Connect with us

മീനാക്ഷിയുടെ പിറന്നാളിന് ചെറിയമ്മയ്ക്കും പിറന്നാൾ; ആശംസകൾ അറിയിച്ചവർക്ക് നന്ദി പറഞ്ഞ് ലക്ഷ്മി

Social Media

മീനാക്ഷിയുടെ പിറന്നാളിന് ചെറിയമ്മയ്ക്കും പിറന്നാൾ; ആശംസകൾ അറിയിച്ചവർക്ക് നന്ദി പറഞ്ഞ് ലക്ഷ്മി

മീനാക്ഷിയുടെ പിറന്നാളിന് ചെറിയമ്മയ്ക്കും പിറന്നാൾ; ആശംസകൾ അറിയിച്ചവർക്ക് നന്ദി പറഞ്ഞ് ലക്ഷ്മി

മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും ജീവിതത്തിലും ഒന്നിക്കുകയായിരുന്നു. ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷമാണ് ദിലീപും കാവ്യയും ഒന്നിക്കാനുള്ള തീരുമാനം എടുക്കുന്നത്. ഇവരുടെ ഓൺസ്‌ക്രീൻ കെമിസ്ട്രി കയ്യടിച്ചവരെല്ലാം ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്.

2016 നവംബർ 25 ന് ആയിരുന്നു ഇവരുടെ വിവാഹം. വിവാഹത്തിന് ഏതാനും മണിക്കൂറുകൾക്ക് മുന്നേ മാത്രമാണ് ഇവർ വിവാഹിതരാകാൻ പോകുന്നു എന്ന വിവരം പുറത്തുവന്നത്. ഒന്നിച്ച് അഭിനയിച്ചിരുന്ന കാലം മുതൽ ദിലീപ് കാവ്യ ബന്ധം വലിയ ഗോസ്സിപ്പായി നിലനിന്നിരുന്നെങ്കിലും തീർത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഇവരുടെ വിവാഹം. സിനിമയിൽ പ്രേക്ഷകർ കണ്ട അതേ കെമിസ്ട്രി ജീവിതത്തിലും നിലനിർത്തി മുന്നേറുകയാണ് താരങ്ങൾ ഇപ്പോൾ.

ഇവരുടെ സ്വകാര്യ ജീവിതം എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ എത്താറുണ്ട്. അടുത്തിടെയായിരുന്നു ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി എംബിബിഎസ് ബിരുദമെടുത്തത്. ദിലീപും കാവ്യയും ഒന്നിച്ചെത്തിയായിരുന്നു ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചത്. മീനാക്ഷിയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രങ്ങളും കാവ്യ പങ്കുവെച്ചിരുന്നു. മീനാക്ഷിയുടെ ഈ വിജയത്തിൽ ദിലീപിനേക്കാളും സന്തോഷം കാവ്യയ്ക്ക് ആണെന്നായിരുന്നു പലരും അന്ന് പറഞ്ഞിരുന്നത്.

മീനാക്ഷിയുടെ കഷ്ടപാടിന്റെ ഫലമാണിതെന്നും ഇനിമുതൽ ഡോ. മീനാക്ഷി ഗോപാലകൃഷ്ണൻ ആണെന്നും കാവ്യ പറഞ്ഞിരുന്നു. മീനാക്ഷിയും കാവ്യയും തമ്മിൽ വളരെയേറെ അടുപ്പവും സ്നേഹവുമുണ്ടെന്ന് ഇവരുടെ ചിത്രങ്ങളും വീഡിയോകളും പുറത്ത് വരുമ്പോൾ തന്നെ മനസിലാകും. കാവ്യയ്ക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം മീനാക്ഷി ഇടയ്ക്ക് പങ്കുവെയ്ക്കാറുമുണ്ട്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു മീനാക്ഷിയുടെ ജന്മദിനം. ദിലീപും കാവ്യ മാധവനും മഹാലക്ഷ്മിയുമൊക്കെ ചേർന്ന് പിറന്നാൾ ഗംഭീരമായി ആഘോഷിക്കുകയും ചെയ്തു.

