Connect with us

ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ്

Malayalam

ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ്

ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്; ലക്ഷ്മി പ്രിയയുടെ ഭർത്താവ്

മലയാളി പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മി പ്രിയ. ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ലക്ഷ്മി പ്രിയയെ പ്രേക്ഷകർ അടുത്തറിയുന്നത്. ഗ്രാന്റ് ഫിനാലെ സ്റ്റേജ് വരെ എത്തിയ ആ സീസണിലെ തേർഡ് റണ്ണറപ്പായിരുന്നു. സീസൺ ഫോറിൽ മാറ്റുരച്ച മത്സരാർത്ഥികളിൽ ലക്ഷ്മിപ്രിയയാണ് ഏറ്റവും കൂടുതൽ വൈറൽ കണ്ടന്റുകൾ സൃഷ്ടിച്ചൊരാൾ. തന്റെ നിലപാടുകളും കാഴ്ചപ്പാടുകളും മടി കൂടാതെ പറഞ്ഞതിന്റെ പേരിൽ വലിയ രീതിയിൽ വിമർശനവും ട്രോളുകളും നടിയ്ക്ക് ഏറ്റു വാങ്ങേണ്ടി വന്നിട്ടുണ്ട്. എഴുത്തുകാരി കൂടിയായ ലക്ഷ്മി പ്രിയ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്.

കഴിഞ്ഞ ദിവസം ലക്ഷ്മി പ്രിയ പങ്കുവെച്ചൊരു കുറിപ്പ് ഏറെ വൈറലായിരുന്നു. താനും ഭർത്താവും തമ്മിൽ വേർപിരിയുകയാണെന്ന തരത്തിൽ ഒരു നീണ്ട കുറിപ്പ് പ്രത്യക്ഷപ്പെട്ടു. രണ്ടാളും തമ്മിലുള്ള വൈകാരിക പ്രശ്‌നമാണ് വേർപിരിയാൻ കാരണമെന്നും സൂചിപ്പിച്ചിരുന്നു. ഈ പോസ്റ്റ് പങ്കുവെച്ച് അധികം വൈകും മുൻപ് തന്നെ ലക്ഷ്മി അത് ഡിലീറ്റ് ചെയ്ത് കളയുകയും ചെയ്തു. എന്നാൽ പലയിടങ്ങളിലും അതിന്റെ സ്‌ക്രീൻഷോട്ട് പ്രചരിച്ചതോടെ താരദമ്പതിമാരുടെ ജീവിതത്തിൽ പ്രശ്‌നങ്ങളുണ്ടെന്ന പുതിയ ചർച്ചകൾക്ക് കാരണമായി.

പലപ്പോഴും തന്റെ ഭർത്താവിന്റെ പിന്തുണയെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന ആളാണ് നടി ലക്ഷ്മിപ്രിയ. തനിക്ക് അവസരം കിട്ടുന്ന വേദികളിലെല്ലാം ഭർത്താവ് ജയേഷിനെ കുറിച്ച് ലക്ഷ്മി പറഞ്ഞിട്ടുണ്ട്. ബിഗ് ബോസിൽ പങ്കെടുത്തപ്പോഴാണ് ഇവരുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് എല്ലാവരും കൂടുതൽ കേട്ടിട്ടുള്ളത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. മുസ്ലീം ആയിരുന്ന നടി, വിവാഹ ശേഷമാണ് ലക്ഷ്മിപ്രിയ എന്ന പേര് സ്വീകരിച്ചത്.

ഇപ്പോഴിതാ ലക്ഷ്മിയുടെ ഭർത്താവ് ജയേഷ് ഫേസ്ബുക്കിലൂടെ പങ്കുവെച്ച പോസ്റ്റും ഇതിന് താഴെ ആരാധകർക്ക് നൽകിയ വിശദീകരണവും ആണ് പുതിയ ചർച്ചൾക്ക് തുടക്കമിട്ടിരിക്കുന്നത്. എനിക്ക് തോന്നുന്നു നമുക്കൊക്കെ ചൂണ്ടിപ്പറയാൻ ഒരു അഛനും അമ്മയും ഉണ്ടായത് അക്കാലത്ത് ഇവിടെ മൊബൈൽ ഫോൺ ഇല്ലാതിരുന്നത് കൊണ്ടാണ്…’ എന്നാണ് ജയേഷ് പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്. പിന്നാലെ ലക്ഷ്മിയെ കുറിച്ചുള്ള ചോദ്യങ്ങളുമായി സുഹൃത്തുക്കളും എത്തി.

