അടിച്ചു പൊളിച്ച് കൃഷ്ണകുമാറും കുടുംബവും!! വൈറലായി ഫോട്ടോസ്
By
യഥാർത്ഥ ജീവിതത്തിൽ ഒരു കൊച്ചു ഹിറ്റ്|ലർ മാധവൻകുട്ടിയാണ് നടൻ കൃഷ്ണകുമാർ. മലയാളത്തിന്റെ പ്രിയനടന്‍ മാത്രമല്ല. ഏറ്റവും ഭാഗ്യമുള്ള നടന്‍ കൂടിയാണ് കൃഷ്ണകുമാര്‍. വില്ലന്‍ വേഷങ്ങളിലൂടെയാണ് തിളങ്ങിയതെങ്കിലും നാലു പെണ്‍മക്കളാണ് താരത്തിന് ഉള്ളത്. ഇതിനാലാണ് കൃഷ്ണകുമാര്‍ സിനിമാക്കാര്‍ക്കിടയില്‍ ഭാഗ്യവാന്‍ എന്നറിയപ്പെടുത്തത്. മുത്തു പോലത്തെ നാലു പെൺകുഞ്ഞുങ്ങളുടെ ഈ പ്രിയപ്പെട്ട അച്ഛന് ഉത്തരവാദിത്വങ്ങളും കൂടുതലാണ്. ’ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള’ എന്ന ചിത്രത്തിലൂടെ മൂത്ത മകൾ അഹാന കൃഷ്ണകുമാർ മലയാളത്തിൽ അറിയപ്പെടുന്ന നായികയായി. ’ഞാൻ സ്റ്റീവ് ലോപ്പസി’ലൂടെയായിരുന്നു അഹാനയുടെ സിനിമാ അരങ്ങേറ്റം. മുൻപ് വാർത്താ അവതാരകനായിരുന്നു കൃഷ്ണകുമാർ. പിന്നീട് ടെലിവിഷൻ സീരിയലുകളിൽ സജീവമായി. 1994 ൽ സുരേഷ്ഗോപി നായകനായ ’കാശ്മീര’ത്തിലൂടെ സിനിമയിലെത്തി. തുടർന്ന് ഒരുപാട് സിനിമകളിൽ വില്ലനായും സ്വഭാവനടനായുമെല്ലാം തിളങ്ങി. മറ്റു മൂന്നു മക്കളും ഇപ്പോൾ പഠനത്തിരക്കിലാണ്.
കൃഷ്ണകുമാറിന്റെ മകള്‍ അഹാന ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി മനസില്‍ ഇടം നേടിയ അഭിനേത്രികൂടിയാണ്. സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്ത് കടന്നുവന്ന അഹാന ഇപ്പോള്‍ മലയാളികള്‍ക്ക് സുപരിചിതയാണ്. ഫഹദ് ഫാസിലിന്റെ അനിയന്‍ ഫര്‍ഹാന്റെ നായികയായി ഞാന്‍ സ്റ്റീവ് ലോപസ് എന്ന ചിത്രത്തില്‍ അഭിനയിച്ചാണ് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ അഹാന അഭിനയരംഗത്തേക്ക് എത്തുന്നത്. പിന്നീട് നിവിന്‍ പോളിയുടെ അനുജത്തിയായി സ്റ്റീവ് ലോപസ് എന്ന ചിത്രത്തില്‍ അഭിനയിച്ചെങ്കിലും രണ്ടുവര്‍ഷം കഴിഞ്ഞാണ് അഹാനയുടെ മറ്റൊരു ചിത്രം എത്തുന്നത്. ടോവിനോയുടെ നായികയായി ലൂക്ക എന്ന ചിത്രമാണ് അഹാന അഭിനയിച്ച് ഇപ്പോൾ പുറത്തിറങ്ങിയ ചിത്രം. നിഹാരിക എന്നാണ് കഥാപാത്രത്തിന്റ പേര്. ഇതിന് പിന്നാലെ ശങ്കര്‍ രാമകൃഷ്ണന്റെ പതിനെട്ടാം പടി എന്ന സിനിമയില്‍ അതിഥി വേഷത്തിലുംഎത്തിയിരുന്നു. കൂടാതെ സണ്ണി വെയ്ന്‍ നായകനായ പിടികിട്ടാപ്പുള്ളി എന്ന ചിത്രവും അഹാനയുടേതായി ഉടന്‍ പുറത്തിറങ്ങും.
