Connect with us

നമ്മൾ എപ്പോഴും സമാധാനത്തോടെ കഴിയാനാണ് ശ്രമിക്കേണ്ടത്; മകളോടും പറയുന്നത് അത് തന്നെയാണ് ; കൃഷ്ണകുമാർ പറയുന്നു

Movies

നമ്മൾ എപ്പോഴും സമാധാനത്തോടെ കഴിയാനാണ് ശ്രമിക്കേണ്ടത്; മകളോടും പറയുന്നത് അത് തന്നെയാണ് ; കൃഷ്ണകുമാർ പറയുന്നു

നമ്മൾ എപ്പോഴും സമാധാനത്തോടെ കഴിയാനാണ് ശ്രമിക്കേണ്ടത്; മകളോടും പറയുന്നത് അത് തന്നെയാണ് ; കൃഷ്ണകുമാർ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബങ്ങളില്‍ ഒന്നാണ് നടന്‍ കൃഷ്ണകുമാറിന്റേത്.സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായ കുടുംബം ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവയ്ക്കാറുണ്ട്. കുടുംബത്തിലെ എല്ലാ വിശേഷങ്ങളും ഇവർ യൂട്യൂബ് ചാനലുകളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വ്‌ളോഗേഴ്‌സിനെ തട്ടിയിട്ട് വീട്ടിൽ നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ഒരിക്കൽ കൃഷ്ണകുമാർ തന്നെ പറഞ്ഞിട്ടുണ്ട്. കൂട്ടത്തിലെ ഏറ്റവും സജീവമായ വ്ലോഗർ ഭാര്യ സിന്ധുവാണ്‌.

ഫാമിലി വ്‌ളോഗുകളാണ് സിന്ധു കൂടുതലും പങ്കുവയ്ക്കാറുള്ളത്. അതുകൊണ്ട് തന്നെ ആരാധകർക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട് സിന്ധുവിനോട് . തിരക്കില്ലാത്തപ്പോൾ കൃഷ്ണകുമാറും ഭാര്യയ്‌ക്കൊപ്പം വീഡിയോകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെയായി കൂടുതലും യാത്ര വിശേഷങ്ങളും മറ്റുമായിരുന്നു സിന്ധു വീഡിയോയിൽ ഉൾപ്പെടുത്തിയത് . ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം ഹോം വ്‌ളോഗുമായി എത്തിയിരിക്കുകയാണ് സിന്ധുപല തരത്തിലുള്ള പഴങ്ങളും ചെടികളുമൊക്കെയുള്ള ഇവരുടെ വീട്ടിലെ തോട്ടം ആരാധകർക്കിടയിൽ പ്രശസ്തമാണ്. ചാനൽ തുടങ്ങിയ സമയത്ത് തോട്ടത്തിന്റെ വിശേഷങ്ങളായിരുന്നു സിന്ധു കൂടുതലായും പങ്കുവച്ചിരുന്നത്. പുതിയ വീഡിയോ ഈ വിശേഷങ്ങളുമായാണ് ആരംഭിക്കുന്നത്. ചാമ്പക്ക പറിക്കുന്നതും ഡ്രാഗണ്‍ ഫ്രൂട്ടും പറിക്കുന്നതുമൊക്കെയാണ്‌ വീഡിയോയിൽ കാണിക്കുന്നത്. കൃഷ്ണകുമാറിന്റെ സഹോദരനെയും സിന്ധു ആരാധകർക്കായി പരിചയപ്പെടുത്തുന്നുണ്ട്.

എന്തുകൊണ്ടാണ് കിച്ചുവിന്റെ കുടുംബാംഗങ്ങളെ വീഡിയോയിൽ കാണിക്കാത്തതെന്ന് പലരും ചോദിച്ചിരുന്നു. വാസുദേവന്‍ നായര്‍ എന്നാണ് ചേട്ടന്റെ പേര്. ചേച്ചിയും മോളുമെല്ലാം ഓണം വ്‌ളോഗിലുണ്ടായിരുന്നു. അന്ന് ചേട്ടന്‍ ഫ്രീയല്ലായിരുന്നു. കാഴ്ചയില്‍ സാമ്യമില്ലെങ്കിലും രണ്ടുപേരുടെ ശബ്ദം ഒരുപോലെയാണെന്നും സിന്ധു പറഞ്ഞു. ഇത് കൃഷ്ണകുമാറിന്റെ ശബ്ദമല്ലേ എന്നൊക്കെ ചിലര്‍ തന്നോട് ചോദിക്കാറുണ്ടെന്ന് കൃഷ്ണകുമാറിന്റെ ചേട്ടൻ പറയുന്നു.

