Actor
ആലപ്പുഴയില്‍ വിജയ് തരംഗം; ‘ലിയോ’യുടെ ഫസ്റ്റ് ഷോയ്ക്ക് ഇപ്പോഴേ ഹൗസ് ഫുള്‍
ആലപ്പുഴയില്‍ വിജയ് തരംഗം; ‘ലിയോ’യുടെ ഫസ്റ്റ് ഷോയ്ക്ക് ഇപ്പോഴേ ഹൗസ് ഫുള്‍
തമിഴകത്ത് മാത്രമല്ല, കേരളത്തിലും തളപതി വിജയ്ക്ക് ആരാധകര്‍ ഏറെയാണ്. അദ്ദേഹത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കായും പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതും. ഇന്നലെ പേരും റിലീസും പ്രഖ്യാപിച്ച ലോകേഷ് കനകരാജ് വിജയ് ചിത്രം ‘ലിയോ’യ്ക്ക് ഇതിനോടകം തന്നെ ആലപ്പുഴ ജില്ലയില്‍ ആദ്യ ഷോയ്ക്ക് മുഴുവന്‍ ബുക്കിംഗും ആയിക്കഴിഞ്ഞു.
വിജയ്‌യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷത്തിലുണ്ട്.
സഞ്ജയ് ദത്ത്, പ്രിയ ആനന്ദ്, സാന്‍ഡി, മിഷ്‌കിന്‍, മന്‍സൂര്‍ അലി ഖാന്‍, അര്‍ജുന്‍, മാത്യു തോമസ് എന്നിവരാണ് താരനിരയിലെ മറ്റ് പ്രമുഖര്‍. ഇന്നലെയാണ് പേരും റിലീസ് തീയതിയും പ്രഖ്യാപിച്ചുകൊണ്ട് ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തുവന്നത്. ഈ വര്‍ഷം ഒക്ടോബര്‍ 19നാണ് റിലീസ്.
ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് അനിരുദ്ധ് രവിചന്ദ്രന്‍ ആണ്. ഛായാ?ഗ്രഹണം മനോജ് പരമഹംസയാണ്. സംഘട്ടന സംവിധാനം അന്‍പറിവ്, എഡിറ്റിംഗ് ഫിലോമിന്‍ രാജ്, കലാസംവിധാനം എന്‍ സതീഷ് കുമാര്‍, നൃത്ത സംവിധാനം ദിനേശ്.
ലോകേഷിനൊപ്പം രത്മകുമാറും ധീരജ് വൈദിയും ചേര്‍ന്നാണ് സംഭാഷണ രചന നിര്‍വ്വഹിക്കുന്നത്. സിനിമയുടെ ചിത്രീകരണം കശ്മീരില്‍ നടക്കുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സ് ആണ് റെക്കോര്‍ഡ് തുകയ്ക്ക് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
