Connect with us

അന്ന് കാവ്യ ഒന്നാം ക്ലാസുകാരി, ദിലീപ് അന്ന് സഹസംവിധായകന്‍; ദിലീപുമായുള്ള ആത്മബന്ധം തുടങ്ങിയതിനെ കുറിച്ച് ലാല്‍ ജോസ്

Malayalam

അന്ന് കാവ്യ ഒന്നാം ക്ലാസുകാരി, ദിലീപ് അന്ന് സഹസംവിധായകന്‍; ദിലീപുമായുള്ള ആത്മബന്ധം തുടങ്ങിയതിനെ കുറിച്ച് ലാല്‍ ജോസ്

അന്ന് കാവ്യ ഒന്നാം ക്ലാസുകാരി, ദിലീപ് അന്ന് സഹസംവിധായകന്‍; ദിലീപുമായുള്ള ആത്മബന്ധം തുടങ്ങിയതിനെ കുറിച്ച് ലാല്‍ ജോസ്

മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും കാവ്യ മാധവനും. സിനിമയിലെ പ്രിയപ്പെട്ട ജോഡികള്‍ സിനിമയിലും ഒന്നിച്ചപ്പോള്‍ ആരാധകരടക്കം ഒന്നടങ്കം എല്ലാല്ലാവരും സന്തോഷിച്ചിരുന്നു. കുഞ്ഞിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറില്ലെങ്കിലും ഇടയ്ക്കിടെ ഫാന്‍സ് പേജുകളിലൂടെ ചിത്രങ്ങള്‍ വൈറലാകാറുണ്ട്. സോഷ്യല്‍ മീഡിയയിലടക്കം നിരവധി സൈബര്‍ അറ്റാക്കുകളും ദിലീപിനും കാവ്യയ്ക്കും എതിരെ നടന്നിരുന്നു. നടന്നപ്പോഴും തക്കത്തായ മറുപടികളുമായി ഫാന്‍സ് എത്തിയിരുന്നു.

ദിലീപ്, കാവ്യ കൂട്ടു കെട്ടില്‍ നിരവധി ഹിറ്റ് സിനിമകള്‍ പിറന്നിട്ടുണ്ട്. കാവ്യ ആദ്യമായി നായിക ആയ സിനിമ ചന്ദ്രനുദിക്കുന്ന ദിക്കില്‍ ദിലീപ് ആയിരുന്നു നായകന്‍. മീശ മാധവന്‍ എന്ന സിനിമയ്ക്ക് ശേഷമാണ് ദിലീപ്, കാവ്യ ജോഡി തരംഗമായത്. ലാല്‍ ജോസ് ആയിരുന്നു സിനിമയുടെ സംവിധായകന്‍. ലയണ്‍, കൊച്ചിരാജാവ് തുടങ്ങി നിരവധി സിനിമകളില്‍ കാവ്യയും ദിലീപും നായകനും നായികയുമായി. 55 കാരനാണ് ദിലീപ്. കാവ്യയുമായി 17 വയസ്സിന്റെ വ്യത്യാസം ദിലീപിനുണ്ട്.

ഇപ്പോഴിതാ ദിലീപിനെക്കുറിച്ചും കാവ്യയെക്കുറിച്ചും സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. പൂക്കാലം വരവായി എന്ന സിനിമയെക്കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ആണ് ലാല്‍ ജോസ് ഇവരെക്കുറിച്ച് വാചാലനായത്. ‘ശുഭയാത്രയ്ക്ക് ശേഷം കമല്‍ സാര്‍ പിന്നെ പ്ലാന്‍ ചെയ്തത് പൂക്കാലം വരവായ് എന്ന സിനിമ ആണ്. അതും ജയറാമേട്ടന്‍ നായകനായ സിനിമ ആണ്. ദീര്‍ഘകാലം നിന്ന ഒരുപാട് ബന്ധങ്ങള്‍ എനിക്ക് തന്ന സിനിമ ആണ് പൂക്കാലം വരവായ്’.

‘രഞ്ജിത്ത് ആണ് സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതുന്നത്. അപ്പോഴേക്കും ഒരു സ്റ്റാര്‍ റൈറ്റര്‍ ആയിട്ടുണ്ട് രഞ്ജിത്ത്. രഞ്ജിയുടെ കൂടെ നീ ഇരിക്കണം എന്ന് കമല്‍ സാര്‍ പറഞ്ഞു’. ‘അങ്ങനെ കൊടുങ്ങല്ലൂരില്‍ കൈരളി എന്ന ലോഡ്ജില്‍ ഞാന്‍ രഞ്ജിത്തിന്റെ കൂടെ താമസം ആരംഭിച്ചു. പത്ത് പന്ത്രണ്ട് ദിവസം ഞാന്‍ രഞ്ജിയുടെ കൂടെ ഉണ്ടായിരുന്നു. ആ സമയത്താണ് ഞങ്ങള്‍ പരസ്പരം അറിയുന്നതും നല്ല സുഹൃത്തുക്കള്‍ ആവുന്നതും’.