വീഡിയോയുടെ അവസാനം കൃഷ്ണ കുമാറിനോട് ചെറുപ്പം നിലനിർത്തുന്നതിനെ കുറിച്ചും പോസിറ്റീവ് ആയിരിക്കുന്നതിനെ കുറിച്ചും സിന്ധു ചോദിക്കുന്നുണ്ട്. താന്നോട് പലരും ചോദിക്കുന്നതാണെന്ന് പറഞ്ഞായിരുന്നു സിന്ധുവിന്റെ ചോദ്യം. സമാധാനത്തോടെ ഇരിക്കുമ്പോൾ നല്ല കാര്യങ്ങൾ ചിന്തിക്കാൻ കഴിയും. അപ്പോൾ വളരെ ആരോഗ്യത്തോടെ ഇരിക്കാൻ സാധിക്കുമെന്നാണ് നടൻ പറഞ്ഞത്.ലോകത്ത് പലയിടങ്ങളിൽ യുദ്ധം നടക്കുമ്പോൾ നമ്മുടെ രാജ്യത്ത് യാതൊന്നുമില്ല.

എല്ലാവരും വളരെ സമാധാനത്തോടെയാണ് കഴിയുന്നത്. അത് വലിയ ഭാഗ്യമാണ്. നമ്മൾ എപ്പോഴും സമാധാനത്തോടെ കഴിയാനാണ് ശ്രമിക്കേണ്ടത്. ഭാര്യയും മക്കളുമൊക്കെയായി അടിയുണ്ടാക്കി കഴിയുന്ന വീടുകളിൽ സമാധാനം ഉണ്ടാവില്ല.മക്കളോട് പോലും പറഞ്ഞു കൊടുക്കുന്നത് സമാധാനത്തോടെ ഇരിക്കാൻ ആണ്. വണ്ടി ഓടിച്ചു പോകുമ്പോഴൊക്കെ ആരെങ്കിലും വന്ന് ഇടിച്ചാല്‍ തന്നെ വഴക്കിടാൻ പോകരുത്. ചിരിച്ചോണ്ട് ഇറങ്ങിച്ചെന്ന് എന്തെങ്കിലും പറ്റിയോ എന്ന് ചോദിക്കണം. ഇവര്‍ക്കെന്താ ഭ്രാന്താണോ എന്നൊക്കെ അവര്‍ ചിന്തിച്ചേക്കാം. പക്ഷേ അതാണ് നല്ല രീതിയെന്ന് കൃഷ്ണകുമാർ പറഞ്ഞു.

നേരത്തെ താനും നല്ല ദേഷ്യക്കാരനായിരുന്നു. ദേഷ്യം കൊണ്ട് നടന്നാല്‍ നമ്മളാണ് നശിക്കുന്നത്. ഇപ്പോള്‍ ദേഷ്യമൊക്കെ കുറച്ച് ശാന്തപ്രകൃതമായി മാറി. വഴക്കിട്ട് കഴിഞ്ഞാല്‍ നമ്മുടെ മനഃസമാധാനമാണ് പോകുന്നത്. മറ്റൊരാളെ കാണുമ്പോൾ ചിരിക്കാൻ ശ്രമിക്കണം. എല്ലാവരും കാണുമ്പോൾ പരസ്‌പരം ചിരിക്കുകയാണെങ്കിൽ അങ്ങനെ തന്നെ നമുക്ക് നല്ലൊരു സമൂഹത്തെ ഉണ്ടാക്കിയെടുക്കാൻ കഴിയും. ചെറുപ്പമാണെന്ന് നമ്മൾ തന്നെ വിശ്വസിച്ചാൽ തന്നെ ചെറുപ്പമാകുമെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു.

More in Movies

Trending

Recent

To Top