Actor
ഉണ്ണിമുകുന്ദന് കല്യാണം സെറ്റാവാത്തത് ആ കാരണംകൊണ്ട്! ഉണ്ണി ഒരു സുന്ദരിയോട് സംസാരിച്ചത് വെളിപ്പെടുത്തി ചാക്കോച്ചൻ
ഉണ്ണിമുകുന്ദന് കല്യാണം സെറ്റാവാത്തത് ആ കാരണംകൊണ്ട്! ഉണ്ണി ഒരു സുന്ദരിയോട് സംസാരിച്ചത് വെളിപ്പെടുത്തി ചാക്കോച്ചൻ
മലയാളികളുടെ പ്രിയതാരമാണ് ഉണ്ണിമുകുന്ദൻ. ഉണ്ണിമുകുന്ദന്റെ വിവാഹക്കാര്യം എപ്പോഴും ചർച്ചാവിഷയമാണ്. ഇപ്പോഴിതാ ഉണ്ണിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
ജെബി ജംഗ്ഷന്‍ എന്ന ഷോയില്‍ വെച്ചാണ് താരം ഉണ്ണിയുടെ ചില രസകരമായ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഷോയില്‍ കുഞ്ചാക്കോ ബോബനെ പറ്റി ഉണ്ണിമുകുന്ദൻ സംസാരിക്കുന്ന ഒരു വീഡിയോ എല്‍ഇഡി സ്‌ക്രീനില്‍ പങ്കുവെച്ചിരുന്നു.
മല്ലു സിംഗ് എന്ന ചിത്രത്തെ കുറിച്ചാണ് ഉണ്ണി സംസാരിച്ചത്. മല്ലു സിംഗ് ചെയ്യുന്ന സമയത്ത് താൻ തുടക്കകാരനായിരുന്നു എന്നും തന്നെ വിളിക്കേണ്ട ആവശ്യമില്ലായിരുന്നു, എന്നിട്ടും തന്നെ പോലെ ഒരാളെ വിളിച്ച് ചാക്കോച്ചൻ സംസാരിച്ചെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു.
പക്ഷേ അന്നത്തെ അദ്ദേഹത്തിന്റെ സംസാരം അദ്ദേഹം എത്രത്തോളം സ്വീറ്റ് ആണെന്ന് തനിക്ക് മനസ്സിലാക്കിയെന്നും ഭയങ്കര ഇഷ്ടമാണ് തനിക്ക് ചാക്കോച്ചനെയെന്നും അത്രയും നല്ല ഹംപിള്‍ പേഴ്‌സണ്‍ ആണ് ചാക്കോച്ചനെന്നും ഉണ്ണി മുകുന്ദന്‍ വിഡിയോയിൽ വാചാലനായി.
അതേസമയം ചാക്കോച്ചന്‍ ഉണ്ണിയെ കുറിച്ചും സംസാരിക്കുകയുണ്ടായി. ബബ്ലി ആയിട്ടുള്ള വളരെ ജോവിയല്‍ ആയിട്ടുള്ള ആളാണ് ഉണ്ണിയെന്നും എപ്പോഴും ഹൈപ്പറാണ് പുള്ളിയെന്നും ചാക്കോച്ചൻ പറയുന്നു. ഹെല്‍ത്ത്, ട്രെയിനിങ്, ജിം തുടങ്ങിയ സംഭവങ്ങളൊക്കെയാണ് ഉണ്ണിയുടെ ആദ്യത്തെ ഇഷ്യു. ഷൂട്ടിനിടെ തങ്ങൾ പലപ്പോഴും കാണാറുണ്ട് ചെറുപ്പക്കാർ പെണ്‍കുട്ടികളെ ഇംപ്രസ് ചെയ്യാന്‍ വളരെ കാര്യമായി മാറ്റി നിര്‍ത്തിയൊക്കെ സംസാരിക്കുന്നത്. എന്നാൽ താൻ നോക്കിയപ്പോള്‍ ഒരു സിനിമയുടെ സെറ്റില്‍ ഉണ്ണി ഒരു സുന്ദരിയായ പെണ്‍കുട്ടിയോട് മാറി നിന്ന് വളരെ സീരിയസായി സംസാരിക്കുകയാണ്.
ഇതോടെ എന്താണെന്നറിയാന്‍ താൻ ചുമ്മാ അവിടെ ചുറ്റി നടന്നു നോക്കിയപ്പോള്‍ ഈ ദുഷ്ടന്‍ ആ പെണ്‍കുട്ടിയോട് സംസാരിക്കുന്നത്, വെയിറ്റ് ട്രെയിനിങിന്റെ കാര്യം, എക്‌സസൈസ് ചെയ്യേണ്ട കാര്യം, മസില്‍ ഇത്ര ഇഞ്ച് കൂട്ടണം എന്നൊക്കെയാണെന്നും അപ്പോള്‍ തന്നെ അവനെ വിളിച്ച് താൻ എഴുന്നേറ്റ് പോടാ എന്ന് പറഞ്ഞ് ഓടിച്ചു വിട്ടെന്നും ചാക്കോച്ചൻ ചിരിയോടെ ഓർത്തു. മാത്രമല്ല അങ്ങനെ ഹെല്‍ത്തിനോട് അത്രയും അഡിക്ടഡ് ആയിട്ടുള്ള ആളാണ് ഉണ്ണിയന്നും ചാക്കോച്ചൻ കൂട്ടിച്ചേർത്തു.