ചേട്ടാ, ലക്ഷ്മി എങ്ങനെയുണ്ട്. അവളുടെ പോസ്റ്റിനെ കുറിച്ച് നിങ്ങൾ രണ്ടുപേരും സംസാരിച്ചിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് ആശങ്കയുണ്ട്. നിങ്ങൾ എന്റെ സുഹൃത്തുക്കൾ മാത്രമല്ല, എന്റെ സഹോദരങ്ങളുമാണ്. നിങ്ങൾക്ക് സമാധാനവും സന്തോഷവും നേരുന്നു, എന്ന് പറഞ്ഞ സുഹൃത്തിനോട് ജയ് ദേവ് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു;

‘ലേഖ… ഞങ്ങളുടെ കുടുംബം ഒരു സെലിബ്രിറ്റി കുടുംബമാണ്, അതുകൊണ്ട് ഞങ്ങൾ എന്ത് പറയുന്നു, എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് ആളുകൾ വളരെ ശ്രദ്ധാലുക്കളാണ്. അതൊരു തെറ്റായാലും നല്ല കാര്യമായാലും വലിയ വാർത്തയാണ്. ചില വാർത്തകൾക്ക് മൗനമാണ് ഏറ്റവും നല്ല ഉത്തരം…’ എന്നാണ് ജയേഷ് മറുപടിയായി കൊടുത്തിരിക്കുന്നത്.

അതേ സമയം ജയേഷിന്റെ പോസ്റ്റിലെ അർഥം മനസിലാക്കാതെ കമന്റിട്ടവരുമുണ്ട്. ‘അതെന്ത് വർത്തമാനം. ഇപ്പഴത്തെ കുട്ടികൾക്ക് അപ്പനെയും അമ്മയേയും ചൂണ്ടികാണിക്കാൻ പറ്റില്ലേ?’ എന്നായിരുന്നു മറ്റൊരാൾ ചോദിച്ചത്. ഇതിനും ജയേഷ് മറുപടി പറഞ്ഞു. ‘പ്രിയ.. പറയുന്നതിന്റെ ഡയറക്ട് അർത്ഥമല്ല നമ്മൾ മനസ്സിലാക്കേണ്ടത്. പലർക്കും ഇവിടെ ആ ഭാഗ്യം കിട്ടിയതിന്റെ കാരണങ്ങളിൽ ഒന്ന് അത് തന്നെയാണ്. സ്വകാര്യതകൾ കൂടിയാൽ നമുക്ക് കുടുംബവുമായുള്ള അകലവും കൂടും. പിന്നീട് നമ്മൾ മൊത്തത്തിൽ അതിന്റെ നിയന്ത്രണത്തിലാവും. അത് ഫോൺ മാത്രമല്ല. അങ്ങിനെയുള്ളതെന്തും…’ ജയേഷ് കൂട്ടിച്ചേർത്തൂ…

ഇദ്ദേഹം പറഞ്ഞത് സത്യമാണെന്നും മൊബൈൽ കാരണം കണ്ണീർ കുടിക്കേണ്ടി വരുന്ന എത്ര പേരാണുള്ളത്. ഒരു വ്യക്തിയുടെ പോരായ്മകൾ കണ്ടു പിടിക്കാൻ തുടങ്ങിയതും മൊബൈൽ വന്നതോടെയാണ്… എന്നിങ്ങനെ താരത്തിന്റെ പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വരുന്നത്. മാത്രമല്ല മൊബൈലിന്റെ അമിതമായ ഉപയോഗവും മറ്റുമൊക്കെ ഇവരുടെ ദാമ്പത്യത്തിൽ പ്രശ്‌നങ്ങൾക്ക് വഴിയൊരുക്കിയെന്ന് ഇതിലൂടെ വായിച്ചെടുക്കാൻ സാധിക്കുമെന്നാണ് ആരാധകർ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, തെറ്റുകളും കുറ്റങ്ങളും തന്റേതാണെന്നും ആയതിനാൽ ചേർത്ത് വെച്ചാലും ചേരാത്ത ജീവിതത്തിൽ നിന്നും താൻ പിൻവാങ്ങുകയാണെന്നായിരുന്നു ലക്ഷ്മി പ്രിയ കുറിപ്പിൽ പറഞ്ഞിരുന്നത്. ജീവിതത്തിൽ ഏറ്റവും വെറുത്ത ചില കാര്യങ്ങൾ എനിക്ക് ചെയ്യേണ്ടി വന്നിട്ടുണ്ട്. നാൽപ്പതുകളുടെ തുടക്കത്തിൽ ജീവിതം എത്തി നിൽക്കുന്ന ഈ വേളയിൽ എന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ ഒരു തീരുമാനം എടുക്കേണ്ടതായി വരുന്നു.

