൽ നിന്നും ഇന്ന് ഇന്ത്യൻ സിനിമയിലെ തന്നെ സൂപ്പർ സ്റ്റാറായി മാറിയ നടനാണ് രജനികാന്ത്. പല പ്രമുഖ അഭിനേതാക്കളും അടക്കി വാണിരുന്ന തമിഴ് സിനിമാ മേഖലയിൽ ഇങ്ങനെ ഒരു സ്ഥാനം നേടി എടുക്കുക എന്നത് അത്ര എളുപ്പമായ കാര്യമല്ല. എന്നാൽ തന്നെയും തന്റെ നിശ്ചയദാർണ്ഡ്യവും കഴിവും കൊണ്ട് രജനികാന്ത് എന്ന നടൻ പടുത്തുയർത്തത് തമിഴ് സിനിമയിൽ സ്വന്തമായൊരു സാമ്രാജ്യം ആയിരുന്നു. ഒപ്പം വന്നവരും പിന്നാലെ വന്നവരും ന്യുജനറേഷനും വന്നെങ്കിലും തമിഴകത്തിന് സൂപ്പർസ്റ്റാർ എന്നാൽ രജികാന്ത് തന്നെ.
ഇപ്പോഴിതാ രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂലിയുടെ ഷൂട്ടിംഗ് പൂർത്തിയായി എന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. വീഡിയോ പങ്കുവച്ചുകൊണ്ട് നിർമാതാക്കളായ സൺ പിക്ചേഴ്സാണ് ചിത്രീകരണം പൂർത്തിയായ വിവരം അറിയിച്ചത്. ആറ് മാസം നീണ്ട ചിത്രീകരണമാണ് കഴിഞ്ഞദിവസം സമാപിച്ചത്.
രജനികാന്തും ലോകേഷും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് കൂലി. സിനിമ ആഗസ്റ്റ് 14-ന് തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. വിക്രം, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത് എന്നുള്ള പ്രത്യേകത കൂടിയുണ്ട്. അതിനാൽ തന്നെ പ്രേക്ഷകരും ആകാംക്ഷയിലാണ്. നേരത്തെ ചിത്രത്തിന്റെ ടീസറും കാരക്ടർ പോസ്റ്ററുകളും പുറത്തെത്തിയിരുന്നു. ഇതെല്ലാം വൈറലായിരുന്നു.
സൗബിൻ ഷാഹിർ, നാഗാർജുന, ശ്രുതി ഹാസൻ, സത്യരാജ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. കൂടാതെ കൂലിയിൽ ആമിർ ഖാൻ ഉണ്ടെന്ന അഭ്യൂഹവും വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. രജനികാന്ത് കേന്ദ്ര കഥാപാത്രമായി എത്തുന്ന ആക്ഷൻ എന്റർടെയിൻമെന്റ് ചിത്രത്തിനായി പ്രതീക്ഷയോടെയാണ് തലൈവരുടെ ആരാധകർ കാത്തിരിക്കുന്നത്