അതേസമയം ആദ്യസിനിമയിലുണ്ടായിരുന്ന ചമ്മലും നാണവും ഒന്നും ഇപ്പോള്‍ ഇല്ലെന്ന് അഹാന പറയുന്നു. അത് വലിയ നടിയായത് കൊണ്ടല്ല. ആത്മവിശ്വാസം കൂടിയിട്ടുണ്ട്. ശരിയാകുമോ എന്ന ആശങ്കയൊന്നുമില്ല. വീട്ടില്‍ നല്ല കാര്യങ്ങള്‍ പറയാറുന്നതിനൊപ്പം വിമര്‍ശിക്കാറുമുണ്ട്. അമ്മുവെന്നാണ് അഹാനയുടെ വീട്ടിലേ പേര്. മൂന്നു അനിയത്തിമാരുടെ ചേച്ചിയാണ് അഹാന. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയില്‍ അഭിനയിച്ചതാണെന്ന് തോന്നിയില്ലെന്നാണ് വീട്ടിലെല്ലാവരും പറഞ്ഞത്. പതിനെട്ടാം പടിയില്‍ അതിഥി താരമായി മമ്മൂട്ടിയും എത്തുന്നുണ്ട്.
കോംപിനേഷന്‍ സീനുകള്‍ ഇല്ലെങ്കിലും മമ്മൂട്ടിയെ ലോക്കേഷനില്‍ വച്ച് കാണാനും സംസാരിക്കാനും സാധിച്ചു. വിധിയില്‍ വിശ്വാസം കൂട്ടിയ സംഭവമാണ് അതെന്ന് അഹാന പറയുന്നു. സിനിമയിലെത്തിയതിന്റെ അഞ്ചാം വര്‍ഷം മൂന്നു സിനിമയില്‍ അവസരം ലഭിച്ചതും വിധി തനിക്ക് വേണ്ടി കാത്തുവച്ചതാണെന്നും അഹാന വിശ്വസിക്കുന്നു. അതേസമയം താരകുടുംബത്തില്‍ നിന്നും വന്നതെന്ന് പരിഗണനയില്‍ തനിക്ക് അവസരം ലഭിക്കാറില്ലെന്ന് അഹാന പറയുന്നു. അച്ഛനോടുള്ള ഇഷ്ടം പ്രേക്ഷകര്‍ക്ക് തന്നോടുമുണ്ട്. അച്ഛന്റെ കരിയറിലെ ഉയര്‍ച്ചയും താഴ്ചകളും കുഞ്ഞിലെ മുതല്‍ കാണുന്നുണ്ട്. അതിനാല്‍ സിനിമയിലെ സന്തോഷവും പതിസന്ധികളും പ്രയാസങ്ങളും അറിയാം. സിനിമ എന്റെ ജീവിതമല്ല, ജീവിതത്തിന്റെ ഒരു ഭാഗം മാത്രമാണ്. ആ തിരിച്ചറിവുണ്ട്. ആകസ്മികമായി സിനിമയില്‍ എത്തിയതാണെങ്കിലും ഇപ്പോള്‍ അഭിനയമാണ് ഏറെ ഇഷ്ടം. അതിനാല്‍ ഏതൊരാളും ചെയ്യുന്ന പോലെ ഓഡിഷനുകള്‍ക്കും പോകുകയും അവസരങ്ങള്‍ തേടുകയും ചെയ്യാറുണ്ടെന്ന് അഹാന വ്യക്തമാക്കുന്നു. സിനിമയില്‍ തുടരാനാകുമെന്നും ഇനിയും കഥാപാത്രങ്ങള്‍ തേടിയെത്തും എന്നു തന്നെയാണ് പ്രതീക്ഷയെന്നുംമുള്ള പ്രതീക്ഷയും അഹാന പങ്കുവയ്ക്കുന്നു.
ഇപ്പോഴിതാ ഇടവേളകൾ ആസ്വദിക്കുന്ന കൃഷ്ണകുമാറിന്റെയും കുടുംബത്തിന്റെയും ഫോട്ടോസാണ് സോഷ്യൽമീഡിയയിൽ വൈറലായി മാറുന്നത്.
krishnakumar-family-tour-photos-vyral-
