Bollywood
‘ക്രിഷ് 4’ സംവിധാനം ചെയ്യുന്നത് കരണ്‍ മല്‍ഹോത്ര; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
‘ക്രിഷ് 4’ സംവിധാനം ചെയ്യുന്നത് കരണ്‍ മല്‍ഹോത്ര; പുതിയ റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
ഏറെ വര്‍ഷങ്ങളായി പ്രേക്ഷകരും ആരാധകരും കാത്തിരിക്കുന്ന സൂപ്പര്‍ഹീറോ ചിത്രമാണ് ‘ക്രിഷ് 4’. ചിത്രത്തിന്റേതായി പുറത്തെത്തുന്ന ഓരോ വിശേഷങ്ങളും വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഈ ചിത്രം കരണ്‍ മല്‍ഹോത്ര സംവിധാനം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
‘അഗ്നിപഥ്’, ‘ഷംഷേര’ എന്നീ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് നല്കിയ വ്യക്തിയാണ് കരണ്‍ മല്‍ഹോത്ര. ഹൃതിക് റോഷന്റെ അച്ഛന് രാകേഷ് റോഷന് ആയിരുന്നു ക്രിഷ് ഫ്രാഞ്ചൈസ് സംവിധാനം ചെയ്തുകൊണ്ടിരുന്നത്. പക്ഷെ ചിത്രത്തിന്റെ പ്രധാന കഥ രാകേഷ് തന്നെയാണ്. ‘വാര്’, ‘പഠാന്’ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത സിദ്ധാര്‍ഥ് ആനന്ദ് ആണ് ക്രിഷ് 4 നിര്‍മ്മിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇപ്പോള്‍ ചിത്രത്തിന്റെ സ്ക്രിപ്റ്റിംഗ് ഘട്ടത്തിലാണെന്നും അടുത്ത വര്‍ഷം ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ വേണ്ടി പ്രീപ്രൊഡക്ഷന് ആരംഭിക്കാന്‍ ടീം പദ്ധതിയിടുന്നതായും റിപ്പോര്‍ട്ട്.
2003ലാണ് ഈ ഫ്രാഞ്ചൈസിലെ ആദ്യ സിനിമയായ ‘കോയി മില്‍ ഗയ’ പുറത്തിറങ്ങിയത്. പിന്നീട് 2006 ലാണ് അതിനൊരു തുടര്‍ച്ചയായി ‘ക്രിഷ്’ എന്ന പേരില്‍ ചിത്രം എത്തിയത്. ‘ക്രിഷ്’ ഇന്ത്യയിലെ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയ ചിത്രമായിരുന്നു.
2013ല്‍ ‘ക്രിഷ് 3’ എന്ന പേരില്‍ റിലീസ് ചെയ്ത ചിത്രം പ്രതീക്ഷ തെറ്റിച്ചു. ബോക്സ് ഓഫീസില്‍ ചിത്രത്തിന് മോശമല്ലാത്ത പ്രകടനം കാഴ്ചവെക്കാനേ സാധിച്ചുള്ളൂ. ഇപ്പോള്‍ പ്രേക്ഷകര്‍ ആവേശത്തോടെയാണ് ‘ക്രിഷ് 4’ നായി കാത്തിരിക്കുന്നത്.
