ജയിലിൽ നിന്ന് സിദ്ധു വരുമ്പോൾ കുടുംബവിളക്കിൽ ആ ട്വിസ്റ്റ്
സിദ്ധാര്‍ത്ഥിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. കേസ് നല്കിയവരെയോ സാക്ഷികളെയോ ഒരു തരത്തിലും ഭീഷണിപ്പെടുത്തുകയും സ്വാധീനിക്കുകയും ചെയ്യരുത് എന്ന് പറഞ്ഞിട്ടാണ് പുറത്ത് വിടുന്നത്. ആ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ സിദ്ധുവിന് സമാധാനം ആയി.ജയിലില്‍ നിന്ന് പുറത്തിറങ്ങി ഒരു നിമിഷം എങ്ങോട്ട് പോകണം എന്നറിയാതെ സിദ്ധു നിന്നു. പിന്നെ പതുക്കെ പുറത്തേക്ക് ഇറങ്ങി. പുറത്ത് ടാക്സി കാറുമായി വേദിക കാത്ത് നില്ക്കുന്നുണ്ടായിരുന്നു. വേദികയെ കണ്ടിട്ടും സിദ്ധാര്‍ത്ഥ് വഴി മാറി നടക്കാന്‍ ശ്രമിച്ചു. എന്നാല്‍ വേദിക അപ്പോള്‍ മുതല്‍ പിടിച്ചു നിര്‍ത്തി തന്റെ കണക്ക് പറച്ചിലുകള്‍ തുടങ്ങി. ഞാന്‍ ജയിലില്‍ നിന്ന് വന്നപ്പോള്‍ എന്നെ സ്വീകരിക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ഞാന്‍ അല്ലാതെ നിങ്ങളെ സ്വീകരിക്കാന്‍ ഇവിടെ ആര് വരാനാണ്. നിങ്ങളെ ജയിലില്‍ നിന്ന് ഇറക്കാന്‍ ഞാന്‍ ഒരുപാട് കഷ്ടപ്പെട്ടും. ഊണും ഉറക്കവും ഉണ്ടായിരുന്നില്ല എന്നൊക്കെ പറഞ്ഞുകൊണ്ടേയിരിയ്ക്കുകയാണ്.
