വേദികയ്ക്ക് താങ്ങായി സമ്പത്ത് സിദ്ധുവിന് പണിയൊരുക്കി സുമിത്ര ; ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on
കാന്‍സര്‍ രോഗിയായ വേദികയോട് ഇപ്പോള്‍ സുമിത്രയ്ക്ക് സഹതാപമാണ്. വേദിക ആഗ്രഹിക്കുന്നതെല്ലാം ചെയ്തു കൊടുക്കാന്‍ കൂടെ തന്നെ നിന്ന് പിന്തുണയ്ക്കുന്നു. ഈ ആഴ്ച വേദിക മകനെ കാണാന്‍ ശ്രമിച്ചിട്ട് നടക്കാതെ പോയതും, സുമിത്ര അത് സാധിച്ചുകൊടുക്കുന്നതുമൊക്കെയായിരുന്നു കണ്ടത്. അതിനിടയില്‍ വേദികയും സിദ്ധാര്‍ത്ഥുമായുള്ള ഡിവോഴ്സ് കേസ് കോടതിയില്‍ പരിഗണിക്കവെ സുമിത്രയുടെ രഹസ്യമൊഴി നിര്‍ണായകമായി അവിടെയും വേദികയ്ക്ക് വേണ്ടി സുമിത്ര സംസാരിച്ചതോടെ സിദ്ധുവിന്റെ വിവാഹ മോചന ആവശ്യം കോടതി തള്ളാന്‍ സാധ്യതയുണ്ട്. അതുവരെയും ആയിരുന്നു ഈ ആഴ്ചത്തെ കുടുംബവിളക്ക് എപ്പിസോഡ്.
Continue Reading
You may also like...
