സച്ചിന്റെ രക്ഷകനായി സി ഐ എത്തുമ്പോൾ കുടുംബവിളക്കിൽ ആ ട്വിസ്റ്റ്
Published on
പാട്ടും ഡാന്‍സും ആഘോഷവും പൊടിപൊടിക്കുന്നതിന് ഇടയിലാണ് സച്ചിന്റെ നാട്ടിലുള്ള പൊലീസ് അങ്ങോട്ട് വരുന്നത്. ആദ്യം കാരണം എന്താണ് എന്ന് പറയാതെ പൊലീസ് ഉദ്യോഗസ്ഥര്‍ വളരെ മോശമായി പെരുമാറുകയായയിരുന്നു. എല്ലാവരും നിര്‍ബന്ധിച്ചിട്ടും കാര്യം പറയുന്നില്ല. അവസാനം സിഐ നാരായണന്‍ സര്‍ ഇടപെട്ടപ്പോഴാണ് സച്ചിന്റെ വീട്ടില്‍ നിന്ന് മയക്ക് മരുന്ന് കണ്ടെടുത്ത കാര്യവും, ആശുപത്രിയുടെ മറവില്‍ സച്ചിന്‍ മയക്ക് മരുന്ന് ബിസിനസ്സ് നടത്തുന്നു എന്നുള്ള ഇന്‍ഫര്‍മേഷന്‍ കിട്ടിയിട്ടുണ്ട് എന്ന കാര്യവുമൊക്കെ പൊലീസ് പറയുന്നത്. റെയ്ഡിയിന് ഇടയില്‍ എടുത്ത വീഡിയോയും തെളിവായി ഉദ്യോഗസ്ഥര്‍ കാണിച്ചുകൊടുത്തു. എല്ലാവരും ഞെട്ടുന്നു, അവസരം മുതലെടുച്ച് ചിലര്‍ കുറ്റം പറയുന്നുമുണ്ട്.
Continue Reading
You may also like...
Related Topics:Featured, kdumbavillakk, serial