പലവട്ടം ആലോചിച്ച് ഉറപ്പിച്ച എന്റെ ശരിയിലേക്ക് ഞാൻ നില ഉറപ്പിക്കുകയാണ്. കുടുംബവിശേഷങ്ങൾ ഒരിക്കലും ഞാൻ സോഷ്യൽമീഡിയയിൽ അമിതമായി പങ്കുവെയ്ക്കാറില്ല. ജീവിതം അതിന്റെ സ്വകാര്യത നിലനിർത്തുമ്പോൾ തന്നെയാണ് അതിന്റെ ഭംഗി എന്നാണ് എന്റെ വിശ്വസം. 22 വർഷമായി ഇണക്കവും പിണക്കവുമായി തുടരുന്ന ഞങ്ങളുടെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നതിനെ പറ്റിയാണ് ഞാൻ പറയുന്നത്.

വിവാഹത്തിന്റെ ആദ്യ നാളുകളിലാണ് ഡിവോഴ്സ് വർധിക്കുന്നത്. ഇത് കൗമാരം മുതൽ ഈ വയസ് വരെ തുടരുന്ന ദാമ്പത്യത്തിൽ ഇമോഷണൽ അറ്റാച്ച്മെന്റ് വളരെ കൂടുതലായിരിക്കും. ഇപ്പോൾ എവിടെയോ ആ കണക്ഷൻ ഞങ്ങൾക്ക് നഷ്ടമായിരിക്കുന്നു. തെറ്റുകളും കുറ്റങ്ങളും എന്റേതാണ്. എല്ലാം എന്റെ പ്രശ്നമാണ്.

ആയതിനാൽ ചേർത്ത് വെച്ചാലും ചേരാത്ത ജീവിതം അതിൽ നിന്നും ഞാൻ പിൻവാങ്ങുകയാണ്. ഞാൻ സ്വപ്നത്തിൽ പോലും അദ്ദേഹത്തെ പിരിയുമെന്ന് കരുതിയിട്ടില്ലായിരുന്നു. ആരംഭത്തിന് എല്ലാം അവസാനമുണ്ട്. ഇപ്പോൾ‌ ഞങ്ങളുടെ സെപ്പറേഷൻ ടൈമായിരിക്കുന്നു. ദയവായി അതാണോ ഇതാണോ കാരണമെന്ന് അന്വേഷിക്കാതിരിക്കുക.

ആ ഇമോഷണൽ ബോണ്ടിങ് നഷ്ടമായി അത് മാത്രമാണ് കാരണം. ഞങ്ങളുടെ സ്വകാര്യത, മക്കൾ, ഇതൊക്കെ മാനിക്കണമെന്ന് അപേക്ഷിക്കുന്നു എന്നാണ് കുറിപ്പിലുണ്ടായിരുന്നത്. എന്നാൽ വളരെപ്പെട്ടെന്ന് തന്നെ കുറിപ്പ് സോഷ്യൽ മീഡിയയിൽ നിന്നെല്ലാം അപ്രത്യക്ഷമാകുകയായിരുന്നു.

2005ൽ ആയിരുന്നു ലക്ഷ്മിപ്രിയയുടേയും ജയേഷിന്റെയും വിവാഹം. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. ഇരുവർക്കും ഒരു മകളുണ്ട്. മുസ്ലീം കുടുംബത്തിൽ ജനിച്ച ലക്ഷ്മിപ്രിയ ജയേഷിന്റെ ജീവിതത്തിന്റെ ഭാഗമായതോടെയാണ് ഹിന്ദുമതം സ്വീകരിച്ചത്. സംഗീത‌ജ്ഞനായ പട്ടണക്കാട് പുരുഷോത്തമന്റെ മകനാണ് ലക്ഷ്മിയുടെ ഭർത്താവ് ജയേഷ്.