‘പൂക്കാലം വരവായില്‍ ജയറാമേട്ടന്‍ അഭിനയിക്കുന്നത് സ്‌കൂള്‍ ബസ് െ്രെഡവര്‍ ആയാണ്. ബസില്‍ സ്ഥിരം യാത്ര ചെയ്യുന്ന കുറേ കുട്ടികള്‍ വേണം’. ‘കുറേകുട്ടികളെ സെലക്ട് ചെയ്തിരുന്നു. അതിലൊരു കുട്ടിയായിരുന്നു കാവ്യ മാധവന്‍. കാവ്യ ഒന്നാം ക്ലാസിലാണ് പഠിക്കുന്നതെന്ന് തോന്നുന്നു. ഒരു കാര്യം എനിക്ക് വ്യക്തമായി ഓര്‍മ്മ ഉണ്ട്. അവള്‍ക്ക് മുന്‍നിരയില്‍ ഒരു പല്ല് ഇല്ലായിരുന്നു’.

‘ദിവ്യ ഉണ്ണിയുമുണ്ടായിരുന്നു. അവള്‍ കുറച്ച് കൂടി മുതിര്‍ന്ന കുട്ടി ആണ്. ബേബി ശ്യാമിലിയും. ദൈവികത്വമുള്ള കുട്ടി ആയിരുന്നു ശ്യാമിലി. ഭയങ്കര സൗന്ദര്യവും നന്നായി അഭിനയിക്കാനുള്ള കഴിവുമുള്ള കുട്ടി. ആ ഷൂട്ടിംഗിനിടയില്‍ ഒരു ദിവസം ജയറാമേട്ടന്‍ ഒരു ചെറുപ്പക്കാരനെ കൊണ്ട് വന്ന് എന്നെ പരിചയപ്പെടുത്തി. ലാലു, ഇവന്റെ പേര് ദിലീപ്’.

‘കമലിന്റെ കൂടെ അടുത്ത പടം മുതല്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യാന്‍ പോവുകയാണ്. നീ അവന് എല്ലാം പറഞ്ഞ് കൊടുക്കണം എന്ന് പറഞ്ഞു. ജയറാമേട്ടന്‍ കലാഭവനില്‍ നിന്ന് പോയപ്പോള്‍ പകരം വന്ന ആളായിരുന്നു ദിലീപ്. ദിലീപുമായി ആത്മബന്ധം ആരംഭിക്കുന്നത് ആ സിനിമയില്‍ നിന്ന് ആണ്,’ എന്നും ലാല്‍ ജോസ് പറഞ്ഞു.

ഏറെ നാളത്തെ വിവാദങ്ങള്‍ക്കൊടുവില്‍ 2016 ല്‍ ആയിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. 2015 ല്‍ മഞ്ജു വാര്യരുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പിരിഞ്ഞതിന് ശേഷമാണ് ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. വളരെ പെട്ടെന്നായിരുന്നു ഇവരുടെ വിവാഹം നടക്കുന്നത്. വളരെ നേരത്തെ തന്നെ താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അതൊന്നും ഇരുവരും കോവലം ഗോസിപ്പ് വാര്‍ത്തയായി തള്ളികളയുകയായിരുന്നു.

എന്നാല്‍ മകളാണ് രണ്ടാം വിവാഹത്തിന് നിര്‍ബന്ധിച്ചതെന്ന് ദിലീപ് പറഞ്ഞിരുന്നു. പിന്നീടാണ് തന്റെ പേരില്‍ ബലിയാടായ കാവ്യ മാധവനെ വിവാഹം ചെയ്യാന്‍ തീരുമാനിച്ചതെന്നും നടന്‍ പറഞ്ഞിരുന്നു. മീനാക്ഷിക്കും കാവ്യയ്ക്കും പരസ്പരം നേരത്തെ അറിയാം. അതൊക്കെ പരിഗണിച്ചായിരുന്നു താന്‍ വിവാഹത്തിന് തയ്യാറായതെന്നും ദിലീപ് അന്ന് പറഞ്ഞിരുന്നു.

കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ചു നടന്ന ലളിതമായ ചടങ്ങില്‍ ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. 2019 ഒക്ടോബര്‍ 19ന് ഇരുവര്‍ക്കും പെണ്‍കുഞ്ഞു പിറന്നു. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്നാണ് പേര് നല്‍കിയത്.

വളരെ അപൂര്‍വമായി മാത്രമേ താര ദമ്പതികള്‍ മകളുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുള്ളു. മഹാലക്ഷ്മിയുടെ ഒന്നാം പിറന്നാളിനാണ് ആദ്യമായി ചിത്രം പുറത്തുവിട്ടത്. അടുത്തിടെ നടനും സംവിധായകനുമായ നാദിര്‍ഷയുടെ മകളുടെ വിവാഹത്തിന് ദിലീപും, കാവ്യയും മീനാക്ഷിയുമൊക്കെ തിളങ്ങിയ ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

More in Malayalam

Trending

Recent

To Top