വേദികയ്ക്ക് ബ്ലഡ് ക്യാൻസർ കൈയൊഴിഞ്ഞ് സിദ്ധു ; ട്വിസ്റ്റുമായി കുടുംബവിളക്ക്
Published on
കുടുംബവിളക്കിൽ വേദികളുടെ അസുഖം എന്തായിരിക്കുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ . മൂക്കിൽ നിന്നും രക്തം വന്നതിന് ശേഷം ബോധം പോയ വേദികയെ നവീൻ ആശുപത്രിയിൽ എത്തിക്കുന്നതുവരെയും ആയിരുന്നു ഇന്നലത്തെ കുടുംബവിളക്ക് എപ്പിസോഡ്. കാഷ്വാലിറ്റിയിലേക്ക് കയറ്റാൻ തുടങ്ങിയപ്പോഴേക്കും നേരത്തെ വേദികയെ ചികിത്സിച്ച ഡോക്ടർ കാണാൻ ഇടയായി. വിവരം തിരക്കിയതിന് ശേഷം വേദികയെ ഒബ്സർ വേഷൻ വാർഡിലേക്ക് മാറ്റി. വിവരം ഉടനെ തന്നെ നവീൻ വിളിച്ച് സിദ്ധാർത്ഥിനെ അറിയിക്കുന്നുണ്ട്. എന്നാൽ അത് വിശ്വസിക്കാൻ അയാൾ തയ്യാറാവുന്നില്ല. പുതിയ നാടകം ആയിരിക്കും. എനിക്ക് നേരമില്ല. തലവേദനയുടെ മരുന്ന് വാങ്ങിച്ച് അവളോട് വീട്ടിൽ പോകാൻ പറ എന്ന് പറഞ്ഞ് സിദ്ധാർത്ഥ് ഫോൺ വച്ചു.
Continue Reading
You may also like...
Related Topics:
