Connect with us

ഏത് വലിയ നടനാണെങ്കിലും കൈയിൽനിന്നിട്ട് അഭിനയിക്കുന്നത് കഴിവായും മിടുക്കായും കാണാൻ കഴിയില്ല, ജഗതിയുടെ അഭിനയരീതിയെ വിമർശിച്ച് ലാൽ

Actor

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ആണ് ജ​ഗതി ശ്രീകുമാർ. ഇപ്പോഴിതാ ജഗതിയുടെ അഭിനയരീതിയെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകാണ് നടനും സംവിധായകനുമായ ലാൽ. സംവിധാകനെ മുൻകൂട്ടി അറിയിക്കാതെ സ്വന്തം കൈയിൽനിന്നിട്ട് അഭിനയിക്കുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയാത്ത കാര്യമാണെന്ന് ലാൽ പറഞ്ഞു.

‘കേരള ക്രൈം ഫയൽസ്’ വെബ് സീരീസിന്റെ രണ്ടാം സീസണിന്റെ റീലിസിനോട് അനുബന്ധിച്ച് പ്രൊമോഷൻ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലാൽ.

ഏത് വലിയ നടനാണെങ്കിലും കൈയിൽനിന്നിട്ട് അഭിനയിക്കുന്നത് കഴിവായും മിടുക്കായും കാണാൻ കഴിയില്ല. അത് സീനിനെ ഹർട്ട് ചെയ്യുമോ എന്നതിനേക്കാൾ ഉപരി, കൂടെ നിൽക്കുന്ന ആർട്ടിസ്റ്റുകളുണ്ട്. നമ്മൾ ഒരുകാര്യം തീരുമാനിച്ചുറപ്പിച്ചാണ് പോയിരിക്കുന്നത്.

ഡയലോഗ് ഇങ്ങനെ, അയാൾ പറഞ്ഞ് നിർത്തുന്ന ഡയലോഗിന്റെ അവസാന വാക്ക് ഇതാണ്, ആ വാക്ക് ബന്ധപ്പെടുത്തിയായിരിക്കും ഞാൻ ഡയലോഗ് പറയുന്നത്.

ആ കണക്ഷൻ നഷ്ടപ്പെട്ടുകഴിഞ്ഞാൽ നമുക്ക് പറയാൻ ബുദ്ധിമുട്ട് വരും. ചിലപ്പോ നമ്മൾ പറഞ്ഞ് ഒപ്പിക്കുമായിരിക്കും, പക്ഷേ അത് പറഞ്ഞ് ഒപ്പിക്കലാവും. അപ്പോൾ ദുർബലമാകുന്നത് ഈ നടനാണ്. അദ്ദേഹം അവിടെ ജയിക്കും ഇവിടെ ഒരാൾ പരാജയപ്പെടും. അതുകൊണ്ട്, സ്വന്തമായി ഇടുന്നത് ഒട്ടും നല്ല കാര്യമല്ല എന്നാണ് ലാൽ പറയുന്നത്.

More in Actor

Trending

Recent

To Top