പോലീസ് അത് കണ്ടെടുക്കുമ്പോൾ സച്ചിൻ അറസ്റ്റിലേക്കോ ; കുടുംബവിളക്കിൽ വിവാഹം മുടങ്ങുമോ
അമ്മയുടെയും അമ്മാവന്മാരുടെയും അനുഗ്രഹം വാങ്ങി സച്ചിന് കൂട്ടുകാര്‍ക്കൊപ്പം അവിടെ നിന്നും ഇറങ്ങി. നാളെ രാവിലെ ഇവിടെ നിന്ന് എല്ലാവരും പുറപ്പെടും. ഇപ്പോള്‍ കൂട്ടുകാര്‍ മാത്രമാണ് സച്ചിനൊപ്പം വധൂഗ്രഹത്തിലേക്ക് പോകുന്നത്. സച്ചിനെ ഫോളോ ചെയ്യുന്ന പഴയ മയക്ക് മരുന്ന് സംഘത്തിലെ കൂട്ടുകാര്‍, അവന് പോയി എന്ന് ഉറപ്പാക്കിയ ശേഷം വീട്ടിലേക്ക് വന്നു.ഒരു സമ്മാന പൊതിയും ആയിട്ടാണ് അവര്‍ വന്നത്. അതില്‍ സച്ചിനെ കുടുക്കാനുള്ള കെണിയായിരുന്നു. സച്ചിന്റെ കൂട്ടുകാര്‍ തന്ന് ആയത് കൊണ്ട് അമ്മാവന് അത് സ്വീകരിക്കുകയും സച്ചിന്റെ മുറിയില്‍ അത് കൊണ്ടുവയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ചിരിച്ചുകൊണ്ട് സന്തോഷത്തോടെ അവിടെ നിന്നും ഇറങ്ങിയ ആ സംഘം വിവരം പൊലീസില്‍ വിളിച്ച് പറയും. ഗവണ്മെന്റ് ആശുപത്രിയുടെ മറവില്‍ സച്ചിന് മയക്ക് മരുന്ന് ബിസിനസ്സ് നടത്തുന്നു എന്നും, തെളിവ് വീട്ടില്‍ പോയാല്‍ കിട്ടും എന്നും പറയും.
