സിദ്ധുവിന്റെ അടുത്ത ക്രൂരത വേദികയെ ചേർത്തുപിടിച്ച് സമ്പത്ത് ; അപ്രതീക്ഷിത കഥാവഴിയിലൂടെ കുടുംബവിളക്ക്
Published on
മകള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കാനായി വേദികയുടെ അമ്മ ക്ഷേത്രത്തിലെത്തി. മൃത്യുഞ്ജയ ഹോമം വഴിപാട് നടത്തുമ്പോഴാണ്, ഇതേ പേരില്‍, ഇതേ നാളില്‍ ഒരാള്‍ കൂടെ ഇവിടെ ഇതേ വഴിപാട് നടത്തുന്നുണ്ട് എന്ന് കൗണ്ടറിലുള്ളയാള് പറഞ്ഞത്. ആരാണത് എന്ന് അമ്മ ആകാംക്ഷയോടെ ചോദിക്കുമ്പോഴേക്കും എപ്പിസോഡ് അവസാനിച്ചിരുന്നു. അത് വേദികയുടെ മുന്‍ ഭര്‍ത്താവ് സമ്പത്താണ്. മകനെ കൊണ്ട് അമ്മയുടെ പേരില്‍ വവിപാട് കഴിപ്പിക്കുന്ന സമ്പത്തിനെ ദൂരെ നിന്ന് നോക്കി വേദികയുടെ അമ്മ കണ്ണു തുടച്ചു. തിരിഞ്ഞു നിന്നപ്പോഴാണ് സമ്പത്തും നീരവ് അമ്മയെ കാണുന്നത്. എനിക്കവള് ആരുമല്ലെങ്കിലും, എന്റെ മോന്റെ അമ്മയല്ലേ എന്നാണ് അപ്പോള്‍ സമ്പത്ത് പറയുന്നത്. അവര്‍ പോയ വഴിയെ നിരാശയോടെ ആ അമ്മ നോക്കി നിന്നു.
Continue Reading
You may also like...
Related Topics:Featured, kudumbavilakku serial, serial news