അന്ന് കാവ്യ മീനാക്ഷിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് പങ്കുവെച്ച കുറിപ്പും വൈറലായിരുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട മീനുട്ടി, നിങ്ങൾക്ക് 25-ാം ജന്മദിനം ആശംസിക്കുന്നു എന്നാണ് കാവ്യമാധവൻ കുറിച്ചത്. നിരവധി പേരാണ് കാവ്യ മാധവന്റെ പോസ്റ്റിന് കമന്റുകളുമായി എത്തുന്നത്. എങ്ങനെയാണ് കാവ്യ മീനാക്ഷിയെ ഇത്രയേറെ സ്നേഹിക്കുന്നത് എന്നാണ് ആളുകൾ ചോദിച്ചിരുന്നത്. സ്വന്തം അമ്മ നൽകുന്നതിനെക്കാളും സ്നേഹം കാവ്യ നൽകുന്നുണ്ടെന്നും ചിലർ പറഞ്ഞിരുന്നു.

ദിലീപും കുടുംബവും വലിയ ആഘോഷമാക്കിയാണ് മീനാക്ഷിയുടെ പിറന്നാൾ ആഘോഷിച്ചത്. ദിലീപിനെ പോലെ തന്നെ അദ്ദേഹത്തിന്റെ കുടുംബത്തിലെ ഓരോരുത്തരും പ്രേക്ഷകർക്ക് സുപരിചിതരാണ്. അതിൽ ഒരാളാണ് അദ്ദേഹത്തിന്റെ അനുജൻ അനൂപ് പദ്മനാഭൻ. അനൂപിന്റെ ഭാര്യ ലക്ഷ്മി പ്രിയയും പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. മീനാക്ഷിയുടെ പിറന്നാളിന്റെ അതെ ദിവസം തന്നെ ആയിരുന്നു ലക്ഷ്മിക്കും പിറന്നാൾ. പദ്മാസരോവരത്തിൽ അല്ലെങ്കിലും ഒരേ ദിവസമാണ് ചെറിയമ്മക്കും മോൾക്കും പിറന്നാൾ എന്നതാണ് ആരാധകരുടെ സന്തോഷം.

തന്നെ വിഷ് ചെയ്തവർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ചിത്രങ്ങൾ ലക്ഷ്മി പങ്കുവച്ചിരുന്നു. അനൂപും പ്രിയ ഭാര്യക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. എന്നാൽ മീനാക്ഷിയോ കാവ്യയോ പോസ്റ്റൊന്നും പങ്കിട്ടിരുന്നില്ല. സാരി ബ്രാൻഡുകളിൽ മോഡലായി ലക്ഷ്മി എത്താറുണ്ട്. എന്നാൽ കാവ്യയുടെ വസ്ത്ര ബ്രാൻഡായ ലക്ഷ്യയുടെ മോഡലായി ലക്ഷ്മി ഇതുവരെയും എത്തിയിട്ടില്ല. എന്നാൽ മീനാക്ഷി പലപ്പോഴും ലക്ഷ്യയുടെ മോഡലായി എത്താറുണ്ട്.

അതുമാത്രമല്ല, ദിലീപ് കാവ്യയെ വിവാഹം കഴിച്ചതിന് ശേഷം കുടുംബവും ഒന്നിച്ചുള്ള ഒറ്റ ചിത്രങ്ങൾ പോലും ലക്ഷ്മി പങ്കുവച്ചിട്ടില്ല. ഇത് മുൻപും ഏറെ ചർച്ച ചെയ്തിരുന്നു. ഇതിൽ നിന്നെല്ലാം ലക്ഷ്മിയും കാവ്യയും അത്ര സ്വരചേർച്ചയിലല്ലെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം. സാരിയ്ക്ക് മോഡലായി എത്തുന്ന, സുന്ദരിയായ ലക്ഷ്മിയുള്ളപ്പോൾ ഒരു തവണയെങ്കിലും കാവ്യയുടെ ലക്ഷ്യയുടെ മോഡലായി എത്തേണ്ടതായിരുന്നില്ലേ എന്നാണ് പലരും ചോദിക്കുന്നത്.

