മമ്മൂട്ടിയെ C Class നടനാക്കിയും മോഹന്‍ലാലിനെ ചോട്ടാ ഭീമാക്കിയും അധിക്ഷേപിച്ച KRK ഇപ്പോള്‍ ഷാരൂഖിനെ സ്വവര്ഗാനുരാക്കിയാക്കി…. കരണ്‍ ജോഹറെയും
വിവാദപരമായ പ്രസ്താവനകളിലൂടെ കുപ്രസിദ്ദി നേടിയ സിനിമാ നിരൂപകനാണ് കെആര്‍കെ. പ്രമുഖരെ വിമര്‍ശിച്ച് പ്രശസ്തി നേടുകയാണ് കെആര്‍കെയുടെ പതിവ്. നേരത്തെ മമ്മൂട്ടിയെ സി ക്ലാസ് നടനെന്നും മോഹന്‍ലാലിനെ ഛോട്ടാ ഭീമെന്നും വിളിച്ച് മലയാളികളുടെ സൈബര്‍ ആക്രമണത്തിന് കെആര്‍കെ ഇരയായിട്ടുണ്ട്. സിനിമാ നിരൂപകനേക്കാളെറെ ഇത്തരം വിവാദ പ്രസ്താവനകളാണ് കെആര്‍കെയെ പ്രശസ്തനാക്കിയത്.
ഇത്തവണ ഷാരൂഖ് ഖാനും സംവിധായകന് കരണ്‍ ജോഹറിനും എതിരെയാണ് രംഗത്തെത്തിയിരിക്കുന്നത്. പരസ്പര സമ്മതത്തോടു കൂടിയ സ്വവര്‍ഗരതി കുറ്റകരമല്ലെന്ന സുപ്രീം കോടതി വിധി കഴിഞ്ഞ ദിവസം വന്നതിന് തൊട്ടുപിന്നാലെയാണ് കെആര്‍കെയുടെ ഈ അധിക്ഷേപവും.
സുപ്രീം കോടതി വിധിയുണ്ടായി, ഇനി സ്വവര്‍ഗ ലൈംഗികത കുറ്റമല്ല കരണ്‍ ജോഹര്‍ ഷാരൂഖ് ജോഡികള്‍ക്ക് എന്റെ ആശംസകള്‍- ഇപ്രകാരമായിരുന്നു കെആര്‍കെയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. കെആര്‍കെയുടെ വിവാദപരമായി ഈ പോസ്റ്റിന് താഴെ നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്.
ഷാരൂഖാനും കെ ആര് കെയും തമ്മിലുള്ള ശീതയുദ്ധത്തിന് വളരെ കാലം ദൈര്‍ഘ്യമുണ്ട്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഇല്ലാതാക്കിയതിന് പിന്നില്‍ ഷാരൂഖ് ഖാന് ആണെന്നും മുമ്പ് കെ ആര് കെ പറഞ്ഞിരുന്നു. രണ്ട് വര്‍ഷം കൊണ്ട് താനടക്കമുള്ള സിനിമാ നിരൂപകരെ ഇല്ലാതാക്കുമെന്ന് ഷാരൂഖ് കഴിഞ്ഞ ദിവസം ഒരു പ്രമുഖ സംവിധായകനോട് പറഞ്ഞിരുന്നു. നമുക്ക് നോക്കാം ഷാരൂഖ്, രണ്ട് കൊല്ലം കൊണ്ട് നിങ്ങള്‍ തന്നെ നിങ്ങളെ ഇല്ലാതാക്കും എന്നായിരുന്നു അന്ന് കെ ആര് കെയുടെ പ്രതികരിച്ചത്. എല്ലായിടത്തും വിവാദം സൃഷ്ടിക്കുകയാണ് കെആര്‍കെയുടെ ലക്ഷ്യം.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...