‘പ്രണയവിവാഹമായിരുന്നെങ്കില്‍ പോലും മഞ്ജുവിന് ആ വീട്ടില്‍ ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല’; ലിബര്‍ട്ടി ബഷീര്‍
ഇടക്കാലത്ത് ഒരു നീണ്ട ഇടവേള ഉണ്ടായെങ്കിലും വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് മലയാളത്തിന്റെ പ്രിയപ്പെടപ്പെട്ട ലേഡീസ് സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. 1995 ല്‍ പുറത്തിറങ്ങിയ മോഹന്‍ സംവിധാനം ചെയ്ത സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മഞ്ജു അഭിനയ രംഗത്തേക്ക് എത്തിയത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല താരത്തിന്.
സുരേഷ് ഗോപി, ഗൗതമി, മുരളി തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. സല്ലാപത്തിലൂടെയായിരുന്നു മഞ്ജു വാര്യര്‍ നായികയായി അരങ്ങേറിയത്. ദിലീപായിരുന്നു നായകന്‍. നായികയായി അരങ്ങേറിയ ആദ്യ സിനിമയിലെ നായകനെ ജീവിതപങ്കാളിയാക്കിയെങ്കിലും ഇടയ്ക്ക് വെച്ച് ഇരുവരും വഴിപിരിയുകയായിരുന്നു. വിവാഹമോചന ശേഷം മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചുവരവ് പിന്നീട് മഞ്ജു വാര്യര്‍ നടത്തി.
ദിലീപുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നുപറഞ്ഞുള്ള മഞ്ജു വാര്യരുടെ അഭിമുഖം വൈറലായിരുന്നു. 1998ലായിരുന്നു മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത് കുടുംബജീവിതത്തിലേക്ക് പോയത്. ദിലീപുമായുള്ള വേര്‍പിരിയലിനെ കുറിച്ച് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ ചോദ്യം വന്നപ്പോള്‍ പറയാനും കേള്‍ക്കാനും വേദനിക്കുന്ന ഉത്തരമാണെങ്കില്‍ അത് പറയാതിരിക്കുന്നതല്ലേ നല്ലത് എന്നായിരുന്നു മഞ്ജു മറുപടി നല്‍കിയത്.
ദിലീപിന്റെയും തന്റെയും ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങള്‍ ഒരിക്കല്‍ പോലും മഞ്ജുവും ദിലീപും പുറത്ത് പറഞ്ഞിട്ടില്ല. എന്നാല്‍ ഇരുവരും എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല സിനിമയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തന്നെ പല കഥകളും ഇരുവരേയും കുറിച്ച് പലപ്പോഴായി പറയുകയും ചെയ്തിരുന്നു. വിവിധ തരത്തിലുള്ള വാര്‍ത്തകള്‍ വന്നപ്പോഴും ഒരിക്കല്‍ പോലും രണ്ടുപേരും പ്രതികരിച്ചിരുന്നില്ല. ആദ്യ വിവാഹം പരാജയമായശേഷം കാവ്യയുമായി പുതിയൊരു ജീവിതം ദിലീപ് ആരംഭിച്ചു.
എന്നാല്‍ മഞ്ജു വാര്യര്‍ ഇപ്പോഴും സിംഗിള്‍ ലൈഫാണ് നയിക്കുന്നത്. അതേസമയം ഇപ്പോഴിതാ മഞ്ജുദിലീപ് ദാമ്പത്യത്തില്‍ സംഭവിച്ച കാര്യങ്ങളെ കുറിച്ച് നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞ കാര്യങ്ങളാണ് വീണ്ടും വൈറലാകുന്നത്. ദിലീപിനെ വിവാഹം ചെയ്തശേഷം മഞ്ജുവിന്റെ ജീവിതം ജയിലിലിട്ടപോലെയായിരുന്നുവെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത്. ‘പ്രണയവിവാഹമായിരുന്നെങ്കില്‍ പോലും മഞ്ജുവിന് ആ വീട്ടില്‍ ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ല.’
‘അത് ഞാന്‍ പലപ്പോഴും കണ്ടതാണ്. മഞ്ജു വാര്യര്‍ പറഞ്ഞതല്ല. പക്ഷെ ഞാന്‍ അവിടെ ചെല്ലുമ്പോള്‍ ശ്വാസം മുട്ടി അവിടെ നില്‍ക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. മഞ്ജുവിനെ ഒന്ന് ഫോണില്‍ കിട്ടണമെങ്കില്‍ പോലും വലിയ പാടായിരുന്നു. ആരാണ് എന്താണ് എന്നെല്ലാം അന്വേഷിച്ചിട്ട് മാത്രമെ കിട്ടുകയുള്ളൂ. അത്രയും കെട്ടുപാടിലായിരുന്നു അവര്‍. മഞ്ജുവിനെ വിളിച്ചാല്‍ ദിലീപിന്റെ അമ്മയോ പെങ്ങമ്മാരോ ആണ് ഫോണ്‍ എടുക്കുക.’