മാത്രമല്ല, കുടുംബത്തോടൊപ്പമുള്ള ഫോട്ടോ പങ്കുവെയ്ക്കാത്തതും കാവ്യ, ദിലീപിന്റെ കുടുംബ വീടായ പദ്മസരോവരത്ത് നിൽക്കാതെ ചെന്നൈയിൽ താമസമാക്കിയത് ലക്ഷ്മിയുമായുള്ള ഇഷ്ടക്കുറവ് കാരണമാണെന്ന് വരെ പലരും സോഷ്യൽ മീഡിയയിലൂടെ പറഞ്ഞ് പരത്തുന്നുണ്ട്. എന്നാൽ മഹാലക്ഷ്മിയുടെ പഠനാവശ്യങ്ങൾക്കായാണ് കാവ്യയും ദിലീപും ചെന്നൈയിൽ താമസിക്കുന്നതെന്നും ചില വിവരങ്ങളുണ്ട്.

അടുത്തിടെ, ലക്ഷ്‌മി പ്രിയ തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും മഞ്ജു വാര്യരുടെ ചിത്രങ്ങൾ കളഞ്ഞിട്ടില്ലാത്തതും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇവർ തമ്മിൽ ഇപ്പോഴും നല്ല ബന്ധമാണെന്നും മഞ്ജുവിന് പദ്മസരോവരത്തുണ്ടായിരുന്ന കൂട്ട് ലക്ഷ്മിപ്രിയ ആണെന്നുമെല്ലാമായിരുന്നു ചിലർ പറഞ്ഞിരുന്നത്. മഞ്ജുവിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ ഇപ്പോഴും നീക്കം ചെയ്തിട്ടില്ലാത്തത് കൊണ്ട് തന്നെ ലക്ഷ്മി പ്രിയയ്ക്ക് മഞ്ജുവിനോട് ആണ് ഇഷ്ടമെന്നും കാവ്യയുമായി അത്ര സ്വരച്ചേർച്ചയിലല്ലെന്നുമുള്ളത് വ്യക്തമാണെന്നും ചിലർ വാദിക്കുന്നു.

ഇത്തരത്തിൽ ദേഷ്യമുള്ളത് കൊണ്ടാണ് കാവ്യയ്ക്കൊപ്പമുള്ള ഒറ്റ ചിത്രം പോലും പങ്കുവെയ്ക്കാത്തതെന്നും പലരും കമന്റുകളായി കുറിച്ചിരുന്നു. എന്നാൽ പദ്മസരോവരത്തിൽ മഞ്ജുവിന്റെ ഒരു ഓർമ്മകളും ഇല്ല എന്നുതന്നെ പറയുകയാണ് ഫാൻസ്. ചില കാര്യങ്ങളും ഇവർ ചൂണ്ടിക്കാട്ടുന്നുണ്ട്. എന്തെങ്കിലും വിശേഷാൽ ദിവസങ്ങളിലോ വിഷുവിനോ ഓണത്തിനോ ഒക്കെ പൂജാമുറിയിൽ കൊളുത്തുന്ന നിലവിളക്കിനെ കുറിച്ചും ചർച്ചകൾ നടന്നിരുന്നു.