തനിക്ക് 18 വയസ്സും ഭർത്താവിന് 28 വയസ്സും ഉള്ളപ്പോൾ ആയിരുന്നു തന്റെ വിവാഹമെന്നും താരം മുൻപൊരിക്കൽ പറഞ്ഞിരുന്നു. തന്റെ ശീലം ആണ് ജയേഷേട്ടൻ എന്നാണ് ലക്ഷ്മി പ്രിയ എപ്പോഴും പറയുക. നൂറ്റി എൺപത്തി രണ്ടോളം സിനിമകളിലും നിരവധി സീരിയലുകളിലൂടെയും ഹിഡുംബി പോലെ ഒരാൾ മാത്രം കഥാപാത്രമാവുന്ന ഏകാംഗനാടകത്തിലും ലക്ഷ്മി പ്രിയ തിളങ്ങിയിട്ടുണ്ട്. സ്ക്രീനിലും വ്യക്തി ജീവിതത്തിലും അടുത്ത വീട്ടിലെ കുട്ടി എന്ന ഒരു പ്രതിച്ഛായ നേടിയിട്ടുള്ള ആൾ തന്നെയാണ്. അതേ സമയം സ്വന്തം നിലപാടുകളുടെ പേരിൽ അനാവശ്യമായ വിവാദങ്ങളിലും പെട്ടിട്ടുള്ള വ്യക്തികൂടിയാണ് ലക്ഷ്മിപ്രിയ.

നടിയെ അക്രമിച്ച കേസിൽ ദിലീപ് കുറ്റം ചെയ്തു എന്ന് വിശ്വസിക്കുന്നില്ല എന്ന് തുറന്നു പറഞ്ഞതും, തെരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയ സുരേഷ് ഗോപിയുടെ ജീവകാരുണ്യപ്രവർത്തികളെപ്പറ്റി വാചാലയായതിലൂടെയുമെല്ലാം ഒട്ടനവധി ശത്രുക്കളെ നേടേണ്ടി വന്നു ലക്ഷ്മി പ്രിയയ്ക്ക്. ഷൂട്ടിങ് തീർന്നിട്ടും സുഖമില്ലാതിരുന്ന മകളുടെ അടുത്തേക്ക് പോകാൻ, വണ്ടി അയയ്ക്കാതിരുന്നതിന്റെ പേരിൽ സംവിധായകനോട് കലഹിച്ചതു പോലും വലിയ വാർത്തയും ഗോസിപ്പുമാവുകയും ചെയ്തു.

അവരെ മോശമായി ചിത്രീകരിക്കുന്ന സാഹചര്യം ഉണ്ടായിട്ടും ലാഭ നഷ്ടങ്ങളെക്കുറിച്ച് വേവലാതിപ്പെടുകയോ അതിനൊന്നും യാതൊരു വിശദീകരണവും കൊടുക്കുകയോ ചെയ്യാതെ തന്റെ നിലപാടുകളിൽ ഉറച്ചു നിൽക്കുകയിരുന്നു താരം. ഇപ്പോൾ പുറത്തുവരുന്ന വാർത്തകളും താരത്തിനെതിരെയുള്ള ഗോസിപ്പായി മാറട്ടെ എന്നാണ് ആരാധകർ കുറിക്കുന്നത്.

20 വർഷമായി സിനിമയിൽ വന്നിട്ട്. അതിന് മുമ്പോ ശേഷമോ ഒന്നും ഒരാളും എന്നോട് ഇങ്ങനെ വഴക്കുണ്ടാക്കിയിട്ടില്ല. എല്ലാവരും നമ്മളെ ആർട്ടിസ്റ്റായി കാണുന്നു. അതിന്റെ ബഹുമാനവും പരിഗണനയും കിട്ടിയിട്ടുണ്ട്. ബിഗ് ബോസിൽ ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും കരച്ചിലും പിഴിച്ചിലുമായി. ഇൻ ഹിയർ വെച്ച് എങ്ങനെ പ്രതികരിക്കണം എന്ന് ഇവരെനിക്ക് പറഞ്ഞ് തരുമെന്ന് ഞാൻ വിചാരിച്ചു. നമ്മളെ ആശ്വസിപ്പിക്കും എന്ന് കരുതി.