‘ഒരു ജയിലില്‍ കിടക്കുന്നതിന് തുല്യമായിരുന്നു മഞ്ജുവിന്റെ ജീവിതം അവിടെ. മഞ്ജുവിന്റെ തറവാടിത്തം കൊണ്ടുമാത്രമാണ് അവരിപ്പോഴും മിണ്ടാതെ ഇരിക്കുന്നത്. മഞ്ജു കാര്യമായി ഒന്നും എന്നോട് പറഞ്ഞിട്ടില്ല. ആകെ പറഞ്ഞിട്ടുള്ളത് മീശമാധവന്റെ 125ാം ദിവസം ആഘോഷം നടക്കുന്ന ദിവസമാണ്. എറണാകുളത്ത് വെച്ചാണ് പരിപാടി നടക്കുന്നത്. അന്നാണ് സംസാരിക്കുന്നത്. ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചാണ് ആഘോഷം.’
‘അന്ന് എല്ലാവരും പോയെന്ന് കരുതി പുറത്തേക്ക് ഇറങ്ങുമ്പോള്‍ രാത്രി ഒരു മണി സമയത്ത് മഞ്ജു വാര്യര്‍ മകള്‍ മീനാക്ഷിയെയും ചേര്‍ത്ത് പിടിച്ച് കരഞ്ഞുകൊണ്ട് നില്‍ക്കുന്നുണ്ട്. അന്ന് കുഞ്ഞിന് മൂന്നോ നാലോ മാസം പ്രായമെയുള്ളു. എന്താ പോകാത്തതെന്ന് ചോദിച്ചപ്പോള്‍ ചേട്ടനെ കാണുന്നില്ലെന്ന് പറഞ്ഞു. ദിലീപ് എവിടെയെന്ന് നോക്കിപോയപ്പോള്‍ അദ്ദേഹം വേറൊരു റൂമിന്റെ ബാത്ത്‌റൂമില്‍ കാവ്യയുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്.’
‘അന്ന് ഞാന്‍ ദിലീപിനെ തെറി പറഞ്ഞു. നിനക്ക് സംസാരിക്കണമെങ്കില്‍ സംസാരിച്ചോ… ആ പെണ്ണിനെയും കൊച്ചിനെയും വീട്ടില്‍ കൊണ്ടുപോയി വിട്ടിട്ട് പോരെയെന്ന് ചോദിച്ചു. അന്ന് എന്റെ കാറിലാണ് മഞ്ജുവിനെ ദിലീപ് കേറ്റി വിടുന്നത്. അന്നേ മഞ്ജുവിന് അറിയാമായിരുന്നു ദിലീപിന് കാവ്യയുമായി ബന്ധമുണ്ടെന്ന്. ഇന്നീ ജനങ്ങള്‍ പറയുന്ന പോലെയൊന്നുമായിരുന്നില്ല. കാവ്യ ഇല്ലാത്ത സിനിമയുടെ ലൊക്കേഷനില്‍ പോലും അവര്‍ അവിടെ വന്ന് താമസിച്ചിട്ടുണ്ട്.’
‘സാധാരണ ഒരു ആര്‍ട്ടിസ്റ്റിന് മറ്റൊരു ആര്‍ട്ട്‌സിറ്റുമായി ഉള്ള ബന്ധം പോലെ ഒന്നും ആയിരുന്നില്ല. ബന്ധങ്ങള്‍ നേരത്തെ ഉള്ളതാണ്. അമേരിക്കന്‍ പര്യടനത്തിന് പോയ സമയത്തും വിഷയങ്ങള്‍ ഉണ്ടായിരുന്നു. മഞ്ജു വിവരങ്ങള്‍ അറിഞ്ഞതൊന്നും ദിലീപ് അറിഞ്ഞിരുന്നില്ല. ശക്തമായ ബന്ധം ഉണ്ടെന്ന് മഞ്ജുവിനു നേരത്തെ അറിയാമായിരുന്നു’, എന്നാണ് മുമ്പൊരിക്കല്‍ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞത് ഈ വാക്കുകളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.