ദിലീപ്-കാവ്യ വിവാഹത്തിന് ദിലീപിന്റെ അമ്മ കാവ്യയ്ക്ക് കൊടുത്ത് കൈപിടിച്ച് കയറ്റിയ അതേ വിളക്കാണ് ഇവരുടെ പൂജാമുറിയിൽ ഉള്ളതെന്നാണ് കണ്ടുപിടുത്തം. അവിടെ വരെ മാറ്റങ്ങൾ വരുത്തിയ താര കുടുംബം എങ്ങനെയാണ് മഞ്ജുവിനെ ഓർക്കുന്നത് എന്നാണ് ആരാധകർ പറയുന്നത്. മാത്രമല്ല, ദിലീപും കാവ്യയും ചെന്നൈയിലേക്ക് താമസം മാറിയതും പഴയ ഒരു ഓർമ്മയും വേണ്ട എന്ന കാരണത്താലാണെന്നും ഇവർ പറയുന്നു.

2000 മാർച്ചിലാണ് ദിലീപിനും മഞ്ജു വാര്യർക്കും മീനാക്ഷി ജനിച്ചത്. മലയാള സിനിമയിൽ മിന്നിനിൽക്കുന്ന താരമായിരുന്നു മഞ്ജു. ആ സമയത്തായിരുന്നു ദിലീപുമായി പ്രണയത്തിലാവുന്നതും വിവാഹം കഴിക്കുന്നതും, വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്ന് മാറിനിന്ന മഞ്ജു തന്നെയാണ് കുഞ്ഞിന്റെ കാര്യങ്ങളെല്ലാം നോക്കിയത്. മഞ്ജുവും ദിലീപും വേർപിരിഞ്ഞപ്പോൾ മീനാക്ഷി ദിലീപിനൊപ്പം പോവുകയായിരുന്നു.

മീനാക്ഷി അഭിമുഖങ്ങൾ നൽകാൻ ഇഷ്ടപ്പെടുന്ന ആളല്ല. ദിലീപിന്റെ അഭിമുഖങ്ങളിലൂടെയാണ് ആരാധകർ മീനാക്ഷിയെക്കുറിച്ച് അറിയാറ്. ശാന്തമായ പ്രകൃതമാണ് മീനാക്ഷിയുടേതെന്ന് ദിലീപ് പറയാറുണ്ട്. താരപുത്രി സിനിമാ രംഗത്തേക്ക് കടന്ന് വരണമെന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. മഞ്ജുവിനെ പോലെ ഡാൻസിൽ മീനാക്ഷിക്കും താൽപര്യമുണ്ട്. മീനാക്ഷിയുടെ ഡാൻസ് വീഡിയോകൾ എപ്പോഴും വെെറലാകാറുണ്ട്. മീനാക്ഷി സിനിമാ രംഗത്തേക്ക് വന്നാൽ വലിയ സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പാണ്.

എന്നാൽ മീനാക്ഷി ഇതുവരെയും സിനിമ ചെയ്യാൻ തയ്യാറായിട്ടില്ലെന്നാണ് വിവരം. അധികം സംസാരിക്കുന്ന പ്രകൃതക്കാരിയല്ല മീനാക്ഷിയെന്ന് ദിലീപ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇതുവരെയും ഒരു അഭിമുഖത്തിന് പോലും മീനാക്ഷി മുഖം കൊടുത്തിട്ടില്ല. മാത്രമല്ല, യൂട്യൂബ് ചാനലുകാരുടെ ചോദ്യങ്ങളോടോ ഒന്നും മീനാക്ഷി പ്രതികരിക്കാറില്ല. ദിലീപ്-കാവ്യ വിവാഹ സമയത്താണ് മീനാക്ഷി അവസാനമായി മാധ്യമങ്ങളോട് സംസാരിച്ചത്.

മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. മീനാക്ഷിയെന്റെ സുഹൃത്താണ്. അവൾ ആഗ്രഹിക്കുന്നതെല്ലാം അവൾക്ക് കൊടുക്കാം. അല്ലാതെ കമാന്റ് ചെയ്യാൻ പറ്റില്ല. അവൾ ഡോക്ടർ ഡിഗ്രി എടുത്തിട്ട് ബാക്കി പിന്നെ എന്താണെന്ന് വെച്ചാൽ ചെയ്യട്ടെ എന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.