ഞാൻ ലക്ഷ്മി പ്രിയയാണ്, ഏഷ്യാനെറ്റിന്റെ അഭിമാനമാണെന്ന് പറഞ്ഞിട്ട് ഇവർക്ക് എന്റെ കാര്യത്തിൽ ഒരു പരിഗണനയില്ലേ എന്നൊക്കെ ചിന്തിച്ചു. അവിടെ നിങ്ങൾ എന്ത് ചെയ്യുന്നോ അതെല്ലാം നിങ്ങളുടെ ഉള്ളിൽ നിന്ന് വരുന്നതാണ്. ടാസ്കല്ലാതെ ബിഗ് ബോസിൽ കയറി പുറത്തിറങ്ങും വരെ സ്ക്രിപ്റ്റും ഒരു മണ്ണാങ്കട്ടയും ഇല്ലെന്നും ലക്ഷ്മി പ്രിയ വ്യക്തമാക്കിയിരുന്നു.

വളരെ ചുരുക്കം ചിത്രങ്ങൾകൊണ്ട് തന്നെ മലയാളികളുടെ പ്രിയങ്കരിയായി മാറാൻ ലക്ഷ്‍മി പ്രിയക്ക് സാധിച്ചു. മോഹൻലാൽ നായകനായ ‘നരനാ’യിരുന്നു ആദ്യ ചിത്രം. പിന്നീടിങ്ങോട്ട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ ലക്ഷ്‍മി പ്രിയ പ്രേക്ഷകർക്ക് സമ്മാനിച്ചു. നാടക കലാകാരിയായാണ് ലക്ഷ്‍മി പ്രിയ തന്റെ കരിയർ ആരംഭിച്ചത്. ജനപ്രിയ നാടകങ്ങളിൽ ഒന്നിൽ ‘ഹിഡുംബി’ എന്ന താരത്തിന്റെ കഥാപാത്രം നാടക മേഖലയിൽ ലക്ഷ്‍മിക്ക് വലിയ വഴിത്തിരിവ് സമ്മാനിച്ചിരുന്നു.

ശേഷം മിനിസ്ക്രീൻ പരിപാടികളിൽ ലക്ഷ്‍മി തന്റെ സാന്നിധ്യം അറിയിച്ചു. 2005- ൽ ജോഷി – മോഹൻലാൽ ചിത്രമായ ‘നരൻ’എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം അഭിനയിച്ചുകൊണ്ടാണ് ലക്ഷ്മി പ്രിയ സിനിമയിലേയ്ക്കെത്തിയത്. 2010-ൽ സത്യൻ അന്തിക്കാട് ‌- ജയറാം ചിത്രമായ ‘കഥ തുടരുന്നു’ എന്ന സിനിമയിലെ വേഷം ലക്ഷ്മി പ്രിയയ്ക്ക് പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. തുടർന്ന് എൺപതോളം സിനിമകളിൽ ലക്ഷ്‍മി പ്രിയ അഭിനയിച്ചു. അഭിനയിച്ച വേഷങ്ങളിൽ ഭൂരിഭാഗവും കോമഡി വേഷങ്ങളാണ് നടിയെ തേടിയെത്തിയത്.

വിവിധ വിഷയങ്ങളിലെ തന്റെ അഭിപ്രായങ്ങളും രാഷ്ട്രീയ നിലപാടുകളും സാമൂഹ്യ മാധ്യമങ്ങളിലൂടെ തുറന്ന് പറയാനും ലക്ഷ്‍മി പ്രിയ മടിക്കാറില്ല. ഇത് പലപ്പോഴും താരത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുമുണ്ട്. ‘പളുങ്ക്’ എന്ന ഏഷ്യാനെറ്റ് പരമ്പരയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനെയാണ് ലക്ഷ്‍മിപ്രിയ ബിഗ് ബോസിലേയ്ക്ക് എത്തുന്നത്. വർഷങ്ങളായി മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുകയായിരുന്നു ലക്ഷ്മി പ്രിയയ്ക്ക് നിരവധി സ്ത്രീജനങ്ങളുടെ പിന്തുണയുമുണ്ടായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top