Malayalam Breaking News
കിരീടമോ ചെങ്കോലോ മികച്ച ചിത്രം ? ലോഹിതദാസ് . കണ്ടെത്തിയ ഉത്തരം ഇങ്ങനെ
കിരീടമോ ചെങ്കോലോ മികച്ച ചിത്രം ? ലോഹിതദാസ് . കണ്ടെത്തിയ ഉത്തരം ഇങ്ങനെ
By
ലോഹിത ദാസിന്റെ എക്കാലത്തെയും മികച്ച രണ്ടു ചിത്രങ്ങളാണ് കിരീടവും ചെങ്കോലും. മോഹൻലാലിന് ദേശീയ തലത്തിൽ സ്പെഷല്‍ ജ്യൂറിപുരസ്കാരം നേടികൊടുത്ത കിരീടത്തിന്റെ രണ്ടാം ഭാഗമായ ചെങ്കോൽ പക്ഷെ , ലോഹിതദാസിന്റെ സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.
അത് യാദൃശ്ചികമായി സംഭവിക്കുകയായിരുന്നു.ചെങ്കോല്‍ പുറത്തുവന്നപ്പോള്‍ ലോഹിതദാസ് ഏറ്റവും കൂടുതല്‍ നേരിട്ട ചോദ്യം ‘ കിരീടമാണോ ? ചെങ്കോലാണോ ? മികച്ചത് എന്നായിരുന്നു.ചെങ്കോലിനേക്കാള്‍ നല്ലത് കിരീടമാണെന്നും ചെങ്കോല്‍ കിരീടത്തേക്കാള്‍ ഉജ്ജ്വലമായി എന്നൊക്കെയുള്ള രണ്ടഭിപ്രായങ്ങള്‍ മോഹന്‍ലാലിനോടും പലരും പറഞ്ഞു.
ഒടുവില്‍, മോഹന്‍ലാലും ഇതേ ചോദ്യം ലോഹിയോട് ആവര്‍ത്തിച്ചു. കിരീടമാണോ ചെങ്കോലാണോ മികച്ചത് ? ”കിരീടം പ്രഭാതം പോലെ തെളിഞ്ഞതാണെങ്കില്‍ ചെങ്കോല്‍ നട്ടുച്ചപോലെ കത്തുന്നതാണ്”.എന്നായിരുന്നു ലോഹിതദാസിന്‍റെ മറുപടി .
written by ashikshiju
lohithadas’s comment about kireedam and chenkol movies
