News
കോടികളുടെ കട ബാധ്യത, കരണ്‍ ജോഹര്‍ ആ ത്മഹത്യയ്ക്ക് ശ്രമിച്ചു!; കരണ്‍ ജോഹറിനെതിരെ കെആര്‍കെ
കോടികളുടെ കട ബാധ്യത, കരണ്‍ ജോഹര്‍ ആ ത്മഹത്യയ്ക്ക് ശ്രമിച്ചു!; കരണ്‍ ജോഹറിനെതിരെ കെആര്‍കെ
വിവാദ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിക്കാറുള്ള വ്യക്തിയാണ് കെആര്‍കെ. ഇടയ്ക്കിടെയെല്ലാം പ്രമുഖ താരങ്ങളെ കടന്നാക്രമിച്ച് അദ്ദേഹം രംഗത്ത് എത്താറുമുണ്ട്. അടുത്തിടെ മോഹന്‍ലാലിന്റെ ദൃശ്യത്തെ വിമര്‍ശിച്ച് എത്തിയിരുന്നു. സിനിമ വളരെ ഇഴഞ്ഞാണ് പോകുന്നതെന്നും വളരെ മോശം ചിത്രമാണെന്നുമായിരുന്നു കമന്റ്. ഇതിനെതിരെ അന്ന് മോഹന്‍ലാല്‍ ആരാധകരും മലയാളികളും രംഗത്തെത്തിയിരുന്നു.
ഇത്തവണ ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിനെതിരെ എത്തിയിരിക്കുകയാണ് കെആര്‍കെ. കടബാധ്യത മൂലം കുറച്ചു നാളുകള്‍ക്ക് മുന്‍പ് സംവിധായകന് ആ ത്മഹത്യക്ക് ശ്രമിച്ചുവെന്നായിരുന്നു ട്വീറ്റ്. മുകേഷ് അംബാനി 300 കോടി കടമായി നല്‍കിയെന്നും ബ്രഹ്മാസ്ത്രയോടെ കടത്തിലായെന്ന് എന്തുകൊണ്ടു കരണ്‍ ജോഹര്‍ പറയുന്നില്ലെന്നും കെആര്‍കെ ചോദിക്കുന്നു.
‘സോഴ്സ് പറയുന്നത് പ്രകാരം കുറച്ചു നാളുകള്‍ക്ക് മുന്‍പ് കരണ്‍ ജോഹര്‍ വീട്ടില്‍ ഒരു ആ ത്മഹത്യ നാടകം കളിച്ചു. ബ്രഹ്മാസ്ത്രയുടെ വലിയ നഷ്ടത്തെ തുടര്‍ന്നായിരുന്നു. തുടര്‍ന്ന് മുകേഷ് അംബാനി അദ്ദേഹത്തിന് 300 കോടി രൂപ വായ്പയായി നല്കി. ഇപ്പോഴുള്ള ചോദ്യം ഇതാണ് ബ്രഹ്മാസ്ത്രയുടെ പരാജയത്തോടെ കടക്കാരനായെന്ന് ലോകത്തോട് പറയാത്തത് എന്ത്’ എന്ന് കെആര്‍കെ ട്വീറ്റ് ചെയ്തു.
2022 സെപ്റ്റംബര്‍ 9നാണ് ബ്രഹ്മാസ്ത്ര തിയേറ്റുകളില്‍ എത്തിയത്. 375 400 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രം 431 കോടി രൂപയായിരുന്നു ബോക്സോഫീസില്‍ നിന്ന് നേടിയത്. രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഒ.ടി.ടിയിലും മികച്ച കാഴ്ചക്കാരെ നേടിയിരുന്നു.