മീനാക്ഷി അഭിനയിക്കണമെന്ന ആഗ്രഹമൊന്നും പറഞ്ഞിട്ടില്ല. അവൾ അവളുടേതായ ലോകത്തിൽ ജീവിക്കുകയാണ്. മീനാക്ഷിയെ ഇത്രയും ആളുകൾക്ക് ഇഷ്ടമാണെന്ന് കേൾക്കുമ്പോൾ തന്നെ ഒരുപാട് സന്തോഷമുണ്ട്. എന്നെ ഇഷ്ടപ്പെട്ടു കൊണ്ടിരുന്നവർ മക്കളേയും ഇഷ്ടപ്പെടുന്നത് കാണുമ്പോൾ അഭിമാനവും ഉണ്ടാകുന്നുണ്ട്. അവൾ ഡാൻസൊന്നും പഠിച്ചിട്ടില്ല. പക്ഷേ അവൾ തന്നെ ഓരോന്ന് കമ്പോസ് ചെയ്തിട്ടാണ് വീഡിയോസ് ചെയ്യുന്നത്.

അതെല്ലാം എനിക്ക് കാണിച്ച് തരാറുമുണ്ട്. അതിലെല്ലാം അഭിമാനം മാത്രം. മക്കളുടെ സന്തോഷമാണ് മാതാപിതാക്കളുടെ സന്തോഷം. ‘പാവം മോളാണ്… അവൾ വളരെ സൈലന്റാണ്. അവളുടെ ഇമോഷൻസൊന്നും അവൾ ആരുടെ മുമ്പിലും കാണിക്കാറില്ല. അവൾ കൂളായി എല്ലാം കണ്ടും കേട്ടും നിൽക്കും. എന്റെ അടുത്ത് മാത്രമാണ് അവൾ അവളുടെ ഇമോഷൻസ് കാണിക്കാറുള്ളത്. മോള് ഒരുപാട് കാര്യങ്ങൾ ലൈഫിൽ ഫേസ് ചെയ്ത ആളാണ് എന്നുമാണ് ദിലീപ് അഭിമുഖത്തിൽ പറയുന്നത്.

ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന മീനാക്ഷി അടുത്തിടെയാണ് ഹൗസ് സർജൻസി പൂർത്തിയാക്കിയത്.ചെന്നൈയിലെ ചെന്നൈയിലെ ശ്രീ രാമചന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന സ്ഥാപനത്തിൽ നിന്നാണ് മീനാക്ഷി എംബിബിഎസ് എടുത്തിരിക്കുന്നത്.

ബിരുദദാന ചടങ്ങിന് പിന്നാലെ മഞ്ജുവും മകളും ഇൻസ്റ്റാഗ്രമിൽ പരസ്പരം ഫോളോ കൂടി ചെയ്തതോടെ അമ്മയും മകളും പിണക്കങ്ങൾ എല്ലാം മറന്നു എന്നും ഒന്നിച്ചുവെന്നുമാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരുന്നു. അതോടെ അമ്മയും മകളും തമ്മിൽ പ്രശ്നങ്ങളില്ലെന്നും പുറമേ സന്തോഷവും സ്നേഹവും കാണിക്കാത്തതാണെന്ന തരത്തിലും സംസാരങ്ങളുണ്ടായിരുന്നു. എന്നാൽ ഇത് വലിയ വാർത്തയായതോടെ മീനാക്ഷി മഞ്ജുവിനെ അൺഫോളൊ ചെയ്തു. എന്നാവ്‍ മഞ്ജു ഇപ്പോഴും മീനാക്ഷിയെ പിന്തുടരുന്നുണ്ട്.

Continue Reading
You may also like...

More in Social Media

Trending

Recent

To Top